മൊട്ട പൊട്ടിച്ച് ബുള്‍സൈ ആക്കാനും തോട് നേരെ വെയ്‌സ്റ്റ് ബാസ്‌ക്കറ്റിലേക്ക് വലിച്ചെറിയുകയും അല്ലാതെ മുട്ടത്തോടുകൊണ്ടുള്ള ഇന്റീരിയര്‍ സാധ്യതകളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വീട് മനോഹരമാക്കാന്‍ വെറുതെ കളയുന്ന മുട്ടത്തോട് മാത്രം മതി. ഇതാ ചില മുട്ടത്തോട് ഡിസൈനുകള്‍.

EGG
Image credit:04varvara.wordpress.com

മുട്ടയുടെ തോട് ഇഷ്ട നിറങ്ങളില്‍ പെയിന്റ് ചെയ്ത് ഷെല്‍ഫില്‍ പ്രത്യേക രീതിയില്‍ അടുക്കിവയ്ക്കുകയോ ഗ്ലാസ് ബൗളില്‍ ഇറക്കി വയ്ക്കുകയോ ചെയ്യാം.

EGG
Image credit: culture.pl

മുട്ടയുടെ തോടില്‍ വിവിധ ഡിസൈനുകള്‍ ദ്വാരങ്ങളുണ്ടാക്കി അതിനുള്ളില്‍ ചെറിയ ബള്‍ബുകള്‍ കത്തിച്ചു വയ്ക്കുക. നിറങ്ങള്‍ നല്‍കിയ മുട്ടത്തോടും ഇതിനായി ഉപയോഗിക്കാം.

egg
Image credit:english.cri.cn

മുട്ടത്തോടില്‍ മണ്ണ് നിറച്ച് കുഞ്ഞ് കുഞ്ഞ് ചെടികള്‍ നടാം.

EGG
Image credit: Pinterest

മുട്ടത്തോട് ചെറിയ കഷ്ണങ്ങളാക്കിയ ഫ്‌ളവര്‍ വെയ്‌സുകളുടെ പുറത്ത് ഒട്ടിയ്ക്കുക. പോളിഷ് കൂടി നല്‍കിയാല്‍ വെയ്‌സുകള്‍ കൂടുതല്‍ സുന്ദരമാകും.  

EGG
Image credit:Pinterest

മുട്ടത്തോടില്‍ ഒരു ചരട് വച്ച് മെഴുക് ഉരുക്കി ഒഴിച്ചാല്‍ മുട്ടത്തോട് മനോഹരമായ മെഴുകുതിരിയായിമാറും. 

EGG
Image credit:Pinterest


റോസാ ചെടിയുടെ കമ്പുകളില്‍ വെറുതെ മുട്ടത്തോട് കുത്തിവെച്ചുനോക്കു