ലോക്ഡൗണില്‍ മിക്കവരും വീടുകളുടെ ഓരോ മുക്കുംമൂലയുമൊന്നും വിടാതെ വൃത്തിയാക്കിയിട്ടുണ്ടാവും. വീടിനുള്ളിലെ റഗ്ഗുകളും കാര്‍പറ്റുകളുമോ.. അവ കഴുകാനും ഉണക്കാനുമൊക്ക വലിയ ബുദ്ധിമുട്ടായതിനാല്‍ പിന്നെ വൃത്തിയാക്കാമെന്ന് കരുതി മാറ്റി വച്ചിട്ടുണ്ടാവും. വീടിനുള്ളിലെ രോഗങ്ങളുടെ പകുതിവാഹകരാണ് ഈ കാര്‍പറ്റുകളും റഗ്ഗുകളും. വീട് പൂര്‍ണമായും വൃത്തിയാക്കണമെങ്കില്‍ ഇടയ്ക്കിടെ ഇവയും ക്ലീന്‍ ചെയ്യണം. വലിയ ബുദ്ധിമുട്ടില്ലാതെ ഇവ വൃത്തിയാക്കാം.
1. വീട് ദിവസേന അടിച്ച് തുടയ്ക്കുന്നതിനൊപ്പം വാക്വംക്ലീനര്‍ ഉപയോഗിച്ച് കാര്‍പറ്റിലെ പൊടിയും നീക്കണം. അല്ലെങ്കില്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചാലും മതി
2. കാര്‍പറ്റിലോ റഗിലോ നനവ് പറ്റിയാല്‍ ഉടന്‍ തന്നെ വെയിലത്ത് ഇട്ട് ഉണക്കാം. ഇല്ലെങ്കില്‍ മുറിയില്‍ ദുര്‍ഗന്ധം വരാം
3. നൂലുകള്‍ വലിഞ്ഞ് നില്‍ക്കുന്നുണ്ടെങ്കില്‍ അവ കൃത്യമായി മുറിച്ചുമാറ്റാന്‍ മറക്കേണ്ട.
4. കാര്‍പറ്റിലോ റഗ്ഗിലോ ചായ പോലുള്ളവ തൂവിയാല്‍ ഉടന്‍ തന്നെ ഒരു ബ്ലോട്ടിങ് പേപ്പര്‍ വിരിക്കാം. ഇല്ലെങ്കില്‍ കറ വീഴാനുള്ള സാധ്യതയേറെയാണ്.
5. ഇടയ്ക്ക് കാര്‍പറ്റിനെയും റഗ്ഗിനെയും ഡീയോഡറൈസ് ചെയ്യാം. ഇതിനുള്ള ഡിയോഡറൈസര്‍ കടകളില്‍ വാങ്ങാന്‍ ലഭിക്കും. അല്ലെങ്കില്‍ ബേക്കിങ് സോഡയും രണ്ട് മൂന്ന് തുള്ളി എസന്‍ഷ്യല്‍ ഓയിലും ചേര്‍ത്ത് നമുക്ക് തന്നെ ഇത് തയ്യാറാക്കാം. മുറികളില്‍ സുഗന്ധം നിറയ്ക്കാന്‍ ഇത് ധാരാളം.
6. കാര്‍പറ്റുകള്‍ സൂക്ഷിക്കുമ്പോള്‍ അവ നന്നായി റോളുചെയ്ത് അതിനിടയില്‍ സിലിക്കജെല്‍ വച്ച് സൂക്ഷിക്കണം.
Content Highlights: Easy tips to clean carpets and rugs