ലോക്ഡൗണില്‍ വെറുതേ വീട്ടിലിരുന്ന് മടുത്തോ? എങ്കില്‍ ചില ഗാര്‍ഡനിങ് ഡി.ഐ.വൈ ഐഡിയാസ് പരീക്ഷിച്ചാലോ.. ഉണുമേശയില്‍, അല്ലെങ്കില്‍ സ്വീകരണമുറിയിലെ ടീപ്പോയില്‍, ബെഡ്‌സൈഡ് ടേബിളില്‍, പഠനമുറിയില്‍ എവിടെയെങ്കിലും ഇത്തിരി പച്ചപ്പു ഹരിതാഭയും വേണമെന്ന് തോന്നുന്നോ. ടീക്കപ്പ് ഗാര്‍ഡന്‍ ഉണ്ടാക്കാം. വീട്ടിലെ പഴയ ടീകപ്പ് മതി ഇതിന്. ശരിക്കുള്ള പൂച്ചെടികളോ, കൃത്രിമച്ചെടികളോ നടാം.  

എങ്ങനെ 

 പഴയതോ, പുതിയതോ ആയ അത്യാവശ്യം വലിപ്പമുള്ള ഒരു കപ്പും സോസറും എടുക്കാം. സോസര്‍ ചെടിച്ചട്ടിയുടെ ട്രേയായാണ് ഉപയോഗിക്കുന്നത്. കപ്പിന് താഴെ നടുവിലായി ഡ്രില്ലര്‍ കൊണ്ട് ഒരു തുളയും ഇടാം. ഡ്രെയ്‌നേജാണ് ഇത്. സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ കപ്പ് പൊട്ടിപ്പോകാന്‍ ഇടയുണ്ട്. 

home

ഇനി താഴെഭാഗത്തായി കുറച്ച് പെബിളുകള്‍ നിരത്താം. അധികവെള്ളം ഒഴുകിപ്പോകാനാണ് ഇത്. ചെടികള്‍ തിരഞ്ഞെടുക്കുകയാണ് അടുത്ത സ്റ്റെപ്പ്. പലതരം ചെറിയ കള്ളിച്ചെടികള്‍, ആല്‍പൈന്‍ പ്ലാന്റ്‌സ്, സീബ്രാപ്ലാന്റ്... എന്നിവയൊക്കെ മികച്ചതാണ്. 

ശേഷം ടീക്കപ്പില്‍ മണ്ണ് നിറക്കുക. ഈ മണ്ണിന് നടുവില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി ചെടി അതില്‍ ഇറക്കി വയ്ക്കാം. സാധാരണ മണ്ണിന് പകരം സോയില്‍ മിക്‌സ് ഉപയോഗിക്കുന്നതാണ് നല്ലത്. ചെടിക്ക് ആവശ്യമായ വളം ലഭിക്കാന്‍ ഇത് സഹായിക്കും.

ഇനി ആവശ്യത്തിന് വെള്ളവും ചെടിയുടെ സ്വഭാവമനുസരിച്ച് ആവശ്യമായ വെളിച്ചവും കിട്ടുന്ന ഇടത്ത് ഇത് വയ്ക്കാം. 

home

ചെടി വേരുപിടിച്ചു കഴിഞ്ഞാല്‍ പെബിളുകള്‍, ലോണ്‍ഗ്രാസ്, വീട്, പൂമ്പാറ്റ, ഫേക്ക് ലോണ്‍ഗ്രാസ്, മഷ്‌റൂംസ് എന്നീ മിനിയേച്ചര്‍ രൂപങ്ങള്‍ ഇവകൊണ്ട് ടീകപ്പ് ഗാര്‍ഡന്‍ അലങ്കരിക്കാം. ടീകപ്പിന് ഇഷ്ടമുള്ള നിറം നല്‍കാം.

ടീക്കപ്പ് ഗാര്‍ഡന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും നനയ്ക്കണം. സ്വീകരണ മുറിയിലോ ബാല്‍ക്കണിയിലോ ആണ് ടീകപ്പ് ഗാര്‍ഡന്‍ ഒരുക്കുന്നതെങ്കില്‍ കൂടുതല്‍ കപ്പുകള്‍ ഉപയോഗിക്കാം.  

Content Highlights: diy teacup garden