വീടുകള്‍ അലങ്കരിക്കാന്‍ പണം മുടക്കി സാധനങ്ങള്‍ വാങ്ങണമെന്നില്ല, നിങ്ങളുടെ വീടിനകം ഒന്നോടിച്ചു നോക്കിയാല്‍ തന്നെ അതിനാവശ്യമായവ കിട്ടും. അകത്തളങ്ങള്‍ മനോഹരമായി അലങ്കരിക്കാന്‍ മികച്ച ആശയങ്ങളിലൊന്നാണ് കുപ്പികള്‍. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുകയോ മുക്കിലും മൂലയിലുമൊക്കെ ഉപേക്ഷിക്കുകയോ ചെയ്യുന്നതിനു പകരം ചില മിനുക്കുപണികള്‍ നടത്തിയാല്‍ കിടിലന്‍ അലങ്കാരവസ്തുക്കളാക്കാം.

bottle

കുപ്പികളില്‍ വിരിയട്ടെ ക്യാന്‍വാസ്

നിങ്ങളില്‍ ഒരു ചിത്രകാരനോ ചിത്രകാരിയോ ഒളിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ കളയാനിട്ടിരിക്കുന്ന കുപ്പികള്‍ കാന്‍വാസാക്കാം. ചിത്രരചന അറിയില്ലെങ്കില്‍ പ്രശ്നമില്ല വെറുതെ ഒന്ന് രണ്ട് നിറങ്ങള്‍ നല്‍കിയാലും കാണാന്‍ ലുക്കാവും. ഗ്ലാസ് ബോട്ടിലോ പ്ലാസ്റ്റിക് ബോട്ടിലോ ഏതായാലും പ്രശ്നമില്ല. ഇഷ്ടമുള്ള ഡിസൈന്‍സ് ഗ്ലാസ് പെയിന്റ് ഉപയോഗിച്ചോ അക്രിലിക് പെയിന്റ് ഉപയോഗിച്ചോ വരച്ചുചേര്‍ക്കാം.

മുത്തുമാലകള്‍ കൊണ്ടും അലങ്കരിക്കാം

കൊളുത്ത് നഷ്ടപ്പെട്ട അല്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കാത്ത മുത്തു മാലകളോ പാദസരങ്ങളോ ഉണ്ടെങ്കില്‍ പഴയ കുപ്പിയുടെ പുറത്തുകൂടി ഒന്ന് ചുറ്റിക്കോളൂ. പല നിറത്തിലും വലുപ്പത്തിലും ഡിസൈനിലുമുള്ള മാലകളും പരീക്ഷിക്കാം. 

bottle

ചാക്കുചരടും കളയേണ്ട

ചാക്ക് ചരടുകളും ചണ നൂലുകളും മിക്ക വീടുകളിലും കാണും. ഒരല്‍പം പശ കൂടി ഉണ്ടെങ്കില്‍ അടിപൊളി ഷോ കേസ് പീസ് ആക്കി മാറ്റം ബോട്ടിലിനെ. പശ വച്ച് നൂല്‍ കുപ്പിക്ക് ചുറ്റും ഒട്ടിച്ചാല്‍ മാത്രം മതി. പല നിറത്തിലുള്ള നൂലുകള്‍ വച്ച് പല കോമ്പിനേഷനുകളും പരീക്ഷിക്കാം.
 
പൂപ്പാത്രങ്ങള്‍ ഉണ്ടാക്കാം 

ഫ്രഷ് പൂക്കള്‍ പെയിന്റ് ചെയ്തതോ അല്ലാത്തതോ ആയ കുപ്പികളില്‍ ഒരല്‍പം വെള്ളം ഒഴിച്ച് ഇട്ട് വെക്കാം. 

bottle

ചെടിച്ചട്ടിയാക്കാം 

നിറമില്ലാത്ത ചില്ല് കുപ്പിയില്‍  കുറച്ച് മണ്ണിട്ട് ചെടി നട്ടോളൂ. റൂമിനകത്തു വയ്ക്കേണ്ട ചെടികളാണെങ്കില്‍ സൂര്യപ്രകാശം കിട്ടുന്ന തരത്തില്‍ ജനലിനടുത്തു വെക്കണം എന്ന് മാത്രം.പ്ലാസ്റ്റിക് ബോട്ടിലാണ് എടുക്കുന്നതെങ്കില്‍ വീടിന് പുറത്ത് ഹാങ്ങിങ് ഗാര്‍ഡന്‍ പോലുണ്ടാക്കാം. 

Content Highlights: decorate with glass bottles