ഴയകാല മലയാളിയുടെ സാമൂഹ്യ - കാര്‍ഷിക ജീവിതത്തിന്റെ നേര്‍ചിത്രമായിരുന്നു നടുമുറ്റം. ധാരാളം വെളിച്ചവും ശുദ്ധവായുവും വന്നുചേരുന്ന ഒന്ന്, കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഒന്നിച്ച് ആളുകള്‍ക്ക് ഒത്തുചേരാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വേണ്ടിയായിരുന്നു പണ്ടുകാലത്ത് നടുമുറ്റങ്ങള്‍ നിര്‍മിച്ചിരുന്നത്.

ഇന്ന് നടുമുറ്റം മലയാളികള്‍ക്ക് ഒരു നൊസ്റ്റാള്‍ജിയയാണ്. സിനിമയിലും മറ്റും കണ്ട് പലരും തങ്ങളുടെ വീട്ടിലും ഇതുപോലൊരു നടുമുറ്റം ഒരുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

പക്ഷേ പലപ്പോഴും നൊസ്റ്റാള്‍ജിയയുടെ പേരില്‍ നിര്‍മിക്കപ്പെടുന്ന ഈ നടുമുറ്റങ്ങള്‍ക്ക് ഇടിമിന്നലിനെയോ മഴയെയോ, ചൂടിനെയോ  പ്രതിരോധിക്കാന്‍ ആകുന്നില്ല. പണ്ടൊക്കെ നടുമുറ്റങ്ങള്‍ ആറടി താഴ്ചയില്‍ വന്നുനില്‍ക്കുകയും അതില്‍ വെള്ളം പുറത്തു പോകാന്‍ വഴി 2 അടിയില്‍ തിണ്ട് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ നടുമുറ്റങ്ങള്‍ക്ക് ലിണ്ടര്‍ സൈറ്റ് എട്ട് അടിയുടെ മുകളിലേക്കും റൂഫിങ്ങ് ഒന്‍പത് അടിയിലുമൊക്കെയാണ് പണിയുന്നത്. അതുമൂലം മഴപെയ്യുമ്പോള്‍ വെള്ളം വരാന്തകളിലേക്ക് വ്യാപിക്കും. ഈ വെള്ളം ചെന്നുവീഴുന്നത് മിനുസമുള്ള ടൈലുകളിലേക്കാവും ടൈലുകളിലെ ഈ വെള്ളത്തില്‍ ചവിട്ടി പലരും തലയും കുത്തി വീഴും. 

കാലവര്‍ഷം എത്തുന്നതോടെ നടുമുറ്റത്തിലെ വെള്ളം വീഴുന്ന വരാന്ത വൃത്തിയാക്കുന്നത് ഒരു ബാധ്യതയായി മാറുന്നു. അതോടെ നടുമുറ്റം എന്നെന്നേക്കുമായി ഷീറ്റിട്ട് മറയ്ക്കാന്‍ തീരുമാനിക്കും. ഈ ഷീറ്റിനു പുറത്തേക്ക് മഴവെള്ളം വന്നുവീഴുമ്പോള്‍ ഇടിവെട്ടുന്നതിനേക്കാള്‍ ശബ്ദമായിരിക്കും. അങ്ങനെ വീടുമുഴുവന്‍ പേടിപ്പെടുത്തുന്ന ശബ്ദം നിറയുന്നു.

ഇത് ഹോളികാര്‍പ്പെറ്റ് ഷീറ്റ് ഇട്ടുമൂടുന്നതും കാണാം, മഴ ആസ്വദിക്കാന്‍ ഒന്നിച്ചിരുന്നു സംസാരിക്കാന്‍ അങ്ങനെ എന്തിനാണോ നമ്മള്‍ നടുമുറ്റം നിര്‍മ്മിക്കുന്നത് അത് നടക്കാതെ വരുന്നു.

വീടിനകത്തേക്ക് ഇടി ഇറങ്ങിവരുന്നതുപോലെ നമുക്ക് അനുഭവപ്പെടുകയും ചെയ്യും. നടുമുറ്റത്തിന്റെ ഏറ്റവും വലിയ അപകടം ഏതൊരു കള്ളനും വലിയൊരു തെങ്ങിന്റെ മുകളില്‍ കയറി ഇരുന്നാല്‍ വീട്ടിലെ മൊത്തം ചലനങ്ങളും സുഖമായി നിരീക്ഷിക്കാമെന്നുള്ളതാണ്. 

മഴക്കാലത്തിന് ശേഷം ഇയ്യാംപാറ്റകളുടെ വിഹാരകേന്ദ്രമായിരിക്കും നടുമുറ്റം. ഇത്തരത്തില്‍ നടുമുറ്റം ഒരുപാട് ദുരന്തങ്ങള്‍ സമ്മാനിക്കും. അതുകൊണ്ട് തന്നെ നടുമുറ്റങ്ങള്‍ക്ക് പകരം സൈഡ് മുറ്റങ്ങളായിരിക്കും അനുയോജ്യം.

Content Highlights: courtyard effect in house