വ്യക്തികള്‍ക്കെന്ന പോലെ വീടിനും വ്യക്തിത്വമുണ്ട് വീടിന് മാത്രമല്ല അവയിലെ മുറികള്‍ക്കും. ഏതെങ്കിലുമൊക്കെ പെയിന്റ് തിരഞ്ഞെടുത്ത് മുറികള്‍ക്ക് നല്‍കുന്നത് അത്ര അഭികാമ്യമല്ല. വീടിന്റെ ഓരോ മുറികള്‍ക്കും  അവയ്ക്ക് അനുയോജ്യമായ നിറം വേണം നല്‍കാന്‍. മുറികളിലെ നിറങ്ങള്‍ക്ക് നിങ്ങളുടെ മൂഡിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്.

ബെഡ്റൂം

bedroom

വീട്ടിലെ എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടൊരിടമാണ് ബെഡ്റൂം. വിശ്രമത്തിനായി നാം തിരഞ്ഞെടുക്കുന്ന ഇടം ഏറ്റവും അനുയോജ്യമായിരിക്കണം. പ്രണയം തുടങ്ങി ജീവിതത്തിലെ ഒരുപാട് സുന്ദര നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഇടം കൂടിയാണ് ബെഡ്റൂം അതിനാല്‍ തന്നെ കിടപ്പുമുറികള്‍ക്ക് കഴിവതും ഇളംനിറങ്ങള്‍ നല്‍കുന്നതാണ് ഏറ്റവും അഭികാമ്യം.  ഇളം പച്ച, പിങ്ക് തുടങ്ങിയ നിറങ്ങളാണ് കിടപ്പുമുറികള്‍ക്ക് അഭികാമ്യം. വിശ്രമിക്കുന്ന ഇടങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിറമായാണ് പച്ചനിറത്തെ കണക്കാക്കുന്നത്. 

ഡൈനിംഗ് റൂം

dining room

നമ്മള്‍ ഏറ്റവും ആക്റ്റീവായി ഇരിക്കേണ്ട ഇടങ്ങളിലൊന്നാണ് ഡൈനിങ്ങ് റൂം. അതുകൊണ്ട് തന്നെ നമ്മളെ ഉത്തേജിപ്പിക്കുന്ന കടും നിറങ്ങളാകട്ടെ  ഡൈനിങ്ങ് റൂമുകള്‍ക്ക്.. നീല, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ഡൈനിങ്ങ് റൂമുകള്‍ക്ക്  അനുയോജ്യമായിരിക്കും. 

അടുക്കള

kitcha

അടുക്കളയ്ക്കും ആക്റ്റീവ് നിറങ്ങളാണ് അഭികാമ്യം. കടും നിറങ്ങള്‍ അടുക്കളയ്ക്ക് നല്‍കുമ്പോള്‍  ഊര്‍ജ്ജസ്വലതയോടെ അടുക്കളയില്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്കാകും. അടുക്കളയ്ക്ക് പെയിന്റടിയ്ക്കുമ്പോള്‍ കുടുംബനാഥയുടെ ഇഷ്ടങ്ങള്‍ കൂടി പരിഗണിയ്ക്കാവുന്നതാണ്. നീല, പച്ച, ഗ്രേ തുടങ്ങിയ നിറങ്ങള്‍ അടുക്കളയ്ക്ക് നല്‍കാവുന്ന നിറങ്ങളാണ്. 

ലിവിങ്ങ് റൂം

living room

അതിഥികളെ സ്വീകരിച്ചിരുത്തുന്ന സ്വീകരണമുറി ഏറ്റവും ആകര്‍ഷണീയമായതും ഒപ്പം ആഢ്യത്വം നിറഞ്ഞതുമായിരിക്കണം.   ഓറഞ്ച്, കടുംമഞ്ഞ നിറങ്ങള്‍ സ്വീകരണ മുറിയ്ക്ക്  അഭികാമ്യമാണ്.

കുട്ടികളുടെ മുറി

kids

 

കുട്ടികളുടെ മുറിയെപറ്റി ചിന്തിയ്ക്കുമ്പോള്‍ പിങ്ക് നിറമായിരിക്കും എല്ലാവരുടെയും മനസിലേക്ക് ആദ്യമെത്തുക. കുട്ടികളുടെ മുറിയ്ക്ക് അഭികാമ്യം പിങ്ക് പോലുള്ള ഇളം നിറങ്ങള്‍ തന്നെയാണ്.  

ഇനി വീട് പണിയുമ്പോള്‍ ഏതെങ്കിലുമൊരു നിറം നല്‍കിയാല്‍ പോര.. നിങ്ങളുടെ വീടിന്റെ, മുറികളുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന നിറങ്ങള്‍ തന്നെയായിരിക്കട്ടെ  ചുവരുകള്‍ക്ക്.