ചെറിയ വീടുകളിലും ഫ്ളാറ്റുകളിലും ബാൽക്കണി ഗാർഡൻ പണ്ടേ ട്രെൻഡാണെങ്കിലും ആളുകൾ അതിനെ കൂടുതൽ ഇഷ്ടപ്പെടാനും പരീക്ഷണങ്ങൾ നടത്താനും തുടങ്ങിയത് ഈ ലോക്ഡൗൺ കാലത്താണ്. വീട്ടിലെ ഇത്തിരിയിടത്ത് പച്ചപ്പ് നിറയ്ക്കാൻ പലതരം ഐഡിയകൾ പരീക്ഷിച്ചവരുണ്ട്. കൊച്ചി വെണ്ണിലയിലുള്ള രമ്യ എസ് ആനന്ദ് അതിലൊരാളാണ്.

തന്റെ വീടിന്റെ ബാൽക്കണിയാണ് രമ്യ മനോഹരമായ പൂന്തോട്ടമാക്കി മാറ്റിയത് കുട്ടിക്കാലം മുതലേ പൂന്തോട്ടവും പൂക്കളുമെല്ലാം ഇഷ്ടമുള്ളയാളാണ് രമ്യ. വീടിന്റെ ഇത്തിരിയിടത്തിലെ ഈ പൂന്തോട്ടം മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ധാരാളമാണെന്ന് രമ്യ തന്നെ പറയുന്നു.

ബാൽക്കണി ഗാർഡന് വേണ്ടി ആദ്യം സ്ഥലം കണ്ടെത്തുകയാണ് വേണ്ടത്. മുഴുവൻ ബാൽക്കണിയും ഗാർഡനായി ഉപയോഗിക്കുന്നുണ്ടോ, അതോ കുറച്ച് ഭാഗം മാത്രമാണോ.. ഇവയൊക്കെ തീരുമാനിക്കാം. അതിന് ശേഷം ചെടികൾ നടാനുളള സ്റ്റാൻഡുകളും മറ്റും ഒരുക്കാം. തിരക്കുള്ളയാളാണ് നിങ്ങളെങ്കിൽ ലോമെയിന്റനൻസ് പ്ലാന്റുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് രമ്യയുടെ അഭിപ്രായം. ചെടികൾ ധാരാളമായാൽ അവ വിറ്റ് പണവും നേടാം.

Content Highlights:balcony garden tips by ramya s anand