ബോളിവുഡ് സുന്ദരി ആലിയ ഭട്ട് അടുത്തിടെ മുംബൈയില്‍ മോഹവില കൊടുത്ത് ഒരു അപ്പാര്‍ട്‌മെന്റ് വാങ്ങിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ചലിക്കുന്ന വീടാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. ഒറ്റനോട്ടത്തില്‍ ഒരു വീടിനു സമാനമായി ഡിസൈന്‍ ചെയ്തിട്ടുള്ള വാനിറ്റി വാന്‍ ആണിത്. വ്യത്യസ്തമായ ഡിസൈനുകൊണ്ടാണ് ആലിയയുടെ ഈ വാനിറ്റിവാന്‍ തരംഗമാകുന്നത്.
എന്റെ പുതിയ ചലിക്കുന്ന വീട് എന്നു പറഞ്ഞാണ് ആലിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത്രയും മനോഹരമായി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതിന്റെ ക്രെഡിറ്റ് ഷാരൂഖ് ഖാന്റെ പ്രിയപത്‌നി ഗൗരി ഖാനുള്ളതാണ്. നീലവെളിച്ചവും വിക്ടോറിയന്‍ കാലഘട്ടത്തെ സ്മരിക്കുന്ന വിളക്കുകളും പുസ്തകങ്ങളുടെ പെയിന്റിങ്ങുമൊക്കെയാണ് ഇന്റീരിയറിന്റെ ആകര്‍ഷകം.
വുഡന്‍ ടച്ചിലുള്ള ഫ്‌ളോറും ലൈറ്റുകള്‍ പ്രതിഫലിക്കുന്ന ചുവരുകളുമൊക്കെയാണ് വാനിന്റെ പ്രത്യേകത. ആലിയയുടെ പുതിയ ചലിക്കും വീടിന്റെ ഇന്റീരിയര്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണത്രേ പല ബോളിവുഡ് താരങ്ങളും.
ഗൗരി ഖാന്‍ നേരത്തെയും പല ബിടൗണ്‍ താരങ്ങളുടെയും വീടുകള്‍ക്കു വേണ്ടി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. രണ്‍ബീര്‍ കപൂറിനും ജാക്വലിന്‍ ഫെര്‍ണാണ്ടസിനും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും വേണ്ടി അകത്തളങ്ങള്‍ മനോഹരമായി ഒരുക്കിയത് ഗൗരിയാണ്. കരണ്‍ ജോഹറിന്റെ മക്കള്‍ക്കായി നഴ്‌സറി റൂമും വീടിന്റെ ബാല്‍ക്കണിയും ഡിസൈന്‍ ചെയ്തതും ഗൗരിയാണ്.
Content Highlights: alia bhatt moving home celebrity home interior design