ന്തരീക്ഷ മലിനീകരണം കൂടി വരുന്ന  സാഹചര്യമാന് ഇപ്പോള്‍ ഉള്ളത്. പുറത്തെ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി വീട്ടിലെത്തിയാലും അവിടേം നോ രക്ഷ. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ നിരവധി പ്യൂരിഫയറുകള്‍ ഇന്ന് ലഭ്യമാണ്. ധാരാളം കെമിക്കലുകള്‍ അടങ്ങിയ ഇത്തരം പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നതിന് പകരം ഈ ചെടികള്‍ വീടിനകത്തു വച്ചാല്‍ മതി. പരസ്യത്തില്‍ പറയുന്ന പോലെ ഇനി ശ്വസിക്കാം ഈസി ആയി..

  • അലോവേര 

aloe


ചര്‍മ സംരക്ഷണത്തിലും കേശ സംരക്ഷണത്തിലും അലോവേരയ്ക്കുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതിനും അലോ വേരയ്ക്ക് വലിയ പങ്കാണുള്ളത് 

  • സ്‌പൈഡര്‍ പ്ലാന്റ് 

spider


മിക്കവരുടെയും വീടുകളില്‍ കാണാറുള്ള ഇലകള്‍ നിറഞ്ഞ ചെടിയാണ് ക്ലോറോഫൈറ്റം കോമോസം എന്ന് ശാസ്ത്ര നാമമുള്ള സ്‌പൈഡര്‍ പ്ലാന്റ്. എത്ര തന്നെ നിങ്ങള്‍ പരിപാലിക്കാന്‍ മറന്നാലും നശിച്ച് പോകില്ലെന്നുള്ള പ്രത്യേകത ഈ ചെടിക്കുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ്, ബെന്‍സൈന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നീ വിഷവാതകങ്ങളോട് പൊരുതാനുള്ള കഴിവ് ഈ ചെടിക്കുണ്ട് 

  • ബോസ്റ്റണ്‍ ഫേണ്‍ 

boston fern


നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടു വരുന്ന ബോസ്റ്റണ്‍ ഫേണിനും വായു ശുദ്ധീകരിക്കുന്നതില്‍ വലിയ പങ്കാണുള്ളത്. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സൈന്‍ സൈലിന്‍ തുടങ്ങിയ വായു മലിനീകരിക്കുന്ന വാതകങ്ങളെ തുരത്തുന്നതില്‍ ഇവയ്ക്കു വലിയ പങ്കുണ്ട്. 

  • ഇംഗിഷ് ഐവി 

natural purifiers


അന്തരീക്ഷത്തിലെ വിഷവാതകങ്ങളില്‍ നിന്നും മാലിന്യം നിറഞ്ഞ പൊടി പടലങ്ങളില്‍ നിന്നും മുറിയെ ശുദ്ധമാക്കിയെടുക്കാന്‍ ഈ കുഞ്ഞന്‍ ചെടിക്കു കഴിവുണ്ട്.

  • റെഡ് എഡ്ജ്ഡ് ഡ്രാഷ്യാന 

natural purifiers


പച്ചയുടെ അറ്റത്തു ചുവപ്പു നിറത്തോടു കൂടി ഭംഗിയുള്ള ഈ ചെടി സൈലിന്‍, ട്രൈക്ലോറോതൈലിന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നീ വിഷവാതകങ്ങളെ ചെറുക്കാന്‍ കെല്‍പുള്ളവയാണ്

  •  ചൈനീസ് എവര്‍ഗ്രീന്‍ 

natural purifiers


എളുപ്പത്തില്‍ പരിപാലിക്കാന്‍ സാധിക്കുന്ന ഈ ചെടിയും നല്ലൊരു വായു ശുദ്ധീകരണിയാണ്.

  •  ബാംബൂ പാം 

natural purifiers


അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതില്‍ ഏറ്റവും മികച്ചതാണ് ബാംബൂ പാം എന്നറിയപ്പെടുന്ന ഈ ചെടി. ഇടയ്ക്കിടെ കുഞ്ഞു പൂവുകളും കായ്കളുമായി സുന്ദരിയായി ഈ ചെടി കാണപ്പെടാറുണ്ട്.