വീടിന്റെ ഇന്റീരിയറില്‍ ആരെയും അമ്പരപ്പെടുത്തുന്ന  പരീക്ഷണങ്ങളാണ് ഇന്ന് ഈ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഭാവനയും സ്വപ്‌നങ്ങളും ഇന്റീരിയര്‍ രംഗത്തെ പരിമിതികളെയും മറികടന്ന്  കുതിക്കുകയാണ്. നിങ്ങളുടെ സങ്കല്‍പത്തിലുള്ള വീട്, ഭാവനയില്‍ നിങ്ങള്‍ മെനഞ്ഞെടുത്ത കിടപ്പുമുറി, സ്വപ്‌നങ്ങളിലുള്ള അടുക്കള... അങ്ങനെ എന്തും  പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഇന്ന് ഈ മേഖല വളര്‍ന്ന് കഴിഞ്ഞു.

 ബുക്ക് ബെഡ്

വെറും ഭാവനയും പരീക്ഷണങ്ങളും മാത്രമല്ല ബുക്ക് ബെഡ് എന്ന ആശയത്തിന് പിന്നില്‍ സ്ഥലമില്ല എന്ന പരിമിതിയെ മറികടക്കാന്‍ ബുക്ക് ബെഡിനോളം നല്ലൊരു ആശയം വേറെയില്ല. രാവിലെ ഉറക്കമെണീറ്റുകഴിഞ്ഞ്  ബുക്ക് മടക്കി വെക്കുന്നതുപോലെ മടക്കിവെക്കാമെന്നതാണ് ബുക്ക് ബെഡിന്റെ പ്രധാന പ്രത്യേകത. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ നിവര്‍ത്തിവെച്ച് കിടന്നുറങ്ങുകയും ചെയ്യാം. ബുക്ക് രൂപത്തിലും ആകൃതിയിലുമാണ് ബുക്ക് ബെഡ് നിര്‍മിച്ചിരിക്കുന്നത്. അതും യഥാര്‍ഥ പുസ്തകങ്ങളെ വെല്ലുന്ന തരത്തില്‍. 

book bed

ജപ്പാനീസ് ആര്‍ട്ടിസ്റ്റായ യൂസുകേ സുസൂക്കിയാണ് ബുക്ക് ബെഡ് എന്ന ആശയത്തിന് പിന്നില്‍.

വിവരങ്ങള്‍ക്ക് കടപ്പാട് : ഫുബിസ് നെറ്റ്