കേരളത്തിന്റെ മാറിവരുന്ന കാലാവസ്ഥ കണക്കിലെടുത്തു വേണം ഇനിയുള്ള കാലം വീട് പണിയാന്‍. പ്രത്യേകിച്ച് വര്‍ഷം കൂടുംതോറും ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ താപനില കുറയ്ക്കാനുള്ള ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. അത്തരത്തിലൊരു വീടാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലുള്ള പി.കെ.എഫ് വില്ല. 

villa

സിദ്ദിഖ്, ശബ്‌ന ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് എംഎം ആര്‍ക്കിടെക്റ്റ്‌സിലെ മുനീര്‍ ആണ്. എലിവേഷന് കൂടുതല്‍ പ്രാധാന്യം നല്‍കാനും ചൂട് കുറയ്ക്കാനും വളപട്ടണം ബ്രിക് ഉപയോഗിച്ച് ക്ലാഡിങ് ചെയ്തതാണ് വീടിന്റെ പ്രത്യേകത. യഥാര്‍ഥ വളപട്ടണം ബ്രിക്‌സാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. 

എല്‍ഷെയ്പ്പിലാണ് വീടിന്റെ പ്ലാന്‍ ചെയ്തിരിക്കുന്നത്. കണ്ടംപററി ഡിസൈന്‍ ആണ് വീട്ടില്‍ സ്വീകരിച്ചിരിക്കുന്നത്. വീട്ടില്‍ ഉപയോഗിച്ചവയിലേറെയും പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്ന സാധനങ്ങളാണ്. 

villa

മുപ്പതു സെന്റില്‍ 4100 ചതുരശ്ര അടിയിലാണ് വീട് നിര്‍മിച്ചത്. ചെറിയ സിറ്റ്ഔട്ട് കടന്നു ചെല്ലുന്നത് ഒരു ഫോയറിലേക്കാണ്. അതിന്റെ ഇടതുവശത്തായിട്ടാണ് ലിവിങ് റൂം സ്ഥിതി ചെയ്യുന്നത്. ഡൈനിങ് റൂമും ഫാമിലി ലിവിങ് ഏരിയയും തമ്മില്‍ വിഭജിക്കാത്തതുകൊണ്ടു തന്നെ ഹാള്‍ വിശാലമായി തോന്നിക്കും. 

villa

അമിതമായ ഡിസൈന്‍ എലമെന്റുകളൊന്നും ഉള്‍പ്പെടുത്താതെ എപ്പോഴും നിലനില്‍ക്കുന്ന വിധത്തിലാണ് ഇന്‍രീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മറൈന്‍ പ്ലൈവുഡും വെനീറും ചേര്‍ന്നു നിര്‍മിച്ച ട്രഡീഷണല്‍ ലുക്കിലുള്ള പ്രാര്‍ഥനാ മുറി ഹൈലൈറ്റാണ്. 

villa

ഫാമിലി വരാന്തയും ഫാമിലി ഓപ്പണ്‍ ഡെക്കും വീട്ടില്‍ സെറ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ നിറങ്ങളുടെ ബഹളമില്ലാതെയാണ് വീടിന്റെ അകത്തളം ഡിസൈന്‍ ചെയ്തത്. അനാവശ്യമായി എവിടെയും പാര്‍ട്ടീഷന്‍ നല്‍കിയിട്ടില്ല. 

villa

ഐലന്റ് കിച്ചണ്‍ തീമിലാണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്ലാസും വുഡന്‍ വെനീറുമൊക്കെയാണ് കിച്ചണില്‍ ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയുടെ മധ്യഭാഗത്തായി ബ്രേക്ഫാസ്റ്റ് ടേബിള്‍ സെറ്റ് ചെയ്തിട്ടുണ്ട്. 

villa

നാല് ബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്. മുകളിലെ നിലയില്‍ രണ്ട് ബെഡ്‌റൂമുകളാണ് ഉള്ളത്. അപ്പര്‍ ഫാമിലി ഏരിയ, സ്റ്റഡി ഏരിയ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് മുകള്‍ നിലയിലുള്ളത്. ലളിതവും വിശാലവുമായാണ് ബെഡ്‌റൂമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

villa

 

Project Details

Location: Koyilandy
Owner: Sidhique,Shabna
Designer: Muneer(MM Architects)
Area in Square Feet : 4100

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: valapattanam bricks to reduce heat in home