ഒറ്റനോട്ടത്തില്‍ തന്നെ സ്റ്റൈലിഷ് ലുക്ക്, പുറത്തു മാത്രമല്ല അകത്തും ആ സൗന്ദര്യം നിലനിര്‍ത്തിയ വീട്. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലുള്ള ബാബു സലാമ എന്ന ഈ വീട് അത്തരത്തിലുള്ളതാണ്. ഗള്‍ഫില്‍ ബിസിനസ്സുകാരനായ റഷീദും തസ്ലീനയുമാണ് വീടിന്റെ ഉടമസ്ഥര്‍.
തിരുവനന്തപുരത്തെ എസ്ഡിസി ആര്‍ക്കിടെക്ട്സിലെ ആര്‍ക്കിടെക്ടായ എന്‍.രാധാകൃഷ്ണനും ഇന്റീരിയര്‍ ഡിസൈനറായ ഷിഹാബും ചേര്‍ന്നാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുവശങ്ങളില്‍ ചെയ്തിരിക്കുന്ന നാച്ചുറല്‍ സ്റ്റോണില്‍ ചെയ്ത ക്ലാഡിങ്ങും മധ്യഭാഗത്തായുള്ള വുഡന്‍ ടൈലില്‍ ചെയ്ത പില്ലറുമാണ് പുറത്തെ പ്രധാന ആകര്‍ഷണം. കണ്ടംപററി ഡിസൈനിലുള്ള വീടിന് നീളത്തിലുള്ള ബാല്‍ക്കണിയാണ് നല്‍കിയിരിക്കുന്നത്.
35 സെന്റില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ അഞ്ച് അറ്റാച്ച്ഡ് ബെഡ്റൂമുകള്‍ ഉണ്ട്. രണ്ടു ബെഡ്റൂമുകള്‍, ലിവിങ് റൂം, ഡൈനിങ് ഏരിയ, കിച്ചണ്‍ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. 3500 ചതുരശ്ര അടിയിലാണ് വീട് ഡിസൈന്‍ ചെയ്തത്. ഫോയറിന്റെ വലതുവശത്തായാണ് ഡ്രോയിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. വുഡന്‍ ഫിനിഷിലാണ് ഇവിടുത്തെ ഫ്ളോര്‍ നല്‍കിയിരിക്കുന്നത്. എല്‍ ഷെയ്പ്പിലുള്ള നീളന്‍ സോഫയാണ് ഇവിടെ കാണുന്നത്.
സ്റ്റെയര്‍കെയ്സിന്റെ താഴെയുള്ള ഭാഗം സ്റ്റഡി ഏരിയയാക്കി മാറ്റിയിട്ടുണ്ട്. വൈറ്റ് നിറത്തിലാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. വാതിലുകള്‍ ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കെല്ലാം ബ്രൗണ്‍ ഷെയ്ഡാണ് നല്‍കിയിരിക്കുന്നത്. ഓപ്പണ്‍ സ്പേസ് രീതിയിലാണ് ഡൈനിങ് റൂം ഡിസൈന്‍ ചെയ്തത്. ഡൈനിങ് ഹാളിലേക്ക് കടക്കുന്നതിന് ഇടതുവശത്തായി ചെറിയൊരു കോര്‍ട്ട് യാര്‍ഡും ഒരുക്കിയിട്ടുണ്ട്.
മൂന്ന് ബെഡ്റൂം ഒരു ഫാമിലി ലിവിങ് ഏരിയ, ഓപ്പണ്‍ ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നിവയാണ് മുകളിലുള്ളത്.
വൈറ്റിന്റെയും വുഡിന്റെയും കോമ്പിനേഷനായിട്ടാണ് കിച്ചണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ധാരാളം സ്റ്റോറേജ് സ്പേസുകളും ആവശ്യത്തിനു വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്.
Content Highlights: stylish home in kannur home plans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..