കേരള വാസ്തുശാസ്ത്രത്തിന്റെ അവസാന വാക്കാണ് കാണിപ്പയ്യൂര്‍. ആയിരം വര്‍ഷത്തോളം പഴക്കമുള്ള വാസ്തു പെരുമ പേറി തൃശ്ശൂരിലെ കുന്നംകുളത്ത് കാണിപ്പയ്യൂര്‍ മന ഇന്നുമുണ്ട്. പതിനാറുകെട്ടായിരുന്ന മന ഇന്ന് അഞ്ച് പേര്‍ക്ക് താമസിക്കാവുന്ന രീതിയിലേക്ക് മാറ്റിയെന്നു മാത്രം.  പ്രതാപകാലത്തിന്റെ ഓര്‍മ്മ പുതുക്കികൊണ്ട് ചുവരിലെ രേഖാചിത്രത്തിന്റെ രൂപത്തില്‍  മാത്രമാണ്  ഇന്നുള്ളത് . മൂന്നുറോളം വര്‍ഷത്തെ പഴക്കം ഈ മനയ്ക്കുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. 

1

തീണ്ടലും തൊടീലുമില്ലാത്തവരെ സ്വീകരിച്ചിരുത്തുന്ന നടശാലയും പൂമുഖവുമായിരുന്നു പഴയ പതിനാറ്‌കെട്ടിന്റെ ആദ്യഭാഗം. അതിഥികളെ സ്വീകരിക്കാന്‍ പടിഞ്ഞാറ്റിത്തറ, കുടുംബത്തിലെ പ്രായം ചെന്ന രോഗികളായ പുരുഷന്‍മാര്‍ക്കുള്ള ദീനമുറി,വടക്കിനി, നമ്പൂതിരിമാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള മേലടുക്കള, സ്ത്രീകള്‍ക്കുള്ള തീണ്ടാരി മുറി,

കലവറ,പാത്രങ്ങള്‍ സൂഷിക്കാനുള്ള പാത്രക്കലവറ, അന്തര്‍ജനങ്ങള്‍ക്കുള്ള പുത്തനറ, പ്രസവമുറിയായ വടക്കേ അകം, പുരുഷന്‍മാര്‍ക്ക് ഉച്ചയൂണിനായുള്ള  വടക്കേകെട്ട്. സ്ത്രീകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ചെറിയ മേലടുക്കള,

3

 ശ്രീലകം, മോരും തൈരും സൂക്ഷിക്കുന്ന മോരകം. സ്ത്രീകള്‍ക്കുള്ള വടക്കേത് എന്ന വിശാലമായ ഹാള്‍,  പുരുഷന്‍മാര്‍ക്ക് വിശേഷ അവസരങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള തെക്കേത്. ഭക്ഷണ പാചകത്തിന് ഊട്ടുപുര, നടുമുറ്റം പത്തായപ്പുരയും പടിപ്പുര നാടകശാലയും, ഇതൊക്കെയായിരുന്നു ഒരുകാലത്തെ കാണിപ്പയ്യൂര്‍ മന.

 മനയോട് അനുബന്ധിച്ച് ക്ഷേത്രവും ക്ഷേത്രക്കുളവും ഗതകാല സ്മരണകള്‍ പേറി ഇന്നുമുണ്ട്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍  നമ്പൂതിരിപ്പാടും കുടുംബവുമാണ് ഇന്ന് ഇല്ലത്ത് താമസം.

2

2

പഴയ പതിനാറ് കെട്ടിന്റെ ഒരു ഭാഗമായ തെക്കിനി മാത്രമാണ് ഇന്നുളള മനയില്‍ ശേഷിയ്ക്കുന്നത്. തെക്കിനിയും പുതിയ കാലത്തിനനുസരിച്ച് മാറ്റിയിരിക്കുന്നു. വിശാലമായ പൂമുഖവും നീളന്‍ വരാന്തയും പോയകാല നിര്‍മിതികളുടെ അവസാന ശേഷിപ്പുകളായി ഇന്നും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു.

പൂമുഖം കടന്ന് ചെല്ലുമ്പോഴുള്ള പ്രധാന വാതിലാണ് ഇപ്പോഴുള്ള ഇല്ലത്തിലെ പ്രധാന ആകര്‍ഷണം. കരിവീട്ടിയില്‍ കൊത്തിയെടുത്ത ലക്ഷ്മീരുപമാണ് ഈ വാതിലുകളുടെ പ്രത്യേകത. മനയോളം പഴക്കമുള്ള ഈ വാതിലുകള്‍ കേരള തച്ചുശാസ്ത്ര വിസ്മയമായി ഇന്നും നിലകൊള്ളുന്നു. 

marakkuda

സ്വീകരണമുറിയും ഡൈനിങ്ങ് ഹാളും ടൈലുകള്‍ പാകിയും അല്‍പ്പം രൂപമാറ്റം വരുത്തിയും നവീകരിച്ചിട്ടുണ്ട്.  മുകള്‍ നിലയിലെ രണ്ട് കിടപ്പുമുറികള്‍ പഴമ പൂര്‍ണമായും നഷ്ടപ്പെടുത്താതെ നവീകരിച്ചിട്ടുണ്ട്. കരിവീട്ടിയില്‍ കടഞ്ഞെടുത്ത മച്ചുകള്‍ അതേ പോലെ നിലനിര്‍ത്തിയിട്ടുണ്ട്. ഇല്ലത്തുള്ളവര്‍ കുടുംബമായി വേറെ താമസമായതും, പരിപാലിച്ചുപോരാനുള്ള ബുദ്ധിമുട്ടുമാണ് പതിനാറുകെട്ടിനെ ഈ രൂപത്തിലേക്ക് മാറ്റാനുള്ള കാരണമെന്ന് ഇല്ലത്തുള്ളവര്‍ പറയുന്നു.  

marakkuda

kanippayur

കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയും കുടുംബവുമാണ് ഇപ്പോള്‍ ഇല്ലത്ത് താമസം. ആയിരം വര്‍ഷത്തോളം പഴക്കമുള്ളവരാണ് കാണിപ്പയ്യൂര്‍ വാസ്തുശാസ്ത്രം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ മരാമത്തുപണികള്‍ക്ക് മേല്‍നോട്ടം വഹിച്ചതും കാണിപ്പയ്യൂര്‍ ഇല്ലത്തുള്ളവരാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലും, പത്മനാഭസ്വാമിവിഗ്രഹം നിര്‍മിച്ച കടുശര്‍ക്കര കൂട്ടിലും, വിഗ്രത്തിലെ ചാര്‍ത്തിയ തിരുവാഭരണത്തിലും കാണിപ്പയ്യൂര്‍ കയ്യൊപ്പുണ്ട്. 

kanippayur

kanippayur

  മനയോട് അനുബന്ധിച്ച് ക്ഷേത്രവും ക്ഷേത്രക്കുളവും ഗതകാല സ്മരണകള്‍ പേറികൊണ്ട് ഇന്നുമുണ്ട്.