ലാളിത്യമാണ് സാറേ മെയിന്‍; യൂറോപ്യന്‍, ഓസ്‌ട്രേലിയന്‍ ശൈലിയില്‍ കിടിലന്‍ വീട്


പരമ്പരാഗത കേരളീയ ശൈലിയില്‍ നിന്ന് മാറിനിന്നുകൊണ്ട് യൂറോപ്യന്‍, ഓസ്‌ട്രേലിയന്‍  ശൈലികള്‍ ഇടകലര്‍ത്തിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപം വണ്ണപ്പുറത്ത് സ്ഥിതി ചെയ്യുന്ന സജി പോളിന്റെയും കുടുംബത്തിന്റെയും പുതിയ വീട്‌

തൂണുകളില്ല, ഡബിള്‍ ഹൈറ്റ് ഇല്ല, എന്തിന് പരമ്പരാഗത ശൈലിയിലുള്ള സിറ്റൗട്ടോ, മനം മടുപ്പിക്കുന്ന ഇന്റീരിയറുകളോ ഇല്ല. തികച്ചും ലളിതമായ ഡിസൈനിങ്ങില്‍ അമ്പരപ്പിക്കുകയാണ് ഇടുക്കി ജില്ലയിലെ വണ്ണപ്പുറം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബിസിനസ്സുകാരന്‍ സജി പോളിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 2900 ചതുരശ്ര അടിയില്‍ നാലു കിടപ്പുമുറികളോട് കൂടി ഒറ്റനിലയിലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. 20 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.

പരമ്പരാഗത കേരളീയ ശൈലിയില്‍ നിന്ന് മാറിനിന്നുകൊണ്ട് യൂറോപ്യന്‍, ഓസ്‌ട്രേലിയന്‍ ശൈലികള്‍ ഇടകലര്‍ത്തിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ലാളിത്യമാണ് വീടിന്റെ മുഖമുദ്ര. ഡിസൈനിങ്ങില്‍ പൊലിമ കൂട്ടുന്നതിനായി സാധാരണ കണ്ടുവരുന്ന തൂണുകളോ, ഡബിള്‍ ഹൈറ്റോ, കടുംനിറങ്ങളോ ഒന്നും തന്നെ ഈ വീടിനില്ല. മറിച്ച്, പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന, ഇളം നിറങ്ങളിലുള്ള പെയിന്റാണ് വീടിന് നല്‍കിയിരിക്കുന്നത്. വീടിന്റെ നിറം, റൂഫിങ്ങിന് ഉപയോഗിച്ചിരിക്കുന്ന ടൈല്‍, ലാന്‍ഡ് സ്‌പേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചെടികള്‍, ജനാലയും അതിനകത്തെ കമ്പികളുടെയും ശൈലി എന്നുവേണ്ട വീടിനകത്തേക്ക് പ്രവേശിക്കുന്ന നടവഴിയും അതിന് സമീപത്തെ ബെല്‍പോസ്റ്റും നമ്മെ പുറം നാടുകളായ യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും വീടുകളെയാണ് അനുസ്മരിപ്പിക്കുന്നത്. താന്‍ ചെയ്ത യാത്രകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വീടിന്റെ ഡിസൈനിങ്ങും മറ്റും തിരഞ്ഞെടുത്തതെന്നും വലുപ്പവും ആഡംബരവും മാത്രമല്ല ലാളിത്യത്തിനും ഭംഗിയേറെയാണെന്നും ആര്‍കിടെക്റ്റ് സുഫൈന്‍ ഗസീബ് പറഞ്ഞു.

നാച്ചുറല്‍ സ്റ്റോണ്‍ പാകിയതാണ് വീട്ടിലേക്കുള്ള നടപ്പാത. ഇതിന് ഇരുവശവും നാച്ചുറല്‍ സ്റ്റോണ്‍ കൊണ്ട് തന്നെ ഇന്റര്‍ലോക്ക് ചെയ്തിരിക്കുന്നു. കല്ലുകള്‍ക്കിടയില്‍ പുല്ലുപാകിയിട്ടുമുണ്ട്. സിറ്റൗട്ടിലേക്ക് സ്വാഗതം ചെയ്യുന്നത് ഗ്രാനൈറ്റ് പതിച്ച നടകളാണ്. ബില്‍റ്റ്-ഇന്‍-ഷൂ റാക്കോഡ് കൂടിയ ഒരു സീറ്റിങ് ആണ് വാതിലിന്റെ ഇരുവശത്തും കൊടുത്തിരിക്കുന്നത്. മുന്‍വാതില്‍ കടന്ന് നേരെ എത്തുന്ന ഫോയര്‍ സ്‌പെയ്‌സിലേക്കാണ്. വീടിന്റെ സ്വകാര്യ ഇടവും പൊതുവായുള്ള സ്ഥലവും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ഈ ഫോയര്‍ സ്‌പെയ്‌സ്. വീടിന്റെ മുഴുവന്‍ ഏരിയകളിലും സ്വകാര്യ നിലനിര്‍ത്തിയിരിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. വീടിന്റെ ഇടത് വശം നാലു കിടപ്പുമുറികള്‍ക്കും വലതുവശം ലിവിങ്, ഡൈനിങ് ഏരിയകള്‍, കിച്ചന്‍ എന്നിവയ്ക്കുമായാണ്‌ മാറ്റിവെച്ചിരിക്കുന്നത്. വീടിരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ചാണ് ഇപ്രകാരമൊരു ഡിസൈനിങ് എന്ന് ആര്‍ക്കിടെക്റ്റ് വ്യക്തമാക്കുന്നു.

പിങ്ക് നിറവും സ്റ്റേറ്റ് ഫിനിഷുമുള്ള വിട്രിഫൈഡ് ടൈലാണ് ഫ്‌ളോറിങ്ങിന് നല്‍കിയിരിക്കുന്നത്. ചുമരിലെ ആര്‍ട്ട് വര്‍ക്കുകള്‍ മുതല്‍ ഫര്‍ണിച്ചറുകളുടെ നിറം വരെ ഓരേ തീമിലാണ് ഉള്ളത്.

ക്രോസ് വെന്റിലേഷനാണ് എല്ലാ മുറികളിലും കൊടുത്തിരിക്കുന്നത്. വേനല്‍കാലത്ത് മുറികള്‍ക്കുള്ളില്‍ ചൂട് ഉയരാതെ കാക്കുന്നതിന് ഇത് സഹായിക്കുന്നു. ഇന്‍ഡോര്‍-ഔട്ട് ഡോര്‍ ജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ഓസ്‌ട്രേലിയന്‍ വീടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അകത്തളങ്ങളുടെ ക്രമീകരണം. ലിവിങ് ഏരിയയില്‍ നിന്നും കിടപ്പുമുറികളില്‍ നിന്നും കോര്‍ട്ട് യാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇത് വീടിനകം കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു.

Project Details
Owner : Saji Paul
Location : Vannappuram, Thodupuzha, Idukki
Architect : Sufine Gazeeb
Architectural firm : D/Collab Architecture Studio
Website : www.studio-dcollab.com
Ph: 6235118800

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക............

Content Highlights: home plans, simple style home, european australian style home, myhome, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented