കുറഞ്ഞ ചിലവില്‍ ആരെയും ആകര്‍ഷിക്കുന്നൊരു വീടാണ് പലരുടെയും സ്വപ്നം. പരമ്പരാഗതമായി കണ്ടുവരുന്ന രീതികളില്‍ നിന്ന് വ്യത്യസ്തമായി പുതുമ പരീക്ഷിച്ച് പണച്ചിലവു കുറയ്ക്കുന്നവര് ഇന്ന് ഏറെയാണ്. അത്തരത്തില്‍ പല കാര്യങ്ങളിലും ചെലവു കുറച്ച് നിര്‍മ്മിച്ച ക്യൂട്ടായൊരു വീടാണ് പട്ടാമ്പിയിലെ കൂറ്റനാടുള്ള മേലേതില്‍ എന്ന വീട്.
പ്രവാസിയായ നബീല്‍, ഭാര്യ ഖദീജ, മകന് നിഹാല്‍ അനുജന് ഭാര്യ എന്നിവരാണ് വീട്ടിലെ താമസക്കാര്‍. രണ്ടുവര്‍ഷം മുമ്പ് നബീല്‍ തന്നെയാണ് വീടിന്റെ പ്ലാന്‍ ചെയ്തത്. ഹാബിറ്റാറ്റ് ടെക്നോളജിയിലെ എഞ്ചിനീയര്‍ ശ്രീജിത്തിന്റ മേല്‍നോട്ടത്തിലാണ് വീട് നിര്‍മ്മിച്ചത്.
1875 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച വീടിന് മുപ്പതു ലക്ഷം രൂപയാണ് ചെലവായത്. എല്ഷെയ്പ്പിലുള്ള സിറ്റ്ഔട്ട് കടന്നെത്തുന്നത് ലിവിങ് റൂമിലേക്കാണ്. അവിടെ നിന്ന് ഡൈനിങ് റൂമിലേക്കും. ഡൈനിങ്ങിനോടു ചേര്‍ന്ന് ഒരു പാഷ്വോ ഉണ്ട്. വീടിനുള്ളിലേക്ക് ധാരാളം വായുവും വെളിച്ചവും ലഭിക്കാന്‍ ഫോര്‍ ഡോര്‍ കോണ്‍സെപ്റ്റിലാണ് ഇത് നിര്‍മ്മിച്ചത്.
താഴെ രണ്ട് മുറികളാണുള്ളത്. ഡൈനിങ്ങില്‍ തന്നെ വാഷിങ് ഏരിയയും സെറ്റ് ചെയ്തതു കാണാം. മോഡുലാര്‍ സ്റ്റൈലിലുള്ള കിച്ചണാണ് ഇവിടെയുള്ളത്. മുകള്‍ നിലയില്‍ ഒരു ബെഡ്റൂമും ലെബ്രറി റൂമും ഓപ്പണ്‍ ടെറസുമാണുള്ളത്.
തറ കരിങ്കല്ലിലും ഭിത്തി ഇന്റര്‍ലോക് ഇഷ്ടികയിലും ഓട് പാകിയ രീതിയിലുള്ള ഫില്ലര്‍ സ്ലാബ് റൂഫും ആയി സ്ട്രക്ച്ചര്‍ പൂര്‍ത്തിയാക്കി. വീട് പണിയുടെ ചെലവ് കൂടാതിരിക്കാന്‍ സഹായിച്ച ഘടകങ്ങളിലൊന്ന് ഇന്റര്‍ലോക് ബ്രിക്കുകളുടെ ഉപയോഗമാണെന്ന് വീട്ടുടമ പറയുന്നു. വീടിനകം മാത്രമാണ് പ്ലാസ്റ്ററിങ് ചെയ്തത്, പുറംഭാഗം വിടവുകളില്‍ സിമന്റ് വച്ച് അടയ്ക്കുക മാത്രമാണ് ചെയ്തത്.
ഇന്റര്‍ലോക് ബ്രിക്സ് ഉപയോഗിച്ചാല്‍ പായലും പൂപ്പലും പിടിക്കും എന്നൊക്കെയുള്ള വിമര്‍ശനങ്ങളെ വകവെക്കാതെയാണ് വീട് പണി ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു, വീട്ടിലുള്ളവരുടെ സന്തോഷത്തേക്കാളും ഇഷ്ടത്തേക്കാളും വലുതല്ല മറ്റൊന്നും എന്ന കാര്യം തുടക്കം മുതലേ പാലിച്ചിരുന്നു.
പ്രധാന ഇടങ്ങളില്‍ എല്ലാം ഗ്രാനൈറ്റും ബാക്കി ഭാഗങ്ങളില്‍ ടൈല്‍ കൊണ്ടും ഫ്ളോറിങ് പൂര്‍ത്തിയാക്കി. മിക്ക മുറികളിലും ധാരാളം ജനലുകളും വച്ചു, ഇത് പകല്‍ സമയങ്ങളില്‍ ലൈറ്റ് ഇല്ലാതെയും അകത്തളത്തില്‍ പ്രകാശത്തിന്റെ സാന്നിധ്യം നിറയ്ക്കുന്നു.
സണ്‍ഷെയ്ഡ് അത്യാവശ്യം വേണ്ടയിടങ്ങളില്‍ മാത്രം നല്കിയതും ചെലവ് കുറച്ച കാര്യങ്ങളിലൊന്നാണ്. മാത്രമല്ല മരത്തിന്റെ ഉപയോഗം നന്നായി കുറച്ചതും ലാഭകരമായി. യൂ.പി.വി .സി കൊണ്ടു നിര്‍മിച്ച ജനലുകള്‍ക്കു സ്റ്റൈന്‍ലെസ് സ്റ്റീല്‍ കൊണ്ട് ഗ്രില്‍ കൊടുത്താണ് സുരക്ഷ ഉറപ്പുവരുത്തിയത്. അടുക്കള കബോര്‍ഡുകള്‍, പാര്ട്ടീഷന് എന്നിവ മോഡുലാര്‍ രീതിയില്‍ മള്‍ട്ടി വൂഡില്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്.
ക്ലാഡിങ് വര്‍ക്കുകള്‍ക്കായി നാച്ചുറല്‍ സ്റ്റോണും ലാന്റ്സ്കേപ്പിങ്ങിനായി കോട്ട സ്റ്റോണുമാണ് ഉപയോഗിച്ചത്.
Project Details
Location: Pattambi
Owner: Nabeel Melethil
Cost: 30 Lakhs
Area in Square Feet : 1875
Content Highlights: simple and cute home in low cost kerala home designs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..