പ്രകൃതി സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാന്‍ കഴിയുന്നൊരു വീട് മിക്കയാളുകളുടെയും സ്വപ്‌നമാണ്. പ്ലോട്ടിലുള്ള പരമാവധി പ്രകൃതി സമ്പത്തിനെയും അതേപോലെ നിലനിര്‍ത്തിക്കൊണ്ടുള്ള ഡിസൈനിനാണ് പലരും പ്രാധാന്യം നല്‍കുന്നത്. അത്തരത്തില്‍ കായല്‍ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്നൊരു വീടാണ് 'ഷേര്‍ളിസ് കുമ്പളങ്ങി സ്റ്റോറീസ്. പേരുപോലെ തന്നെ കുമ്പളങ്ങിയുടെ പ്രകൃതി സൗന്ദര്യമെല്ലാം ഒറ്റനോട്ടത്തില്‍ ദൃശ്യമാകുന്നൊരു വീടാണിത്.
കുമ്പളങ്ങിയില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് ആര്‍ക്കിടെക്ട് സെബാസ്റ്റ്യന്‍ ജോസ് ആണ്. ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്.
കായലിനെ അഭിമുഖീകരിച്ചുള്ള പ്ലോട്ടാണിത്. ലിവിങ് സ്‌പേസുകളെല്ലാം താഴത്തെ നിലയിലും ബെഡ്‌റൂം സ്‌പേസുകളെല്ലാം മുകളിലുമാണ് നല്‍കിയിരിക്കുന്നത്. ഇരുവശങ്ങളിലും ഗ്ലാസ് കൊണ്ടുള്ള ചുവരായതിനാല്‍ കാഴ്ചകള്‍ വിശാലമാണ്.
വീടിനു ചുറ്റും പിടിപ്പിച്ചിരിക്കുന്ന ഉയരം കൂടിയ മരങ്ങള്‍ വീടിനുള്ളിലേക്ക് സദാ തണുപ്പു നല്‍കുന്നു. പോര്‍ച്ചിന്റെ മുകളിലെ റൂഫില്‍ നല്‍കിയിരിക്കുന്ന പച്ചപ്പ് എലിവേഷന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. കായലിലെ ചീനവലകളുടെ രൂപത്തിനു സമാനമായ രീതിയിലാണ് റൂഫ് പണിതിരിക്കുന്നത്.
ബാല്‍ക്കണികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വീടാണിത്. താഴത്തെ നിലയിലും മുകളിലത്തെ നിലയിലും ഇതിനായി ഇടം നല്‍കിയിട്ടുണ്ട്. പ്രധാനവാതില്‍ കടന്നെത്തുന്നത് ഫോയര്‍ സ്‌പേസിലേക്കാണ്, ഇവിടെ നിന്നാണ് ലിവിങ് റൂമിലേക്ക് കടക്കുന്നത്. ഗ്രൗണ്ട് ലെവലില്‍ നിന്നും രണ്ടുപടി താഴേക്കാണ് ലിവിങ് ഏരിയ പണിതിരിക്കുന്നത്.
മൂന്നു നിലകളിലായിട്ടാണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സ്റ്റെയര്‍കെയ്‌സിനു സമീപത്തായി ഒരു ലിഫ്റ്റും നല്‍കിയിട്ടുണ്ട്.
യാതൊരുവിധ അമിത ആഡംബരങ്ങളുമില്ലാതെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റൈന്‍ലെസ് സ്റ്റീലിലാണ് ആണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്, ഇത് വൃത്തിയാക്കലിനെ കൂടുതല്‍ എളുപ്പമാക്കും.
വൈറ്റ്-വുഡന്‍ തീമിലാണ് എല്ലാ ബെഡ്‌റൂമുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ നിന്നെല്ലാം കായല്‍ ഭംഗി ആസ്വദിക്കാനായി ചെറിയ ബാല്‍ക്കണികളും നല്‍കിയിട്ടുണ്ട്.
Content Highlights: Sherly's Kumbalangi Stories Home My Home