ലപ്പുറം ജില്ലയിലെ ചേളാരി എന്ന സ്ഥലത്താണ് മുജീബ് തന്റെ രാജകീയ ഭവനമൊരുക്കിയത്. 15 കൊല്ലം മുമ്പ് പണിത പഴയ വീട് പുതുക്കിപ്പണിയുകയാണ് അദ്ദേഹം ചെയ്തത്. തന്റെ ബിസിനസ് മീറ്റിങ്ങുകളും കുടുംബത്തിലെ ഒത്തു ചേരലുകളും എല്ലാം നടത്താന്‍ കുറച്ചുകൂടി വലിയ വീട് വേണമെന്ന തോന്നലിലാണ് വീടിന് മാറ്റം വരുത്തിയത്. 

home
പഴയ വീട്‌

രണ്ട് നിലയിലായാണ് വീട്. 2000 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ മൊത്തം വലിപ്പം. വീടിന്റെ വിശാലമായ മുറ്റത്തിന് അരികില്‍ രണ്ട് വണ്ടി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വലിയ പോര്‍ച്ച് ഒരുക്കി. മുറ്റത്ത് ലാന്‍ഡ്‌സ്‌കേപ്പിങ് ഒരുക്കി വീടിന്റെ മൊത്തം രൂപവും മാറ്റി മറിച്ചു.  താഴത്തെ നിലയിലും മുകളിലത്തെ നിലയിലും ഓരോ മുറികള്‍ കൂടി കൂടുതല്‍ പണിതു. ഫ്‌ളോറിങ് പഴയ ടൈലുകള്‍ മാറ്റി ഇറ്റാലിയന്‍ മാര്‍ബിളാക്കി. ഒന്നാം നിലയില്‍ അതിനോട് മാച്ച് ചെയ്യുന്ന ടൈലുമാണ് ഉപയോഗിച്ചത്. 

home

മുകളിലത്തെ നിലയും താഴത്തെ നിലയും ക്ലോസ്ഡായി പണിയുന്നതായിരുന്നു പഴയ രീതി. ഇത് മാറ്റി ഓപ്പണ്‍ രീതിയിലാക്കുകയായിരുന്നു മറ്റൊരു മാറ്റം. ഒരു മാസ്റ്റര്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രയര്‍ ഹാള്‍ എന്നീ സൗകര്യങ്ങള്‍ കൂടി കൂട്ടി ചേര്‍ത്തു. ഡ്രസ്സിങ് റൂം ഇല്ലാതിരുന്ന കിടപ്പു മുറികളില്‍ അവ കൂടി ചേര്‍ത്ത് മുറികള്‍ വളരെ വിശാലമാക്കി. 

home

അടുക്കള റീ ഡിസൈന്‍ ചെയ്ത് മോഡുലാര്‍ രീതിയിലാക്കി, ഒപ്പം ഒരു വര്‍ക്കിങ് കിച്ചണും കൂടി ഒരുക്കി. ഗ്ലാസ് ഡോറുകളാണ് അടുക്കളയില്‍ നല്‍കിയത്. കൗണ്ടര്‍ ടേപ്പുകളും ഭിത്തിയും കലിംഗ സ്റ്റോണുകള്‍ ഉപയോഗിച്ച് ഭംഗിയാക്കി. വീടിനുള്ളിലെ പടിക്കെട്ടിന്റെ കൈവരികള്‍ ഇരുമ്പിന്റേത് മാറ്റി ഗ്ലാസ് നല്‍കി. മുകളില്‍ രണ്ട് ബെഡ്‌റൂമിനൊപ്പം ഒരു സ്റ്റഡി സ്‌പേസും വിശാലമായ ടെറസുമാണ് ഉള്ളത്. 

home

വീടിന്റെ പോര്‍ച്ച് സിറ്റ് ഔട്ടില്‍ നിന്നും അല്‍പം അകന്നിട്ടാണ് പണിതിരിക്കുന്നത്. സിറ്റൗട്ടില്‍ നിന്നും വലിയ ഫോര്‍മല്‍ ലിവിങിലേക്ക് കടക്കാം. ഇതിന് അരികില്‍ തന്നെ ചെറിയ ഫാമിലി ലിവിങും ഒരുക്കിയിരിക്കുന്നു. ഇതിനരികിലാണ് വിശാലമായ ഡൈനിങ്. മൂന്ന് കിടപ്പു മുറികളിലേക്കും അടുക്കളയിലേക്കും മുകള്‍ നിലയിലേക്കും പോകുന്നത് ഡൈനിങ് റൂമില്‍ നിന്നാണ്. കിച്ചണ്‍ ക്ലോസ്ഡ് രീതിയിലാണ് പണിതിരിക്കുന്നത്. 

home

മുകള്‍ നിലയില്‍ മൂന്ന് ഭാഗം ഓപ്പണ്‍ ടെറസ് വരുന്നുണ്ട്. രണ്ട് ബെഡ്‌റൂമിനൊപ്പം ഒരു സ്റ്റഡി റൂമും സ്റ്റോര്‍ റൂമും ഇവിടെ ഒരുക്കിയിട്ടുണ്ട്. വലിയ ജനലുകള്‍ നല്‍കി വീടിനുള്ളില്‍ പകല്‍ വെളിച്ചം  ധാരാളം ലഭിക്കുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം. മേല്‍ക്കൂര ചെരിച്ച് വാര്‍ത്ത് ഓട് പതിപ്പിച്ച രീതിയിലായിരുന്നു പഴയ വീട്. വീടിന്റെ ചിലഭാഗങ്ങളിലെ മേല്‍ക്കൂര അങ്ങനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.  

home

വീടിന് കൂടുതലും വൈറ്റ് കളര്‍ തീമാണ് നല്‍കിയിരിക്കുന്നത്. വാം ലൈറ്റുകളും ഉപയോഗിച്ചിരിക്കുന്നു. എല്ലാ മുറികളിലും കബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. സിറ്റൗട്ടിന്റെ ഭിത്തിയില്‍ സ്‌റ്റോണ്‍ ക്ലാഡിങ് നല്‍കി അരികില്‍ ചെടികള്‍ നട്ടു പിടിപ്പിച്ചു. മുറ്റം പകുതിയോളം ഭാഗം ഇന്റര്‍ ലോക്ക് ചെയ്ത് ഭംഗിയാക്കി, ബാക്കി ഭാഗം ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്തിരിക്കുന്നു. 

home

(തയ്യാറാക്കിയത്- റോസ് മരിയ വിന്‍സെന്റ്)

Project Details
Owner - Mujeeb  
Designer-  IAMA Designers and Developers, Kozhikode, 
9446312919
Place - Chelari, Malappuram
Area of the house - 2000 sqft.

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: Renovated home plan Chelari Malappuram