കണ്ണൂർ ഇരിക്കൂറിലുള്ള മിഥുൻ കുമാറിന്റെയും കുടുംബത്തിന്റെയും വീട്
ആഡംബരം ആവശ്യത്തിന് മാത്രം. അതേസമയം, സൗകര്യങ്ങള്‍ക്ക് യാതൊരുവിധ കുറവുമില്ല. ലളിതമായ ഇന്റീരിയര്‍ വര്‍ക്കുകള്‍. വിശാലമായ അകത്തളങ്ങള്‍ ഇതെല്ലാം ചേര്‍ന്നതാണ് കണ്ണൂരിലെ ഇരിക്കൂറിലുള്ള മിഥുന് കുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 2100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് 15 സെന്റ് സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. 'പ്രാര്‍ത്ഥന' എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിര്‍മാണത്തിനായി ആകെ 55 ലക്ഷം രൂപയാണ് ചെലവായിരിക്കുന്നത്.
ശാന്തമായ അന്തരീക്ഷമാണ് വീടിന്റെ അകത്തളങ്ങളെ നിറയ്ക്കുന്നത്. ലളിതമായ ഇന്റീരിയര്‍ വര്‍ക്കുകളും ഡിസൈനിങ്ങുമാണ് ഇതിന് കാരണം.
ഒരു ആര്‍ക്കിടെക്റ്റിന്റെ സഹായത്തോടെ വീട്ടുകാര്‍ തന്നെയാണ് ഈ വീടിന്റെ പ്ലാന്‍ വരച്ചത്.
വീടിന്റെ അകത്തളെ നിറക്കുന്ന വെളിച്ചവും വായുസഞ്ചാരമുറപ്പാക്കുന്ന വിധത്തിലുള്ള വെന്റിലേഷന് സൗകര്യവുമാണ് ഈ വീടിന്റെ പ്രത്യേകത. ഈ രണ്ട് ഘടകങ്ങളും ഉറപ്പുവരുത്തുന്ന രീതിയിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓപ്പണ്‍ ശൈലിയില്‍ ഡിസൈന്‍ ചെയ്ത ലിവിങ്, ഡൈനിങ്, കിച്ചനും വീടിനകം വിശാലമാക്കുന്നു.
ആവശ്യത്തിന് മാത്രം വലുപ്പമുള്ള കിടപ്പുമുറിയും വീട്ടിലെ മുഴുവന്‍ സ്ഥലവും ഉപയോഗപ്രദമാക്കുന്നവിധമാണ് വീടിന്റെ ഡിസൈനിങ് ജോലികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
വീട് മുഴുവന്‍ പുട്ടിയിട്ട ശേഷമാണ് പെയിന്റ് ചെയ്തത്. ഇത് വീടിന് യാതൊരുവിധ ചോര്‍ച്ചയുമില്ലെന്ന് ഉറപ്പുവരുത്തുന്നു. കൂടാതെ, വാട്ടര്‍പ്രൂഫിങ്ങും ചെയ്തിട്ടുണ്ട്.
.jpg?$p=48f9010&f=1x1&w=284&q=0.8)
.jpg?$p=63e557e&f=1x1&w=284&q=0.8)
.jpg?$p=699064e&q=0.8&f=16x10&w=284)
.jpg?$p=af13e22&q=0.8&f=16x10&w=284)
.jpg?$p=e00130b&q=0.8&f=16x10&w=284)
+6
ലിവിങ് ഏരിയ, രണ്ട് കിടപ്പുമുറികള്‍, ഡൈനിങ് ഏരിയ, കിച്ചന്, വര്‍ക്കിങ് കിച്ചന്, കോര്‍ട്ട് യാര്‍ഡ്, സിറ്റൗട്ട് എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങള്‍. സ്റ്റഡി റൂം സൗകര്യങ്ങളുള്പ്പെടുത്തിയ കിടപ്പുമുറി, ജിം, ഓപ്പണ്‍ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ സൗകര്യങ്ങള്‍. ഓപ്പണ്‍ ടെറസിനോട് ചേര്‍ന്നുള്ള ഗാര്ഡന് ഏറെ ആകര്‍ഷകമാണ്. ഓരോ കിടപ്പുമുറിയും പ്രത്യേകം തീമിലാണ് ഒരുക്കിയിരിക്കുന്നത്.
മറൈന്‍ പ്ലൈയില്‍ വിനീര്‍ ഫിനിഷിലാണ് കിച്ചനിലെ കാബിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹെറ്റിച്ച് ആന്‍ഡ് ഹഫേലെ ആക്സസറീസ് ആണ് കിച്ചനില്‍ ഉപയോഗിച്ചിരിക്കുന്നത്.
ജിപ്സം സീലിങ് ആണ് വീടിന് മുഴുവനും കൊടുത്തിരിക്കുന്നത്. ലിവിങ് റൂം വാള് പാനലിങ് നടത്തിയിട്ടുണ്ട്. കൂടാതെ, എന്ട്രന്സില് ലിന്റല്‍ പാനലിങ്ങും കോര്‍ട്ട് യാര്‍ഡില്‍ മറൈന്‍ പ്ലൈ, വിനീര്‍ ഫിനിഷിലുമാണ് ചെയ്തിരിക്കുന്നത്.
ലിവിങ് ഏരിയയിലെ ഫ്ളോറിങ് ആണ് വീടിന്റെ ഹൈലൈറ്റായി നിലകൊള്ളുന്നത്. ബെല്‍ജിയത്തുനിന്ന് ഇറക്കുമതി ചെയ്ത ലാമിനേഷന് ആണ് ലിവിങ് ഏരിയയെ വേറിട്ടുനിര്‍ത്തുന്നത്. ഇതിന് ഇണങ്ങുന്ന വിധമുള്ള സെറ്റിയും കോഫി ടേബിളുമാണ് ഇവിടെ ഫര്‍ണിച്ചറായി നല്‍കിയിരിക്കുന്നത്.
ബാക്കിയുള്ള ഭാഗങ്ങളില്‍ വിട്രിഫൈഡ് ടൈലും ഗ്രാനൈറ്റുമാണ് ഫ്ളോറിങ്ങിന് നല്‍കിയിരിക്കുന്നത്.
ഫര്‍ണിച്ചറുകള്‍ മുഴുവനും കസ്റ്റമൈസ്ഡ് ആണ്. തേക്കിലാണ് ഡൈനിങ് ടേബിളും കസേരകളും നിര്‍മിച്ചിരിക്കുന്നത്.
സ്റ്റെയര്‍കേസാണ് മറ്റൊരു പ്രധാന ആകര്‍ഷണം. രണ്ടുവശങ്ങളിലും തടി കൊണ്ടുള്ള ഹാന്‍ഡ് റെയ്ലിങ് ആണ് കൊടുത്തിട്ടുള്ളത്. സാധാരണ ഒരു വശത്ത് മാത്രം ഹാന്‍ഡ് റെയ്ലിങ് കൊടുക്കുമ്പോള്‍ ഇവിടെ രണ്ടുവശത്തും നല്‍കിയിട്ടുണ്ട്. തേക്ക് ഉപയോഗിച്ചാണ് ഹാന്‍ഡ് റെയ്ലിങ് നിര്‍മിച്ചിരിക്കുന്നത്.
എല്ലാ കിടപ്പുമുറികളിലും മറൈന്‍ പ്ലൈ വിനീര്‍ ഫിനിഷിങ്ങിലുള്ള വാര്‍ഡ്രോബുകള്‍ കൊടുത്തിരിക്കുന്നു. എ.സി. ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെയാണ് കിടപ്പുമുറികള്‍ ഒരുക്കിയിരിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ ഓപ്പണ്‍ സ്റ്റൈല്‍ മോഡുലാര്‍ കിച്ചനാണ് ഇവിടെയുള്ളത്. ഉയര്‍ന്ന ഗുണമേന്മയുള്ള ഗുര്‍ജാന്‍ പ്ലൈവുഡാണ് അടുക്കളയിലെ വാര്‍ഡ്രോബുകള്‍ നിര്‍മിച്ചിരിക്കുന്നത്.
Project details
Owner : Mithun Kumar
Location : Irikkur, Kannur
Architect : Jithin Janardanan
Interior and exterior design: Kitchen Koncepts And decors, Kannur
Interior designers : Sooraj & Sudheer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..