ആഡംബരത്തിന്റെ മറുവാക്ക്; നാട്ടിലെ താരമാണ് ഈ പ്രവാസി വീട്


ജെസ്ന ജിന്റോ/jesnageorge@mpp.co.in

ആഡംബരം നിറയുന്ന അകത്തളമാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. 

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം മങ്കടയിലുള്ള പ്രവാസിയായ അബ്ദുൾ നമീറിന്റെയും കുടുംബത്തിന്റെയും വീട്

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപം മങ്കടയിലാണ് പ്രവാസിയായ നമീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട് . 2986 ചതുരശ്ര അടിയില്‍ തീര്‍ത്ത ഈ വീട് 32.28 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

കണ്ടംപററി സ്റ്റൈലിലുള്ള വീട് വേണമെന്നാണ് അബ്ദുള്‍ നമീര്‍ വീട് നിര്‍മാണത്തിന് മുമ്പ് ആര്‍ക്കിടെക്ടിനോട് ആവശ്യപ്പെട്ടത്. ഇതിനൊപ്പം സ്ലോപ് റൂഫിങ് കൂടി നല്‍കിയതോടെ വീടിന്റെ സ്‌റ്റൈല്‍ വ്യത്യസ്തമായി.നാല് കിടപ്പുമുറികളാണ് 'ബൈത്ത് അല്‍ ഇസ്' എന്ന് പേരു നല്‍കിയിരിക്കുന്ന ഈ വീട്ടിലുള്ളത്. 'മഹത്വത്തിന്റെ വീട്' എന്നാണ് ഈ അറബിക് പേരിന്റെ അര്‍ത്ഥം.

ആഡംബരം നിറയുന്ന അകത്തളമാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചന്‍, വര്‍ക്ക് ഏരിയ, കോമണ്‍ വാഷ് ഏരിയ, കോമണ്‍ ടോയ്‌ലറ്റ്, ഓപ്പണ്‍ പാഷിയോ, രണ്ട് കിടപ്പുമുറികള്‍ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലെ പ്രധാന സൗകര്യങ്ങള്‍. ലിവിങ് ഏരിയ, ബാല്‍ക്കണി, രണ്ട് കിടപ്പുമുറികള്‍, ഓപ്പണ്‍ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്‌ളോറിലെ സൗകര്യങ്ങള്‍.

ലെതര്‍ ഫിനിഷിനുള്ള ഗ്രാനൈറ്റാണ് സിറ്റൗട്ടിനും മുന്‍വശത്തെ സ്റ്റെപ്പുകളിലും നല്‍കിയിരിക്കുന്നത്. ലിവിങ്, ഡൈനിങ് ഏരിയ, കിടപ്പുമുറി എന്നിവടങ്ങളില്‍ ഇളംനിറങ്ങളിലുള്ള വിട്രിഫൈഡ് ഡിജിറ്റല്‍ പ്രിന്റഡ് ടൈലും നല്‍കിയപ്പോള്‍ കിച്ചനില്‍ ക്രീം നിറത്തിലുള്ള മാറ്റ് ഫിനിഷ് ടൈല്‍ നല്‍കി.

വുഡന്‍ ഫ്‌ളോറിലുള്ള സ്‌റ്റെയര്‍കേസാണ് കൊടുത്തിട്ടുള്ളത്. ഇതിന് തേക്കില്‍ നിര്‍മിച്ച ഹാന്‍ഡ് റെയ്‌ലും നല്കി. സ്‌റ്റെയര്‍ കേസിനോട് ചേര്‍ന്ന് നല്‍കിയിരിക്കുന്ന ഫുള്‍ ഗ്ലാസ് വിന്‍ഡോ അകത്തളം കൂടുതല്‍ മനോഹരമാക്കുന്നു.

സോഫ, ഡൈനിങ് ടേബിള്‍, കസേരകള്‍ എന്നിവയെല്ലാം പ്രത്യേകം പറഞ്ഞ് നിര്‍മിച്ചവയാണ്. മഹാഗണിയിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഫാബ്രിക് തുണിയിലാണ് ലിവിങ് ഏരിയയിലെ സോഫ നിര്‍മിച്ചിരിക്കുന്നത്.

കോമണ്‍ ഏരിയയിലെല്ലാം വുഡന്‍ തീം കോംപിനേഷനാണ് നല്‍കിയിരിക്കുന്നത്. ലിവിങ്, ഡൈനിങ് ഏരിയകള്‍ പാര്‍ട്ടീഷന്‍ ചെയ്ത് നല്‍കിയിരിക്കുന്നു. പാര്‍ട്ടീഷന്‍ വരുന്ന ഭാഗത്താണ് ടി.വി. യൂണിറ്റ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഭൂരിഭാഗം ഇടങ്ങളിലും ജിപ്‌സം സീലിങ്ങ് ആണ് നല്‍കിയിരിക്കുന്നത്. വീടിന്റെ കോമണ്‍ ഏരിയകളിലാകട്ടെ ജിപ്‌സത്തിനൊപ്പം വുഡന്‍ ഷെയ്ഡ് വരുന്ന പ്ലൈവുഡ്, ലാമിനേറ്റ് വര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് ആ ഏരിയകളില്‍ പ്രത്യേക ഭംഗി നല്‍കുന്നു.

ഡൈനിങ് ഏരിയയോട് ചേര്‍ന്നാണ് പാഷിയോ നല്‍കിയിരിക്കുന്നത്. അതേസമയം, ഡൈനിഘ് ഏരിയയില്‍ നിന്ന് വ്യത്യസ്തമായി വുഡന്‍ ഫിനിഷിലുള്ള ടൈലുകളാണ് പാഷിയോയുടെ ഫ്‌ളോറിങ്ങിന് നല്‍കിയിരിക്കുന്നത്.

ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ മോഡുലാര്‍ കിച്ചനാണ് നല്‍കിയിരിക്കുന്നത്. കറുപ്പുനിറമുള്ള ഗ്രാനൈറ്റ് കൗണ്ടര്‍ ടോപ്പായി നല്‍കിയിരിക്കുന്നു. പരമാവധി കൗണ്ടര്‍ ടോപ്പ് ലഭിക്കുന്ന വിധമാണ് ഡിസൈനിങ്. കിച്ചനിലെ ടോപ് കാബിനറ്റുകളില്‍ ലൈറ്റുകള്‍ നല്‍കിയത് ഭംഗി വര്‍ധിപ്പിക്കുന്നു.

ഫസ്റ്റ് ഫ്‌ളോറിലും ഗ്രൗണ്ട് ഫ്‌ളോറിലും രണ്ട് വീതം കിടപ്പുമുറികളാണ് നല്‍കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ പേരന്റ് റൂമും ഗസ്റ്റ് ബെഡ് റൂമും നല്‍കിയപ്പോള്‍ ഫസ്റ്റ് ഫ്‌ളോറില്‍ മാസ്റ്റര്‍ ബെഡ് റൂമും കിഡ്‌സ് ബെഡ്‌റൂമും കൊടുത്തു. എല്ലാ കിടപ്പുമുറിയിലും കിങ് സൈസ്ഡ് കട്ടിലുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം, നാല് ഡോറുകളോട് കൂടിയ വാഡ്രോബും സ്റ്റഡി ടേബിളും ഡ്രസ്സിങ് ടേബിളും നല്‍കിയത് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഓരോ കിടപ്പുമുറിയും ഓരോ തീമിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് സൂര്യപ്രകാശവും വായും ലഭ്യമാക്കുന്നതിന് അനുസരിച്ചാണ് ജനലുകൾ നൽകിയിരിക്കുന്നത്. എല്ലാ കിടപ്പുമുറികളും അറ്റാച്ചഡ് ബാത്ത്‌റൂമുകളോട് കൂടിയവയാണ്. ടോയ്‌ലറ്റുകൾ ഏരിയ, ഡ്രൈ ഏരിയ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ഫസ്റ്റ് ഫ്‌ളോറില്‍ ലിവിങ് ഏരിയയില്‍ നിന്നാണ് ബാല്‍ക്കണിയിലേക്കുള്ള എന്‍ട്രന്‍സ് കൊടുത്തിരിക്കുന്നത്. വിന്‍ഡോ സ്‌റ്റൈല്‍ ഗ്ലാസ് ഡോറാണ് ഇവയെ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നത്. തൂവെള്ള നിറമുള്ള കര്‍ട്ടന്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നു.

നാച്ചുറല്‍ സ്റ്റോണ്‍ ഉപയോഗിച്ച് മുറ്റം മുഴുവന്‍ ഇന്റര്‍ലോക്ക് ചെയ്തിരിക്കുന്നു. വീടിന്റെ കെട്ടിടത്തില്‍ നിന്ന് മാറി മുറ്റത്താണ് കാര്‍പോര്‍ച്ച് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ റൂഫിന് സമാനമായ ഡിസൈനാണ് കാര്‍പോര്‍ച്ചിനും നല്‍കിയിരിക്കുന്നത്.

Project Details

Owner : Abdul Nameer

Location : Mankada, Malappuram

Architect : Sreerag Paramel

Architectural firm : Creo Homes Pvt. Ltd, Panampilly Nagar, Kochi

Ph: 9645899951

Website: www.creohomes.in

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക............

Content Highlights: home plans, myhome, veedu, kerala home design


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented