കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് സമീപം പൂത്തൂരിൽ സ്ഥിതി ചെയ്യുന്ന അനീഷ് വർഗീസിന്റെയും അനു അലക്സാണ്ടറിന്റെയും വീട്
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് സമീപം പുത്തൂരാണ് പ്രവാസിയായ അനീഷ് വര്‍ഗീസിന്റെയും ഭാര്യ അനു അലക്‌സാണ്ടറിന്റെയും പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 16 സെന്റ് പ്ലോട്ട് ഏരിയയില്‍ 4500 ചതുരശ്ര അടിയില്‍ ട്രോപ്പിക്കല്‍ കണ്ടംപററി സ്റ്റൈലിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്. വലുപ്പമേറിയ പ്ലോട്ട് ഏരിയ ആയതിനാല്‍, വീടിന്റെ സൗകര്യങ്ങളിലും അത് പ്രതിഫലിച്ചിട്ടുണ്ട്. അകത്തെ ഓരോ മുറികളും വിശാലമായി തന്നെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ബാംഗ്ലൂര്‍ സ്റ്റോണ്‍ പാകിയ മുറ്റമാണ് നമ്മെ ഇവിടെയെത്തുമ്പോള്‍ സ്വാഗതം ചെയ്യുന്നത്. ഓപ്പണ്‍ ശൈലിയില്‍ ഒരുക്കിയ സിറ്റൗട്ടിലേക്കാണ് ഇവിടെനിന്ന് എത്തിച്ചേരുന്നത്. ഇതിനോട് ചേര്‍ന്ന് ഒരു പ്ലാന്റ് ഏരിയയും നല്‍കിയിരിക്കുന്നു. അത്യാവശ്യം വലുപ്പമേറിയ വീടായതിനാല്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ഒരു ഏരിയയും വേര്‍പെട്ട് നില്‍ക്കുന്നതായി തോന്നിപ്പിക്കരുത് പകരം വീടിന്റെ എല്ലാ ഏരിയകളും പരസ്പരം ബന്ധിപ്പിച്ച് നിര്‍ത്തണമെന്നത് അനീഷിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു.
വലുപ്പമേറിയ മുറികള്‍, വെന്റിലേഷനും ലൈറ്റിങ്ങും ഉണ്ടായിരിക്കണം എന്നിവയായിരുന്നു വീടിന് അവശ്യം വേണ്ട ഘടകങ്ങളായി അനീഷും കുടുംബവും മുന്നോട്ട് വെച്ചത്.
തിളക്കം കുറഞ്ഞ, കറുപ്പുനിറമുള്ള ലെപാത്രോ ഫിനിഷിലുള്ള ഗ്രാനൈറ്റാണ് സിറ്റൗട്ടില്‍ ഫ്‌ളോറിങ്ങില്‍ പാകിയിരിക്കുന്നത്. സിറ്റൗട്ടും കഴിഞ്ഞ് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ ലോകമാണ്. ഇവിടെനിന്നും പ്രധാന വാതില്‍ കടന്ന് പ്രവേശിക്കുന്നത് ഒരു ഫോയര്‍ ഏരിയയിലേക്കാണ്. ഇത് ഒരു ഇടനാഴിയുടെ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ഇടനാഴിയാണ് ഈ വീടിന്റെ നട്ടെല്ല് എന്നു പറയാം. കാരണം, ഈ വീടിന്റെ എല്ലാ മേഖലയെയും പരസ്പരം കൂട്ടിയോജിപ്പിക്കുന്ന ഇടമാണ് ഈ ഇടനാഴി. ഗസ്റ്റ് ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, രണ്ട് കിടപ്പുമുറികള്‍ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിച്ച് നിര്‍ത്തുന്നത് ഈ ഇടനാഴിയാണ്.
ഡബിള്‍ ഹൈറ്റ് സ്‌പെയിസിലാണ് ഗസ്റ്റ് ലിവിങ് ഏരിയ നല്‍കിയിരിക്കുന്നത്. ഒരേ സമയം എട്ട് പേര്‍ക്കിരിക്കാവുന്ന വിധത്തിലാണ് ഇവിടെ സീറ്റിങ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും സ്റ്റെയര്‍ കേസ് നല്‍കി മുകളിലത്തെ നിലയുമായും ഇവിടം ബന്ധിപ്പിച്ചിരിക്കുന്നു.
ഫാമിലി ലിവിങ്ങും ഡൈനിങ് ഏരിയയും തൊട്ടടുത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയില്‍ നിന്നും ടി.വി. യൂണിറ്റ് ഏരിയയിലേക്ക് കാഴ്ച എത്തുന്ന വിധമാണ് ഇത് സെറ്റ് ചെയ്തത്. 'എല്‍' ആകൃതിയിലുള്ള സോഫ ഫാമിലി ഏരിയയില്‍ നല്‍കിയിട്ടുണ്ട്.
ഫര്‍ണിച്ചറുകള്‍, ഫ്‌ളോറിങ് മെറ്റീരിയലുകള്‍, ചുമരിന് നല്‍കിയിരിക്കുന്ന നിറങ്ങള്‍ എന്നിവയെല്ലാം ഇളംനിറങ്ങളിലൊണ് ഒരുക്കിയിരിക്കുന്നത്. ഇത് അകത്തളത്തിന് വേറിട്ട ഭംഗി നല്‍കുന്നു. ഇളംനിറങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍ അകത്തളം കൂടുതല്‍ വിശാലമായി തോന്നിപ്പിക്കുന്നു. ഓപ്പണ്‍ ശൈലിയിലാണ് വീടകം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏറെ പാളികളുള്ള വലുപ്പമേറിയ ജനലുകളാണ് ഭൂരിഭാഗം ഇടങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. ഇത് വീടിനുള്ളില്‍ ആവശ്യത്തിന് വായുവും പകല്‍ സമയങ്ങളില്‍ സൂര്യപ്രകാശവും ഉറപ്പുവരുത്തുന്നു.
.jpg?$p=53886b7&f=1x1&w=284&q=0.8)
.jpg?$p=fd4b461&f=1x1&w=284&q=0.8)
.jpg?$p=48f9010&q=0.8&f=16x10&w=284)
.jpg?$p=699064e&q=0.8&f=16x10&w=284)
.jpg?$p=63e557e&q=0.8&f=16x10&w=284)
+10
ഈ വീട്ടിലുപയോഗിച്ചിരിക്കുന്ന ഫര്‍ണിച്ചറുകളെല്ലാം കസ്റ്റമൈസ്ഡ് ആണ്. തേക്കിലാണ് ഫര്‍ണിച്ചറുകളെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയില്‍ നല്‍കിയിരിക്കുന്ന കസേരകള്‍ക്ക് ഓഫ് വൈറ്റ് നിറത്തോട് കൂടിയ കുഷ്യനാണ് കൊടുത്തിരിക്കുന്നത്. തടിയില്‍ തന്നെയാണ് സ്‌റ്റെയര്‍ ഏരിയ നല്‍കിയിരിക്കുന്നത്. തടിയിലും ഗ്ലാസിലുമാണ് സ്‌റ്റെയര്‍കേസിന്റെ ഹാന്‍ഡ്‌റെയ്‌ലിങ് നിര്‍മിച്ചിരിക്കുന്നത്.
ഫാമിലി ലിവിങ് ഏരിയയിലാണ് ടി.വി. യൂണിറ്റ് കൊടുത്തിരിക്കുന്നത്. വളരെ ലളിതമായ ഇന്റീരിയര്‍ ഡിസൈനാണ് ലിവിങ്, ഡൈനിങ് ഏരിയകളില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പറയാം. ഡൈനിങ് ഏരിയയിലെ ടേബിളിനും കസേരകളിലുമെല്ലാം ഈ ലാളിത്യം പ്രതിഫലിക്കുന്നു.
ഓപ്പണ്‍ സ്റ്റൈല്‍ കിച്ചനാണ് മറ്റൊരു പ്രത്യേകത. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറുള്‍പ്പടെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ മോഡുലാര്‍ അടുക്കളയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കബോഡുകള്‍ ധാരാളമായി നല്‍കിയിരിക്കുന്നത് ഇവിടുത്തെ സൗകര്യം വര്‍ധിപ്പിക്കുന്നു. അടുക്കളയോട് ചേര്‍ന്ന് സ്‌റ്റോറേജ്, വര്‍ക്ക് ഏരിയകളും സെക്കന്‍ഡ് കിച്ചനും നല്‍കിയിരിക്കുന്നു.
ഗ്രൗണ്ട് ഫ്‌ളോറിലും ഫസ്റ്റ് ഫ്‌ളോറിലും രണ്ട് കിടപ്പുമുറികള്‍ വീതമാണ് നല്‍കിയിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറില്‍ ഭാവിയിലേക്ക് എന്ന നിലയില്‍ ഹോം തിയേറ്റര്‍ പണിയുന്നതിനുള്ള സ്ഥലം ഇട്ടിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറിലാണ് മാസ്റ്റര്‍ബെഡ് റൂം.
വീടിന്റെ മറ്റിടങ്ങളില്‍ ഡിസൈനിങ്ങില്‍ നല്‍കിയിരിക്കുന്ന ലാളിത്യം കിടപ്പുമുറിയിലേക്കും നീളുന്നു. കബോഡുകളും ഡ്രസ്സിങ് ഏരിയയും ആവശ്യത്തിന് ഫര്‍ണിച്ചറുകളും കിടപ്പുമുറികളിൽ നല്‍കിയിട്ടുണ്ട്. കിങ് സൈസ്ഡ് ബെഡ്, വാഡ്രോബ് ഏരിയും ഇതിനൊപ്പം കിടപ്പുമുറികളില്‍ നല്‍കിയിരിക്കുന്നു.
മാര്‍ബിള്‍ ഫിനിഷിലുള്ള ടൈലുകളാണ് വീടിനുള്ളില്‍ ഫ്‌ളോറിങ്ങില്‍ വിരിച്ചത്. ഇത് വീടിനുള്ളില്‍ മാര്‍ബിള്‍ നല്‍കുന്ന ആഡംബരം തോന്നിപ്പിക്കുകയും ചെയ്യുന്നു.
സീലിങ്ങിന് ജിപ്‌സവും പ്ലൈവുഡ്, വിനീര്‍ കോംപിനേഷനും നല്‍കിയിരിക്കുന്നു. വീട്ടിലെ മറ്റ് ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് വാട്ടര്‍ പ്രൂഫ് പ്ലൈയാണ് ഉപയോഗിച്ചിരിക്കുന്നത്. കിടപ്പുമുറിയില്‍ പ്ലൈയില്‍ മൈക്കാ ലാമിനേറ്റ് നല്‍കി. അതേസമയം, അടുക്കളയില്‍ പ്ലൈയില്‍ നിറമുള്ള ഗ്ലാസാണ് കൊടുത്തിരിക്കുന്നത്. ഇത് കബോഡുകള്‍ക്ക് പ്രീമിയം ലുക്ക് നല്കുന്നു. അടുക്കളയിലെ കൗണ്ടര്‍ ടോപ്പായി ഫുള്‍ ബോഡി ടൈലാണ് ഉപയോഗിച്ചിരിക്കുന്നു.
റൂഫിങ്ങില്‍ സെറാമിക് ഓട് പാകിയിട്ടുണ്ട്. എലിവേഷനില്‍ സ്റ്റോണ്‍ ക്ലാഡിങ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു.
Project details
Owner : Aneesh Varghees, Anu Alexander
Location : Puthoor, Kollam
Architect : Roopak J. Naithode
Architectural firm : Signature Homes
Interior : UD interio
നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Content Highlights: new kerala style home design at kottarakkara, myhome, veedu, homeplans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..