കൊല്ലം കരുനാഗപ്പള്ളിയിലുള്ള സുനിൽകുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്
കൊല്ലം കരുനാഗപ്പള്ളിക്ക് സമീപം ആലോചനമുക്കിലാണ് റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനായ സുനിലിന്റെയും ഭാര്യ ഗവ. താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ശോഭനകുമാരിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലുള്ള ബോക്‌സ് ടൈപ്പാണ് വീടിന്റെ മുഴുവനായുള്ള ഡിസൈന്‍. അതേസമയം, വീടിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ പരമ്പരാഗത ഘടകങ്ങള്‍ കൂടി കോര്‍ത്തിണക്കിയിരിക്കുന്നു.
മുന്‍വശത്ത് എലിവേഷന്‍ മുഴുവനായും വെട്ടുകല്ലിന്റെ ടെക്‌സ്ച്വറിലാണ്. ഇത് വീടിന്റെ പുറമെനിന്നുള്ള ഭംഗി വര്‍ധിപ്പിക്കുന്നു. അറ്റാച്ചഡ് ബാത്ത്‌റൂമുകളോട് കൂടിയുള്ള നാലു കിടപ്പുമുറികള്‍, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, കോര്‍ട്ട് യാര്‍ഡ്, പൂജാമുറി, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലെ സൗകര്യങ്ങള്‍. അപ്പര്‍ ലിവിങ് ഏരിയ, രണ്ട് കിടപ്പുമുറികള്‍, ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്‌ളോറിലെ സൗകര്യങ്ങള്‍. 2880 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം.
എറണാകുളത്തുള്ള ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ഹെവന്‍നെസ്റ്റിന്റെ നേതൃത്വത്തില്‍ ആര്‍ക്കിടെക്ടുമാരായ സ്മിത വര്‍ഗീസ്, രാജേഷ് ഋഷി എന്നിവര്‍ ചേര്‍ന്നാണ് വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സുനിലിന്റെയും ശോഭനകുമാരിയുടെയും മകന്‍ ആദര്‍ശിന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് വീടിന്റെ ഡിസൈനിങ് ചെയ്തിരിക്കുന്നത്.
റിട്ടെയര്‍മെന്റ് ലൈഫ് ആസ്വദിക്കുന്ന വിധത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ, ഉള്ളില്‍ വായുസഞ്ചാരം ഉറപ്പു വരുത്തിയ വീട് വേണമെന്നാണ് സുനിലും കുടുംബവും ആര്‍ക്കിടെക്ടിനോട് ആവശ്യപ്പെട്ടത്.
മുറ്റത്തുനിന്ന് സിറ്റൗട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ആദ്യം നോട്ടമെത്തുക പൂജാമുറിയിലേക്കാണ്. ഇതുതന്നെയാണ് വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റും. സിറ്റൗട്ടില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്ന വിധമാണ് പൂജാമുറി കൊടുത്തിരിക്കുന്നത്. വീടിനുള്ളില്‍ പ്രത്യേകം മുറിയൊരുക്കാതെ, സിറ്റൗട്ടില്‍നിന്ന് തന്നെ പൂജാമുറി നല്‍കണമെന്ന ആശയം മുന്നോട്ട് വെച്ചത് ശോഭനകുമാരിയാണ്.
മുഴുവന്‍ ഏരിയയും ഉപയോഗപ്രദമാക്കുന്ന വിധത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്നത്തെ കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അനുസരിച്ചാണ് കോമണ്‍ ഏരിയ. സൂര്യപ്രകാശം വീടിനുള്ളില്‍ നന്നായി ലഭിക്കുന്ന വിധത്തിലാണ് കോമണ്‍ ഏരിയയുടെ ഡിസൈന്‍.
.jpg?$p=74dd70a&f=1x1&w=284&q=0.8)
.jpg?$p=8384990&f=1x1&w=284&q=0.8)
.jpg?$p=b4643a5&q=0.8&f=16x10&w=284)
.jpg?$p=fad68fb&q=0.8&f=16x10&w=284)
.jpg?$p=d83648f&q=0.8&f=16x10&w=284)
+11
രണ്ട് മാസ്റ്റര്‍ ബെഡ്‌റൂമുകളാണ് ഈ വീട്ടിലുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിലും ഫസ്റ്റ് ഫ്‌ളോറിലുമായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറിലെ മാസ്റ്റര്‍ബെഡ് റൂമില്‍ ജിപ്‌സം വര്‍ക്കും കര്‍ട്ടന്‍ വര്‍ക്കും ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. കിംഗ് സൈസ് കട്ടിലുകളാണ് മുറികളില്‍ കൊടുത്തിരിക്കുന്നത്. വാര്‍ഡ്രോബ്, കബോഡ് എന്നിവയെല്ലാം എല്ലാ മുറികളിലും കൊടുത്തിട്ടുണ്ട്.
ഡൈനിങ്, ലിവിങ് ഏരിയകളെ പ്രത്യേകമായി ചുമര്‍കെട്ടി വേര്‍തിരിക്കാതിരുന്നത് അകത്തളം കൂടുതല്‍ വിശാലമാക്കി. കോമണ്‍ ലിവിങ് ഏരിയയില്‍ സെറ്റിയ്ക്ക് പുറമെ ആട്ടുകട്ടിലും കൊടുത്തിട്ടുണ്ട്. ഇത് ലിവിങ് ഏരിയയെ കൂടുതല്‍ സജീവമാക്കുന്നു.
ഡൈനിങ് ഏരിയയില്‍ നിന്നാണ് ഫസ്റ്റ് ഫ്‌ളോറിലേക്കുള്ള സ്റ്റെയര്‍ ഏരിയ നല്‍കിയിരിക്കുന്നത്. സ്‌റ്റെയര്‍ ഏരിയയുടെ താഴ്ഭാഗം മുതല്‍ മുകള്‍ ഭാഗം വരെ പുറത്തേക്കുള്ള ചുവരില്‍ ബ്രിക്‌സ് ഒഴിവാക്കി ടഫണ്‍ഡ് ഗ്ലാസ് നല്‍കി. വീടിനുള്ളില്‍ ദിവസം മുഴുവന്‍ സൂര്യപ്രകാശം നിറയുന്നതിന് ഇത് സഹായിക്കുന്നു. തേക്കിലാണ് സ്‌റ്റെയര്‍ നിര്‍മിച്ചിരിക്കുന്നത്.
വിശാലമായ മോഡുലാര്‍ കിച്ചനും അതിനോട് ചേര്‍ന്നിരിക്കുന്ന വര്‍ക്ക്ഏരിയയുമാണ് മറ്റൊരു പ്രത്യേകത. കിച്ചനില്‍ കബോഡുകള്‍ക്കു പുറമെ ക്രോക്കറി ഷെല്‍ഫും നല്‍കിയിരിക്കുന്നു. കിച്ചനില്‍ കൗണ്ടര്‍ ടോപ്പ് ഗ്രാനൈറ്റാണ് കൊടുത്തിരിക്കുന്നത്. ബാത്ത് റൂമുകളിലൊളികെ ബാക്കിയെല്ലായിടത്തും ഫ്‌ളോറിങ്ങിന് മാര്‍ബിള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനില്‍നിന്ന് ഇറക്കുമതി ചെയ്തതാണിത്. മനസ്സിനിണങ്ങിയ മാര്‍ബിള്‍ ലഭിച്ചതിനൊപ്പം ചെലവും ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് രാജേഷ് പറഞ്ഞു.
ഈ വീട്ടിലെ നാലു കിടപ്പുമുറികളും കിച്ചന്‍, ഡൈനിങ് ഏരിയ, ലിവിങ് ഏരിയ എന്നിവയെല്ലാം ജിപ്‌സം സീലിങ് ചെയ്തിട്ടുണ്ട്. താഴത്തെയും മുകളിലെയും നില വിനീറിലാണ് ചെയ്തിരിക്കുന്നത്. സീലിങ് വര്‍ക്ക് ചെയ്ത എല്ലാ വാതിലുകളും ജനലുകളും പാനലിങ് ചെയ്തിട്ടുണ്ട്. വളരെ ലളിതമായതും എന്നാല്‍ ആഡംബരം കുറയാത്തതുമായ ലൈറ്റിങ്ങാണ് വീടിനകം കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നത്.
മുറ്റം നാച്ചുറല്‍ സ്റ്റോണ്‍ പാകി ഇടയ്ക്ക് പുല്ലുപിടിപ്പിച്ചിട്ടുണ്ട്. മുറ്റത്ത് തന്നെ, എന്നാല്‍ വീട്ടില്‍നിന്നും മാറിയാണ് പോര്‍ച്ച് നല്‍കിയിരിക്കുന്നത്. ജി.ഐ. പൈപ്പില്‍ പോളികാര്‍ബണ്‍ ക്രിസ്റ്റല്‍ ഷീറ്റ് പിടിപ്പിച്ച് ലളിതമായ രീതിയിലുള്ള പോര്‍ച്ച് ആണ് നിര്‍മിച്ചിരിക്കുന്നത്.
Project details
Owner : Sunilkumar
Location: Alochanamukku, Karunagapalli, Kollam
Architects: Rajesh Rishi, Smitha Varghees
Architectural firm: Heavenest Builders
Website: http://www.heavnestbuilders.com
Ph:9037070009, 9961747435
Content Highlights: kerala design home, kerala style home, myhome, home plan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..