കണ്ണുകള്‍ ഉടക്കുന്ന രൂപഭംഗി; കണ്ടംപററി സ്റ്റൈലിലൊരു കിടിലന്‍ വീട്‌


ജെസ്‌ന ജിന്റോ

1600 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം.

പാലക്കാട് കണ്ണാടിയിലുള്ള മോഹനൻ-ഗിരിജ ദമ്പതിമാരുടെ വീട്‌

പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തിലാണ് മോഹനന്‍-ഗിരിജ ദമ്പതികളുടെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മോഹനനും സ്‌കൂള്‍ അധ്യാപികയായിരുന്ന ഗിരിജയ്ക്കും റിട്ടയര്‍മെന്റ് കാലം ആസ്വദിക്കുന്ന തരത്തിലാണ് വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും സമകാലീന ശൈലിയിലാണ് ആറ് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ നിര്‍മാണം. ഈ വീടിന്റെ മൂന്ന് വശത്തുകൂടിയും റോഡുകള്‍ കടന്നുപോകുന്നുണ്ട്. വീടിന്റെ രണ്ട് വശങ്ങളില്‍ മൂന്നുമീറ്റര്‍ വീതിയില്‍ സെറ്റ് ബാക്ക് കൊടുത്തു. ഇതുകൊണ്ട് വീടിരിക്കുന്ന കോമ്പൗണ്ടിനുള്ളില്‍ മൂന്ന് കാര്‍ വരെ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. അടുക്കളയ്ക്ക് സമീപത്തായി കിണര്‍ നിര്‍മിച്ചിട്ടുണ്ട്.

1600 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. ബോക്‌സ് ടൈപ്പിലാണ് വീടിന്റെ മുഖവാരം ഡിസൈന്‍ ചെയ്തിരിക്കുന്നത്. അകത്തളങ്ങളും കണ്ടംപററി സ്റ്റൈല്‍ ആണ് പിന്തുടരുന്നത്.

സിവില്‍ എന്‍ജിനീയറായ ഷമീര്‍ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ലിറ്രില്‍ ഹൗസ് പ്രോപ്പര്‍ട്ടീസ് ആണ് വീടിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്. ഏകദേശം 32 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണത്തിന് ആകെ ചെലവായത്.

സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചന്‍, കോര്‍ട്ട് യാര്‍ഡ്, അറ്റാച്ചഡ് ബാത്ത്‌റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികള്‍ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലെ സൗകര്യങ്ങള്‍.

ഫസ്റ്റ് ഫ്‌ളോറില്‍ അപ്പര്‍ ലിവിങ്, ബാല്‍ക്കണി, അറ്റാച്ചഡ് ബാത്ത്‌റൂമുകളോട് കൂടിയ ഒരു കിടപ്പുമുറി എന്നിവയാണ് സൗകര്യങ്ങള്‍. ഇവിടെ ബാക്കിയുള്ള സ്ഥലം മുഴുവന്‍ ഓപ്പണ്‍ ടെറസായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

രണ്ട് ഇന്റേണല്‍ കോര്‍ട്ട് യാര്‍ഡുകളാണ് ഈ വീടിന്റെ പ്രത്യേകതകളിലൊന്ന്. സിറ്റൗട്ടില്‍ നിന്നും ലിവിങ് റൂമിലേക്ക് കയറുമ്പോള്‍ തന്നെ അതിഥികളുടെ ശ്രദ്ധ അതിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കോര്‍ട്ട് യാര്‍ഡിലേക്കാണ് പോകുന്നത്. വീടിനുള്ളില്‍ നല്ല വെളിച്ചം കിട്ടുന്നതിന് ഫ്രഞ്ച് ശൈലിയിലുള്ള ജനലുകളാണ് രണ്ട് കോര്‍ട്ട് യാര്‍ഡുകളോടും ചേര്‍ന്ന് കൊടുത്തിരിക്കുന്നത്. അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതിനായി ജനലിന് പുറത്ത് എം.എസ്. ഗ്രില്‍സ്‌
കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു. കോര്‍ട്ട് യാര്‍ഡിന് ഇടത് വശത്തായാണ് സ്‌റ്റെയര്‍ കേസ് നല്‍കിയിട്ടുള്ളത്. സ്‌റ്റെയര്‍കേസിന് താഴെയുള്ള ഭാഗം സ്റ്റഡി റൂമായി ക്രമീകരിച്ചിരിക്കുന്നു.

ലിവിങ് ഏരിയയെ ഡൈനിങ് ഏരിയയുമായി വേര്‍തിരിക്കുന്നതിന് പ്ലൈവുഡ്, മൈക്ക ഫിനിഷില്‍ തീര്‍ത്ത പാര്‍ട്ടീഷന്‍ വാള്‍ കൊടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയയിലേക്ക് കൂടുതല്‍ സൂര്യപ്രകാശം ലഭ്യമാക്കുന്നതിന് ഇവിടെയും ഫ്രഞ്ച് വിന്‍ഡോ ആണ് നല്‍കിയിരിക്കുന്നത്. ഡൈനിങ് ഏരിയയില്‍ നിന്ന് കുറച്ചുമാറിയാണ് വാഷിങ് ഏരിയ കൊടുത്തിരിക്കുന്നത്. കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വാഷിങ് ഏരിയ സ്വല്‍പം മാറി കൊടുത്തിരിക്കുന്നത്.

മള്‍ട്ടിവുഡ്, മറൈന്‍ പ്ലൈ, മൈക്ക എന്നിവ ഉപയോഗിച്ചുള്ള മോഡുലാര്‍ കിച്ചനാണ് ഈ വീടിനുള്ളത്.

ഗ്ലൈസഡ് വിട്രിഫൈയ്ഡ് ടൈല്‍സാണ് ഫ്‌ളോറിങ്ങിന് കൊടുത്തത്. യു.പി.വി.സി. ഉപയോഗിച്ചാണ് ജനലുകള്‍ നിര്‍മിച്ചിരിക്കുന്നത്. തേക്ക്, മഹാഗണി എന്നിവയുപയോഗിച്ചാണ് വാതിലുകളുടെ നിര്‍മാണം. ബാത്ത് റൂമുകളുടെ ഡോറുകളാകട്ടെ പ്രീമിയം ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എം.എസ്. ട്യൂബും തടിയും ഉപയോഗിച്ചാണ് സ്‌റ്റെയര്‍ കേസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍ലോക്ക് ഉപയോഗിച്ച് മുറ്റം ഫിനിഷ് ചെയ്തിരിക്കുന്നു. എം.സ്. ട്യൂബും ലൈനര്‍ ഷീറ്റുകളും ഉപയോഗിച്ചാണ് കാര്‍ പോര്‍ച്ച് നിര്‍മിച്ചിരിക്കുന്നത്.

Project Details

Owner : Mohanan
Location: Kannadi, Palakkad
Civil Engineer: Shameer Abdul
Achitectural firm: The little house properties, Palakkad
Ph: 9567118847

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക......

Content Highlights: contemporary style new home, kerala home design, kerala style home, myhome, home plan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented