ഉള്ളില്‍ സൗകര്യങ്ങളുടെ ആറാട്ട്; ഇത് ആര്‍ക്കിടെക്ടിന്റെ സഹായമില്ലാതെ ഉടമസ്ഥന്‍ ഡിസൈന്‍ ചെയ്ത വീട്


ജെസ്ന ജിന‍്റോ

ഗ്രൗണ്ട് ഫ്‌ളോറിന്റെ അകത്തളം ഓപ്പണ്‍ ശൈലിയില്‍ കൊടുത്തപ്പോഴും കിടപ്പുമുറികളുടെയും സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

തിരുവനന്തപുരം ആറ്റിങ്ങലിൽ പുതുതായി പണി കഴിപ്പിച്ച അനുശീലൻ എസ്സിന്റെയും കുടുംബത്തിന്റെയും വീട്

ഒരു വീട് എന്നത് എന്റെയും കുടുംബത്തിന്റെയും വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു. വീട്ടിലെ ഓരോ സൗകര്യങ്ങളെക്കുറിച്ചും എനിക്ക് മതിയായ ധാരണയുണ്ടായിരുന്നു. വീട്ടിലെ ഒരു ചെറിയ വസ്തുപോലും എവിടെ സൂക്ഷിക്കണമെന്ന് എനിക്ക് കൃത്യമായി അറിയാം. അതിനാലാണ് ഞാന്‍ തനിയെ വീട് ഡിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചത്-രണ്ട് മാസം മുമ്പ് പാലുകാച്ചല്‍ ചടങ്ങ് നടത്തിയ പുതിയ വീടിനെക്കുറിച്ച് സംസാരിക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയും സഹസംവിധായകനുമായ അനുശീലന്‍.

മനപ്പൂര്‍വം ആര്‍ക്കിടെക്റ്റിനെ ഒഴിവാക്കുകയായിരുന്നില്ല. നിര്‍മിക്കാന്‍ ഉദേശിക്കുന്ന വീടിനെക്കുറിച്ച് മതിയായ ധാരണ ഉണ്ടായിരുന്നു. അതിനാല്‍, ഡിസൈന്‍ ജോലികള്‍ ഞാന്‍ തനിച്ച് ചെയ്യുകയായിരുന്നു. ഡിസൈന്‍ ചെയ്തശേഷം അളവുകള്‍ കൃത്യമാക്കാന്‍ ഒരു എന്‍ജിനീയറുടെ സഹായം തേടി. അത്രമാത്രം-അനുശീലന്‍ കൂട്ടിച്ചേര്‍ത്തു. വീടിന്റെ ഡിസൈനിങ്ങിന് പുറമെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതും അനുശീലന്‍ തന്നെയാണ്.

2700 ചതുരശ്ര അടിയില്‍ തീര്‍ത്ത 'സദ്ഗമയ' എന്ന വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് 2022 ജൂലായിലായിരുന്നു. 15 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. രണ്ട് നിലകളിലായി തീര്‍ത്ത ഈ വീട്ടില്‍ മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്. മൂന്ന് കിടപ്പുമുറികളും ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ നല്‍കി. വീട്ടുകാര്‍ തമ്മിലുള്ള ഇഴയടുപ്പം കൂട്ടുന്നതിനാണ് കിടപ്പുമുറികള്‍ എല്ലാം ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ നല്‍കിയതെന്ന് അനുശീലന്‍ പറഞ്ഞു. ഡിസൈനിങ്ങിന്റെ സമയത്ത് തീരുമാനമെടുക്കാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടതും ഈ കാര്യത്തിനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഫാമിലി ലിവിങ്, കിച്ചന്‍, വര്‍ക്ക് ഏരിയ, മൂന്ന് കിടപ്പുമുറികള്‍, ഹോംതിയേറ്റര്‍, വര്‍ക്കിങ് സ്‌പേസ് എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങള്‍.

വരാന്ത പോലെ നീളമേറിയതാണ് സിറ്റൗട്ട്. അതേസമയം സിറ്റൗട്ടിന്റെ വീതിക്കും പിശുക്ക് ഒട്ടും കാണിച്ചിട്ടില്ല. ആറോളം തൂണുകള്‍ നല്‍കി സിറ്റൗട്ട് കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു.

പൂര്‍ണമായും ഓപ്പണ്‍ ശൈലിയില്‍ നിര്‍മിച്ചതാണ് വീടിന്റെ അകത്തളം. ലിവിങ്, ഡൈനിങ് ഏരിയകളും കിച്ചനും ഓപ്പണ്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. വിശാലമായ ലിവിങ് ഏരിയയാണ് അകത്തെ പ്രധാന ആകര്‍ഷണം. അലങ്കാര വസ്തുക്കള്‍ വയ്ക്കുന്നതിനായി കബോര്‍ഡുകള്‍ ഇവിടെ നല്‍കിയിരിക്കുന്നു. എല്‍ ആകൃതിയിലുള്ള സെറ്റിയാണ് ലിവിങ് ഏരിയയില്‍ നല്‍കിയിരിക്കുന്നത്.

ഇതിനോട് ചേര്‍ന്ന് ഫാമിലി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു. ഇവിടെയാണ് ടി.വി. യൂണിറ്റ് നല്‍കിയത്. ഇവിടെയൊരു ആട്ടുകട്ടിലും അത് കൂടാതെ ഇരിപ്പിടവും സെറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി ലിവിങ്ങിനും കിച്ചനും ഇടയിലാണ് ഡൈനിങ് ഏരിയ നല്‍കിയത്. വളരെ ലളിതമായ ഡിസൈനോട് കൂടിയ ഡൈനിങ് ടേബിളും ഇരിപ്പിടവുമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ ഓപ്പണ്‍ കിച്ചനാണ് ഡിസൈന്‍ നല്‍കിയത്. ആധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് കിച്ചന്‍ ക്രമീകരിച്ചിരിക്കുന്നത്. കബോഡുകളെല്ലാം പുറത്തേക്ക് തള്ളിനില്‍ക്കാത്ത വിധം ഒതുക്കിയാണ് ഡിസൈന്‍ ചെയ്തത്.

ഗ്രൗണ്ട് ഫ്‌ളോറിന്റെ അകത്തളം ഓപ്പണ്‍ ശൈലിയില്‍ കൊടുത്തപ്പോഴും കിടപ്പുമുറികളുടെയും സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. തുണികള്‍ വയ്ക്കുന്നതിനും മറ്റ് വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുമെല്ലാമുള്ള കബോഡുകള്‍ ആവശ്യാനുസരണം നല്‍കിയിരിക്കുന്നു. പരമാവധി സൂര്യപ്രകാശവും കാറ്റും ലഭിക്കുന്ന വിധം വീതിയേറിയ ജനലുകളാണ് കിടപ്പുമുറികള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനലുകളോട് ചേര്‍ന്ന് ഇരിക്കുന്നതിനുള്ള സൗകര്യം ഇന്‍ബില്‍റ്റായി നല്‍കിയിരിക്കുന്നു. അതിനാല്‍ കിടപ്പുമുറിയില്‍ പ്രത്യേകിച്ച് മേശയുടെയോ കസേരയുടെയോ ആവശ്യമൊന്നും വരുന്നില്ല. ഇതിനു താഴെയും കബോഡുകള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ധാരാളം സ്ഥലവുമുണ്ട്. കിടപ്പുമുറിയിലെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയെന്നതും നേട്ടമാണ്.

ഫസ്റ്റ് ഫ്‌ളോറില്‍ ഹോം തിയേറ്ററും വര്‍ക്കിങ് സ്‌പേസുമാണ് ഉള്ളത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് ഹോം തിയേറ്റര്‍. ഹോം തിയേറ്റര്‍ എന്നത് അടുത്തകാലത്ത് വീട് നിര്‍മാണത്തില്‍ കയറിക്കൂടിയ ആശയമാണെങ്കിലും തന്റെ എക്കാലത്തെയും സ്വപ്‌നമാണിതെന്ന് അനുശീലന്‍ പറഞ്ഞു. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വീട് പണിയുമ്പോള്‍ ഹോം തിയേറ്റര്‍ വേണമെന്നത് നിര്‍ബന്ധമായിരുന്നു. അതില്‍ എന്തെല്ലാം സൗകര്യങ്ങള്‍ വേണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ഇതിന്റെ ഡിസൈന്‍ ജോലികൾ ചെയ്തതും ഞാന്‍ തന്നെയാണ്-അനുശീലന്‍ പറഞ്ഞു.

വീടിന്റെ ഫസ്റ്റ് ഫ്‌ളോറിലേക്ക് എത്താന്‍ അകത്തുനിന്നും പുറത്തുനിന്നും വഴികള്‍ നല്‍കിയിട്ടുണ്ട്. ജി.ഐ. പൈപ്പിലും തടിയിലുമാണ് അകത്തെ സ്റ്റെയര്‍ നല്‍കിയിരിക്കുന്നത്. പുറമെനിന്ന് വരുന്നവര്‍ക്ക് മുകളിലേക്ക് വീടിന്റെ അകത്തേക്ക് പ്രവേശിക്കാതെ തന്നെ എത്താന്‍ കഴിയുമെന്നതാണ് മെച്ചം. അകത്തെ സ്റ്റെയര്‍ കയറി മുകളിലേക്ക് പോകുമ്പോള്‍ വശത്തായി ജാളി നല്‍കിയിട്ടുണ്ട്. ജി.ഐ. പൈപ്പിലാണ് ഈ ജാളി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റെയറിന് മുകളിലായി ഓപ്പണ്‍ ടു സ്‌കൈ നല്‍കിയിരിക്കുന്നു. ഇവിടെ ഗ്ലാസ് കൊണ്ട് മറച്ചിരിക്കുന്നു. ജാളിയും ഓപ്പണ്‍ ടു സ്‌കൈ സൗകര്യവും കൂടി നല്‍കിയതോടെ വീടിനുള്ളില്‍ ധാരാളം സൂര്യപ്രകാശവും വായുവും എത്തുന്നു.

ഡിജിറ്റല്‍ ടൈലാണ് തറയില്‍ പാകിയിരിക്കുന്നത്. ഫെറോ സിമന്റ് ഉപയോഗിച്ചാണ് കബോഡുകളുടെ നിര്‍മാണം. വീട് പ്ലാസ്റ്ററിങ് ചെയ്യുന്നതിന് മുമ്പേ കബോഡുകള്‍ ചെയ്തിരുന്നു. അലൂമിനിയത്തിലാണ് കബോഡുകളുടെ ഡോറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതുകൊണ്ട് ചെലവ് ചുരുക്കുന്നതിന് കഴിഞ്ഞു. ആട്ടുകട്ടില്‍ ഒഴികെയുള്ള ഫര്‍ണിച്ചറുകളെല്ലാം സ്റ്റീലിലാണ് ചെയ്തത്. ഫര്‍ണിച്ചറുകളുടെ ഡിസൈനിങ്ങും അനുശീലന്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ സ്റ്റീലില്‍ നിര്‍മിച്ചതിനാല്‍ ചെലവ് നന്നായി ചുരുക്കാന്‍ കഴിഞ്ഞു. വീട്ടിലുപയോഗിച്ചിരിക്കുന്ന ഫാന്‍സി ലൈറ്റുകളില്‍ ഭൂരിഭാഗവും ഓണ്‍ലൈനായാണ് വാങ്ങിയത്. ഇതിലൂടെയും ചെലവ് ചുരുക്കാനായി.

ആറ്റിങ്ങലിലുള്ള ഫെഡറല്‍ ബാങ്കില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് അനുശീലന്‍. ഭാര്യ അശ്വതിയും മൂന്നുവയസ്സുകാരന്‍ ആദി നാരായണും അടങ്ങുന്നതാണ് കുടുംബം.

Project details

Owner : Anuseelan S.

Location : Attingal, Trivandrum

Design: Anuseelan S.

Plan and supervision : Hari V.K.

Ph : 7012711324

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: homeplans, kerala home designs, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented