ആരും സ്വന്തമാക്കാന്‍ കൊതിക്കും ആറു സെന്റില്‍ തീര്‍ത്ത ഈ 'തൂവൽ കൂടാരം'


ജെസ്ന ജിന്റോ

ഗ്ലാസ് റൂഫ് കോര്‍ട്ട് യാര്‍ഡ് ആണ് ഈ വീടിന്റെ മുഖ്യ ആകര്‍ഷണം.

മലപ്പുറം മുണ്ടുപറമ്പിലുള്ള ഫിറോസിന്റെ വീട്

ലപ്പുറം മുണ്ടുപറമ്പിലാണ് പ്രവാസിയായ ഫിറോസ് കളയത്തലിന്റെ 'തൂവൽകൂടാരം' എന്ന പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 2017-ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം 2021 നവംബറില്‍ പൂര്‍ത്തിയായി. ഇടയ്ക്ക് കോവിഡ് കാരണം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് പണികള്‍ നീണ്ടുപോകാന്‍ കാരണം. 35 ലക്ഷം രൂപയാണ് വീടിന്റെ ഡിസൈനിങ്, ഇന്റീരിയര്‍, കണ്‍സ്ട്രക്ഷന്‍ എന്നിവയ്ക്കായി ആകെ ചെലവായത്.

ആര്‍ക്കിടെക്ട് യഹ്യ മഹ്മൂദ്, എന്‍ജിനീയര്‍ മുഹമ്മദ് റാഫി, ഇന്റീരിയര്‍ ഡിസൈനര്‍മാരായ സല്‍മാന്‍ ഫാരിഷ്, ഷബീബ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടിയിലുള്ള ഫോം ആര്‍ക്കിടെക്ച്ചറാണ് വീട് നിര്‍മിച്ചു നല്‍കിയത്.living com dining6.2 സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 1600 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, വാഷിങ് ഏരിയ, രണ്ട് കിടപ്പുമുറികള്‍, രണ്ട് അറ്റാച്ച്ഡ് ടോയ്‌ലറ്റുകള്‍, കോര്‍ട്ട് യാര്‍ഡ്, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്. രണ്ട് കിടപ്പുമുറികള്‍, രണ്ട് അറ്റാച്ച്ഡ് ബാത്ത് റൂമുകള്‍, സ്റ്റഡി ഏരിയ, ഓപ്പണ്‍ ടെറസിലെ യൂട്ടിലിറ്റി ഏരിയ എന്നിവയാണ് ഫസ്റ്റ് ഫ്‌ളോറിലുള്ള സൗകര്യങ്ങള്‍.

വെട്ടുകല്ലിലാണ് വീടിന്റെ നിർമാണം. ഇഷ്ടികയുടെ ക്ലാഡിങ് ടൈൽ ഉപയോഗിച്ച് വീടിന്റെ മുൻഭാഗങ്ങളിൽ ചെയ്തിട്ടുള്ള ഡിസൈനുകള്‍ വീടിനെ കൂടുതൽ മനോഹരമാക്കുന്നു. വിയറ്റ്നാമിൽ നിന്നുള്ള ക്ലാഡിങ്ങുകളാണിത്.

bedroom2

ഗ്ലാസ് റൂഫ് കോര്‍ട്ട് യാര്‍ഡ് ആണ് ഈ വീടിന്റെ മുഖ്യ ആകര്‍ഷണം. ലിവിങ്, ഡൈനിങ് ഏരിയകളില്‍ നിന്ന് കാണാന്‍ കഴിയുന്ന വിധമാണ് കോര്‍ട്ട് യാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിലാണ് കോര്‍ട്ട് യാര്‍ഡ് നല്‍കിയിരിക്കുന്നതെങ്കിലും ഫസ്റ്റ് ഫ്‌ളോറിന്റെ തറനിരപ്പിനോട് ചേര്‍ന്ന് റൂഫ് നല്‍കിയിരിക്കുന്നു. റൂഫിങ്ങിനായി ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഇതിനുമുകളിലൂടെ നടക്കാന്‍ കഴിയും. സ്റ്റഡി ഏരിയയോട് ചേര്‍ത്ത് നല്‍കിയിരിക്കുന്നതിനാല്‍ സ്‌കൈ വാക്ക് നടത്തുന്ന ഒരു ഫീല്‍ കിട്ടുകയും ചെയ്തു. വായുവും വെളിച്ചവും ഉള്ളിലേക്ക് കടക്കുന്നത് ഉറപ്പാക്കുന്നതിന് വേണ്ടി കോര്‍ട്ട് യാര്‍ഡില്‍ മുഴുവനായും ഗ്രില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയാണ് വീടിന്റെ ഡിസൈന്‍ മുഴുവന്‍.

glass roof

living

ഫസ്റ്റ് ഫ്‌ളോറില്‍ നിന്ന് ഓപ്പണ്‍ ടെറസിലേക്ക് പോകാന്‍ ഒരു ബ്രിഡ്ജ് വെച്ച് ബന്ധിപ്പിച്ചിരിക്കുന്നു. സിറ്റൗട്ടിന്റെ മുകളിലുള്ള റൂഫിലേക്ക് കടക്കാന്‍ ഈ ബ്രിഡ്ജ് സഹായിക്കുന്നു. സ്റ്റെയര്‍ കേസിന്റെയും മറ്റും ഹാന്‍ഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മെറ്റലിന് പുറമെ തടി കൂടി ഉപയോഗിച്ചാണ്. ഫ്‌ളോറിങ്ങിന് ടൈല്‍, ലപോട്ര ഗ്രാനൈറ്റ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ട്, സ്‌റ്റെപ്പുകള്‍, സ്‌റ്റേയര്‍ കേസ്, ബ്രിഡ്ജ് എന്നിവയില്‍ ഗ്രാനൈറ്റ് ഉപയോഗിച്ചിരിക്കുന്നു. ബാക്കി ഏരിയകളില്‍ ടൈല്‍ ആണ് വിരിച്ചിരിക്കുന്നത്.

bedroom

ഫര്‍ണിച്ചറുകള്‍ ഭൂരിഭാഗവും പ്ലൈവുഡിലാണ് നിര്‍മിച്ചിരിക്കുന്നത്. ഡൈനിങ് ടേബിള്‍, ലിവിങ് ഏരിയയിലെ സെറ്റി എന്നിവ മഹാഗണിയിലാണ് തീര്‍ത്തിരിക്കുന്നത്. ഡൈനിങ് ടേബിളിന് ഒരു വശത്ത് മാത്രമാണ് കസേരകള്‍ നല്‍കിയിരിക്കുന്നത്. എതിര്‍വശത്ത് ബെഞ്ചും നല്‍കി. റെഡിമെയ്ഡ് ചൈനീസ് ചെയറുകളാണ് ഡൈനിങ്, ലിവിങ്, സ്റ്റഡി ഏരിയകളില്‍ മുഴുവനും നല്‍കിയത്.

dinig room

വളരെ വിശാലമായ കിടപ്പുമുറികളാണ് വീടിനുള്ളത്. എല്ലാ കിടപ്പുമുറികളിലും അറ്റാച്ച്ഡ് ടോയ്‌ലറ്റാണ് ഉള്ളത്. മുറികളുടെ ജനലുകളെല്ലാം റോമന്‍ ബ്ലൈന്‍ഡ്‌സ് കര്‍ട്ടണ്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നു. എളുപ്പത്തില്‍ മടക്കി വെക്കാം എന്നതിനു പുറമെ കഴുകി സൂക്ഷിക്കാനും കഴിയുമെന്നതാണ് ഈ കര്‍ട്ടന്റെ പ്രത്യേകത. സാധാരണ കര്‍ട്ടന്‍ നല്‍കുന്ന രീതിയില്‍നിന്ന് വ്യത്യസ്തമായി ജനല്‍ മാത്രം മൂടുന്ന തരത്തിലാണ് ഇത് നല്‍കിയിരിക്കുന്നത്. ഇതുകൊണ്ട് മുറികള്‍ കൂടുതല്‍ വിശാലമായി തോന്നും.

kitchen

മോഡുലാര്‍ കിച്ചനാണ് വീടിന് നല്‍കിയിരിക്കുന്നത്. അകം കൂടുതല്‍ ഇടുങ്ങിയതുപോലെ തോന്നാതിരിക്കുന്നതിന് ഡൈനിങ് ഏരിയയില്‍നിന്ന് കിച്ചനിലേക്കുള്ള വാതിലിന് കതക് നല്‍കിയിട്ടില്ല. കിച്ചനാണ് വീടിന്റെ പ്രധാന ഹൈലൈറ്റ്. വീട് നിര്‍മിക്കുന്നതിന് മുമ്പ് തന്നെ അടുക്കളുടെ ത്രീഡി ഡിസൈന്‍ രൂപകല്‍പന ചെയ്ത് നല്‍കിയിരുന്നു. യാതൊരു മാറ്റവും വരുത്താതെ നല്‍കിയ ഡിസൈനില്‍ തന്നെ നിര്‍മിക്കണമെന്ന് ഫിറോസ് നിര്‍ദേശിക്കുകയായിരുന്നു. വീടിന്റെ പ്രധാനപ്പെട്ട സ്ഥലമായതിനാല്‍ അടുക്കളയ്ക്ക് പ്രധാന്യം കിട്ടുന്ന വിധത്തില്‍ സൗകര്യങ്ങളോടെയും ഭംഗിയോടെയും അത് ഡിസൈന്‍ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നുവെന്ന് എന്‍ജിനീയര്‍ മുഹമ്മദ് റാഫി പറഞ്ഞു.

ഓപ്പണ്‍ ടെറസിലാണ് വാഷിങ് ഏരിയ കൊടുത്തിരിക്കുന്നത്. ഇവിടെ തന്നെ കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും ക്രമീകരിച്ചിരിക്കുന്നു.

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Project highlights

Owner: Firoz Kalayath

Architect: Yahya Mahmood

Engineer: Mohammed Rafi

Architectural Firm: Form Architecture, Kondotty, Malappuram

Ph: 9666332554, 9947161551

Website: www.formarch.in

Content highlights: new home design, Kerala Style home, kerala home designs, new home at malappuram munduparamba


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented