കോട്ടയം ഏറ്റുമാനൂരുള്ള ബിസ്മി മുഹമ്മദിന്റെ പുതിയ വീട് 'നൂർ എൽ കാസ'
കണ്ണും മനവും കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് കോട്ടയം ഏറ്റുമാനൂരില്‍ പുതുതായി പണി കഴിപ്പിച്ച ബിസ്മി മുഹമ്മദിന്റെ വീട്ടിലെത്തിയാല്‍ നമ്മെ സ്വാഗതം ചെയ്യുക. വീടിന്റെ ലാന്സ്കേപ്പില് മാത്രമല്ല, വീടിന്റെ ഉള്ളിലും പച്ചപ്പ് നിറഞ്ഞിരിക്കുന്നു. പ്രവാസിയായ ബിസ്മി മുഹമ്മദിന്റെ 'നൂര്‍ എല്‍ കാസ' എന്ന പുതിയ വീടിന്റെ അകത്തളങ്ങള്‍ വ്യത്യസ്തമാക്കുന്നത് യൂറോപ്യന്‍ ശൈലിയിലുള്ള ഇന്റീരിയറിങ് ഡിസൈനാണ്. 15 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 1600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട്ടില്‍ മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്.
.jpg?$p=3ca10ba&&q=0.8)
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഡ് കണ്‍സെപ്റ്റ് എന്ന ആര്‍ക്കിടെക്ച്ചറല്‍ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ആര്‍ക്കിടെക്റ്റായ മനാഫ് കരീമാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. ലാന്‍ഡ് സ്കേപ്പിങ്, ഫൗണ്ടേഷന്, സ്ട്രക്ച്ചറല്‍ വര്‍ക്കുകള്‍, ഇന്റീരിയര്‍, ലൈറ്റ് ഫിറ്റിങ് എന്നിവയടക്കം 58 ലക്ഷം രൂപയാണ് ആകെ ചെലവായത്.
.jpg?$p=1990e2a&&q=0.8)
നിറയെ ചെടികള്‍ നിറഞ്ഞ, പച്ചപ്പുള്ള അന്തരീക്ഷം വീടിന് പുറത്തും അകത്തും വേണമെന്നാണ് ആര്‍ക്കിടെക്ടിനോട് വീട് പണിയുന്നതിന് മുമ്പ് ബിസ്മി പറഞ്ഞിരുന്നത്. അതിനാല്‍, പുറത്തുമാത്രമല്ല, അകത്തും നിറയുന്ന ഗ്രീനറിയാണ് വീടിനെ വ്യത്യസ്തമാക്കുന്നത്. ഈ അന്തരീക്ഷം വീടിനുള്ളില്‍ എപ്പോഴും പോസ്റ്റീവ് എനര്‍ജി നിറയ്ക്കുന്നു. ഈ പച്ചപ്പിനോട് ഏറ്റവും യോജിച്ച നിറങ്ങളാണ് വീടിന്റെ പെയിന്റിങ്ങിന് തിരഞ്ഞെടുത്തിരിക്കുന്നത്.
.jpg?$p=a80322e&&q=0.8)
വീടിന്റെ മുറ്റത്തുതന്നെ വാട്ടര്‍ബോഡി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഒത്തനടുക്കായി ചെറിയൊരു തറ കെട്ടി അതിനുള്ളില്‍ പ്ലുമേറിയ നട്ടിരിക്കുന്നു.
സാധാരണ കണ്ടുവരുന്നതുപോലെ വീടിനുള്ളില്‍ ഒതുങ്ങി നില്ക്കുന്ന സിറ്റൗട്ടില്‍ നിന്നും വ്യത്യസ്തമായി പുറത്തേക്ക് തള്ളി നില്ക്കുന്ന വിധത്തിലാണ് ഈ വീടിന്റെ സിറ്റൗട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
.jpg?$p=2922c1a&&q=0.8)
സിറ്റൗട്ടില്‍നിന്നും നേരെ കയറുക ലിവിങ് ഏരിയയിലേക്കാണ്. യൂറോപ്യന്‍ ശൈലി മാതൃകയാക്കിയുള്ള ലളിതമായ ഇന്റീരിയര്‍ ഡിസൈനിങ്ങാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആഷ് നിറത്തിലുള്ള സോഫയും കുഷ്യനുകളും ഇതിനോട് ഇണങ്ങി നില്ക്കുന്ന ഭിത്തിയിലെ പെയിന്റിങ്ങുകളും അകത്തളത്തിന് പ്രത്യേക ഭംഗി നല്കുന്നു. ഇവിടെത്തന്നെയാണ് ടി.വി. യൂണിറ്റും കൊടുത്തിരിക്കുന്നത്.

വിശാലമായ കിടപ്പുമുറികളാണ് മറ്റൊരു പ്രത്യേകത. ഓരോ കിടപ്പുമുറികളും പ്രത്യേകം തീമിലാണ് ഒരുക്കിയിരിക്കുന്നത്. വാര്‍ഡ്രോബ്, അറ്റാച്ചഡ് ബാത്ത്റൂം, സ്റ്റഡി ടേബിള്‍ എന്നിവയെല്ലാം കിടപ്പുമുറികളോട് ചേര്‍ന്ന് തന്നെ നല്‍കിയിട്ടുണ്ട്.
.jpg?$p=79c0b37&&q=0.8)
ലിവിങ് ഏരിയക്കും ഡൈനിങ് ഏരിയക്കും സ്വകാര്യത നിലനിര്‍ത്തി അവ വേര്‍തിരിച്ചിട്ടുണ്ട്. ആഷ് നിറത്തിലുള്ള ടേബിള്‍ ടോപ്പും ഇതേ നിറത്തിലുള്ള കുഷ്യനോട് കൂടിയ ഇരിപ്പിടങ്ങളുമാണ് ഡൈനിങ് ഏരിയയ്ക്ക് നല്‍കിയത്. കസേര ഒഴിവാക്കി ബെഞ്ചാണ് ഇരിപ്പിടമായി കൊടുത്തിട്ടുള്ളത്. വുഡിലും ലെതറിലുമാണ് ഇരിപ്പിടവും ഡൈനിങ് ഏരിയയും നിര്‍മിച്ചിരിക്കുന്നത്.
.jpg?$p=298ab5c&&q=0.8)
അറ്റാച്ചഡ് ബാത്ത് റൂമോട് കൂടിയ കിടപ്പുമുറിയാണ് ഗ്രൗണ്ട് ഫ്ളോറിലെ മറ്റൊരു സൗകര്യം. ഒരു കോമണ്‍ ടോയ്ലറ്റ്, വാഷ് ഏരിയ എന്നിവയെല്ലാം ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങളാണ്.
.jpg?$p=48405e6&&q=0.8)
ഓപ്പണ്‍ സ്റ്റൈലിലുള്ള മോഡുലാര്‍ കിച്ചനാണ് മറ്റൊരു പ്രത്യേകത. മറൈന്‍ പ്ലൈയില്‍ ലാമിനേറ്റ് ചെയ്തിട്ടുള്ള കബോഡുകളാണ് അടുക്കളയ്ക്ക് കൊടുത്തിരിക്കുന്നത്. മോഡുലാര്‍ കിച്ചനോട് ചേര്‍ന്ന് വര്‍ക്കിങ് കിച്ചനും വര്‍ക്ക് ഏരിയയും നല്‍കിയിട്ടുണ്ട്.
.jpg?$p=aa62323&&q=0.8)
.jpg?$p=246738b&&q=0.8)
ഡൈനിങ് ഏരിയയില്‍ നിന്നാണ് ഫസ്റ്റ് ഫ്ളോറിലേക്കുള്ള സ്റ്റെയര്‍ കൊടുത്തിരിക്കുന്നത്. വുഡന്‍ ഫിനിഷനിലാണ് സ്റ്റെയര്‍കേസ് നല്‍കിയിരിക്കുന്നത്.
.jpg?$p=8a7b7b1&&q=0.8)
ഫസ്റ്റ് ഫ്ളോറിലെ അപ്പര്‍ ലിവിങ് ഏരിയയിലേക്കാണ് സ്റ്റെയര്‍കേസ് എത്തിച്ചേരുന്നത്. രണ്ട് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. അതില്‍ ഒന്ന് മാസ്റ്റര്‍ ബെഡ്റൂം ആണ്. ഈ ബെഡ്റൂമിന് രണ്ട് ബാല്‍ക്കണികള്‍ ഉണ്ട്.
.jpg?$p=a80322e&&q=0.8)
ഇന്റീരിയറിങ്ങില് പരമാവധി ആര്‍ഭാടം ഒഴിവാക്കി മിനിമലിസ്റ്റ് രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍, കര്‍ട്ടനുകള്‍, ലൈറ്റ് ഫിറ്റിങ്ങുകള്‍ എന്നിവയെല്ലാം ആര്‍ഭാടം ഒഴിവാക്കി മോഡേണ്‍ സ്ലീക്ക് ഡിസൈനാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്ളോറിങ്ങിന് മുഴുവനും വിട്രിഫൈഡ് ടൈല്‍സാണ് കൊടുത്തിരിക്കുന്നത്.
.jpg?$p=cc29bd4&&q=0.8)
ചെറിയ ബഡ്ജറ്റില്‍, ഏറെ വിശാലതയും, പച്ചപ്പും, അക്വാപോണ്ടുമൊക്കെയുള്ള വളരെ ക്രിയേറ്റീവായ ഒരു വീടാണിതെന്ന് ആര്‍ക്കിടെക്റ്റ് മനാഫ് കരീം പറയുന്നു.
Project details
Owner : Bismi Muhammed
Location: Ettumanoor, Kottayam
Architect: Manaf Kareem
Architect firm: MAAD Concepts
Khafji Tower
Metro Pillar 307
Kochi 682033
Ph - 7994370111
Content Highlights: kerala home design, kerala style home, kottayam ettumanoor home, myhome, home plans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..