മലപ്പുറം തിരൂരങ്ങാടിക്ക് സമീപം ചെറുമുക്കിലാണ് ഹാരിസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറമെ നിന്ന് നോക്കുമ്പോള്‍ വളരെ ലളിതമെന്ന് തോന്നുമെങ്കിലും സമകാലീന ശൈലിയില്‍ തീര്‍ത്ത ആഡംബര ഭവനമാണിത്. രണ്ട് എന്‍ട്രികളാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേക. ഒരു എന്‍ട്രി സിറ്റൗട്ടില്‍ നിന്നാണെങ്കില്‍ രണ്ടാമത്തെ എന്‍ട്രി ഡൈനിങ് ഏരിയയില്‍ നിന്നാണ്. ഇവിടെയാണ് പോര്‍ച്ച് നിര്‍മിച്ചിരിക്കുന്നത്.

sitout

2900 ചതുരശ്ര അടിയില്‍ തീര്‍ത്ത ഈ വീട്ടില്‍ നാലു കിടപ്പുമുറികളാണ് ഉള്ളത്. എല്ലാവിധ ആധുനികസൗകര്യങ്ങളോടു കൂടി നിര്‍മിച്ച ഈ വീടിന് ഭംഗി ഊട്ടിയുറപ്പിക്കുന്നത് ഇന്റീരിയര്‍ ഡിസൈനിങ് ആണ്.

സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഫാമിലി ലിവിങ്, രണ്ട് കിടപ്പുമുറികള്‍ വിത്ത് അറ്റാച്ചഡ് ബാത്ത്റൂം, പ്രയര്‍ ഏരിയ, കിച്ചന്‍ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങള്‍.

Family Living

രണ്ട് കിടപ്പ്മുറികള്‍ വിത്ത് അറ്റാച്ചഡ് ബാത്ത്റൂം, ലിവിങ് ഏരിയ, ബാല്‍ക്കണി, രണ്ട് ഓപ്പണ്‍ ടെറസുകള്‍ എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ സൗകര്യങ്ങള്‍. ഒരു ഓപ്പണ്‍ ടെറസില്‍ സിറ്റിങ്ങും ഒരുക്കിയിരിക്കുന്നു.

Dining

2022 ജനുവരി ആദ്യ ആഴ്ചയിലായിരുന്നു വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ്. മലപ്പുറം കോട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന എം.&എസ്. അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഡിസൈനര്‍മാരായ ഷിബില്‍ ഫവാസ് ഹംസ, മുഹാജിര്‍, മുഹസിന്‍ തൈക്കാടന്‍, മുഹമ്മദ് ഷരീഫ് എന്നിവരാണ് വീടിന്റെ നിര്‍മാണം നടത്തിയത്. പ്ലാനിങ്, ഡിസൈനിങ്, ഇന്റീരിയറിങ്, കണ്‍ട്രക്ഷന്‍ എന്നിവയെല്ലാം എം&എസ് ആണ് നടത്തിയത്. ഏകദേശം 65 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണത്തിന് ചെലവായത്. 

Living area

സാധാരണവീടുകള്‍ക്ക് കാണുന്ന പൊതുവായ കാര്യങ്ങള്‍ ഒഴിവാക്കി പകരം കുറച്ചുകൂടി ഫീച്ചറസ്റ്റിക് ആയിട്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്-ഡിസൈനര്‍ ഷിബില്‍ പറഞ്ഞു. 

ഡൈനിങ് ഏരിയയില്‍ വാഷിങ് സ്പെയ്സിനോട് ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള ഹൊറിസോണ്ടല്‍ ലൂവേഴ്സ് ആണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. മെയിന്‍ ഡോര്‍ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ലിവിങ് ഏരിയയോട് ചേര്‍ന്നും ലൂവേഴ്‌സ് നല്‍കിയിട്ടുണ്ട്. തേക്കിലാണ് ഈ ലൂവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയില്‍ സ്ഥാപിച്ചിട്ടുള്ള കസ്റ്റമൈസ്ഡ് ഹാങ്ങിങ് ലൈറ്റുകള്‍ അകത്തളത്തിന്റെ മാറ്റ് ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. തടിയിലാണ് ഡൈനിങ് ടേബിള്‍ ഉണ്ടാക്കിയിരിക്കുന്നത്. 

ഗ്രൗണ്ട് ഫ്‌ളോറില്‍ ലിവിങ് ഏരിയയെയും ഫോയറിനെയും തമ്മില്‍ വേര്‍തിരിച്ചുനിര്‍ത്തുന്നതിന് പാര്‍ട്ടീഷന്‍ വാള്‍ ഉണ്ട്. തടിയുടെ ഫിനിഷില്‍ തീര്‍ത്ത ഇതിന്റെ വൃത്താകൃതിയിലുള്ള ഡിസൈന്‍ ഏറെ ആകര്‍ഷകമാണ്. ലിവിങ് ഏരിയയില്‍ സ്വകാര്യത ഉറപ്പുവരുത്താന്‍ ഈ പാര്‍ട്ടീഷന്‍ വാള്‍ സഹായിക്കുന്നു.

Bed room 1

ഫാമിലി ലിവിങ് ഏരിയയില്‍ നിന്നാണ് ഫസ്റ്റ് ഫ്‌ളോറിലേക്കുള്ള സ്‌റ്റെയര്‍ കേസ് കൊടുത്തത്. സ്‌റ്റെയര്‍കേസിന്റെ ഫ്‌ളോറിങ് തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ ഗ്ലാസ് റെയ്‌ലിങ് നല്‍കിയിരിക്കുന്നത്. 

ഡൈനിങ് ഏരിയയില്‍ നിന്ന് വിന്‍ഡോ സ്‌റ്റൈലിലാണ് പോര്‍ച്ചിലേക്കുള്ള എന്‍ട്രി. ക്രോസ് വെന്റിലേഷന്‍ നല്‍കുന്നതിന് വേണ്ടിയാണ് ഇവിടെ എന്‍ട്രി നല്‍കിയിരിക്കുന്നത്. വീടിനുള്ളില്‍ എപ്പോഴും ശുദ്ധവായുവും നാച്ചുറല്‍ ലൈറ്റും ഉറപ്പാക്കുന്നതിന് ഇത് സഹായിക്കുന്നു.

Bed room 2

ലിവിങ് ഏരിയയോട് ചേര്‍ന്ന് കോര്‍ട്ട് യാര്‍ഡ് ഉണ്ട്. ഇവിടെ സിറ്റിങ് ഒഴിവാക്കി പകരം ലളിതമായ ഡിസൈന്‍ ആണ് നല്‍കിയിരിക്കുന്നത്. 

ഫര്‍ണിച്ചറുകള്‍ ഭൂരിഭാഗവും തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്ലൈവുഡും വെനീറും കൂടുതലായി ഇതിന് ഉപയോഗിച്ചിരിക്കുന്നു. കട്ടിലുകള്‍ക്ക് ഉപയോഗിക്കുന്ന ആള്‍ക്ക് ഇണങ്ങുന്നവിധമാണ് നിര്‍മാണം. ഫാമിലി ലിവിങ്ങില്‍ തടിയില്‍ തീര്‍ത്ത ഭിത്തിയിലാണ് ടി.വി. വെച്ചിരിക്കുന്നത്. 

kitchen

മാര്‍ബിളാണ് ഫ്ളോറിങ്ങിന് നല്‍കിയിരിക്കുന്നത്. പ്രാദേശികമായി ലഭ്യമായ ഗുജറാത്തില്‍നിന്നുള്ള മാര്‍ബിളാണിത്. 
കസ്റ്റമൈസ്ഡ് ലൈറ്റുകളാണ് ഇന്റീരിയറിലെ എടുത്തുപറയേണ്ട പ്രത്യേകത. ഏകദേശം നാലുമാസത്തോളം സമയമെടുത്താണ് ഈ ലൈറ്റുകള്‍ നിര്‍മിച്ചെടുത്തത്. ഹാങ്ങിങ്, ഡിസൈനര്‍ ലൈറ്റുകള്‍ കൂടിച്ചേര്‍ന്ന് വീടിനുള്ളില്‍ നിറയ്ക്കുന്ന വശ്യത അവര്‍ണനീയമാണ്. 

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ മോഡുലാര്‍ കിച്ചനാണ് ഈ വീടിന്റേത്. അധികം ഞെരുക്കം അനുഭവപ്പെടാത്ത രീതിയിലാണ് ഡിസൈനിങ്. ഓപ്പണ്‍ ടൈപ്പ് കിച്ചന നല്‍കിയിട്ടുണ്ട്. 

Project Details

Owner : Haris

Location: Cherumuk, Thiroorangadi, Malappuram

Designers: Shibil Fawas Hamza - 9539097232
Muhajir 
Muhasin Thaikkadan 
Muhamed Shareef 

M&S ASSOCIATES 
Engineers & Designers 
info@mandsassociates.in
Kottakkal, Malappuram  

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.......
 

Content highlights: new home built at malappuram thirurangadi, kerala style home, horizondal louvers