ആരും കൊതിക്കും ഇതുപോലൊരു ഇടം; കേരളത്തനിമയ്‌ക്കൊപ്പം സമകാലീനശൈലിയും കോർത്തിണക്കി ഒരു വീട്


ജെസ്ന ജിന്റോ/ jesnageorge@mpp.co.in

വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ തിരഞ്ഞെടുത്തിരിക്കുന്ന അതേ ലാളിത്യം ഫസ്റ്റ് ഫ്‌ളോറിലെ സൗകര്യങ്ങളിലും സൂക്ഷ്മതയോടെ നിലനിര്‍ത്തിയിരിക്കുന്നു. 

തിരുവനന്തപുരം ചെമ്പഴന്തിയിലുള്ള അഡ്വ. വിഷ്ണുദേവിന്റെയും കുടുംബത്തിന്റെയും വീട്

പരമ്പരാഗത, സമകാലീന ശൈലികള്‍ ചേര്‍ത്ത് സമന്വയിപ്പിച്ചൊരു വീട്. തിരുവനന്തപുരം ചെമ്പഴന്തിയിലുള്ള അഡ്വ. വിഷ്ണുദേവിന്റെയും ഭാര്യ ഉമ ജലജയുടെയും വീടിനെ ഒരു വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ ലളിതമെന്ന് തോന്നുമെങ്കിലും കണ്ണിന് ആനന്ദം നൽകുന്നതാണ് വീടിന്റെ പുറത്തെയും ഉള്ളിലെയും ഡിസൈനുകള്‍.

പരമ്പരാഗത കേരളീയ ശൈലിയ്ക്കും ഡിസൈനിനും ഒപ്പം ഡിസൈനിങ്ങിലെ സമകാലീന ട്രെന്‍ഡ് കൂടി ഉള്‍പ്പെടുത്തിയാണ് വീടിന്റെ നിര്‍മാണം. മികച്ച എലിവേഷനും ഇന്റീരിയറും ഒരുക്കുന്നതിനായി വീട് പണിയുന്നതിന് മുമ്പ് തന്നെ കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് മാത്രമാണ് പണികള്‍ തീര്‍ത്തത്. അതനുസരിച്ച് മുന്നോട്ട് പോയതിനാല്‍ വേഗത്തില്‍ പണികള്‍ തീര്‍ക്കാന്‍ മാത്രമല്ല ചെലവും കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞു. പുറമെ നിന്ന് നോക്കുമ്പോള്‍ ചെറിയ വീടാണെന്ന് തോന്നുമെങ്കിലും വളരെ വിശാലമായാണ് അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്.വീടിനുള്ളിലെ ഓരോ ഇടത്തിനും പരമാവധി സ്വകാര്യത നിലനിര്‍ത്തിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതേസമയം, ഭംഗി അല്‍പം പോലും ചോര്‍ന്ന് പോയിട്ടുമില്ല. തിരക്കുപിടിച്ച ഓഫീസ് ജോലികള്‍ കഴിഞ്ഞ് വീട്ടിലെത്തുന്നവര്‍ക്ക് സമാധാനം നിറഞ്ഞ അന്തരീക്ഷം നല്‍കുന്ന വിധമാണ് ഇതിന്റെ ഇന്റീരിയര്‍. ഇതിന് ഉതകുന്ന വിധം ലൈറ്റിങ്ങുകൂടി ക്രമീകരിച്ചപ്പോള്‍ സംഗതി ഉഷാറായി. അകത്തളങ്ങളില്‍ നല്‍കിയിരിക്കുന്ന ഇളംനിറങ്ങളിലുള്ള പെയിന്റിങ്ങും ലളിതമായ ഇന്റീരിയറും വീടിനുള്ളിലെ ശാന്തമായ അന്തരീക്ഷം ഊട്ടിയുറപ്പിക്കുന്നു.

11 സെന്റ് സ്ഥലത്ത് 2540 ചതുരശ്ര അടിയില്‍ തീര്‍ത്ത വീട് ഇരുനിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, ഒരു ഓഫീസ് റൂം, ഡബിള്‍ ഹൈറ്റ് ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, വര്‍ക്ക് ഏരിയ, ഫാമിലി ലിവിങ് ഏരിയ, സ്റ്റഡി ഏരിയ ഓപ്പണ്‍ ടെറസ് എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങള്‍.

വീടിനുള്ളില്‍ ആവോളം ശുദ്ധവായുവും സൂര്യപ്രകാശവും നിറയ്ക്കുന്നതിന് ധാരാളം ജനാലകള്‍ നല്‍കിയിട്ടുണ്ട്. കണ്ണുകള്‍ കുത്തിത്തുളച്ച് കയറുന്ന കടുംനിറങ്ങളും ലൈറ്റിങ്ങും വീടിനുള്ളില്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്നത് തന്നെയാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫര്‍ണിച്ചറുകളും എന്തിന് കിടപ്പുമുറിയിലെ അലങ്കാരങ്ങളില്‍പോലും ഈ മിതത്വം പുലര്‍ത്തുന്നുണ്ട്.

ഒലിവ് ഗ്രീന്‍ നിറത്തിലുള്ള കുഷ്യനുകളാണ് ലിവിങ്, ഡൈനിങ് ഏരിയകളിലെ സീറ്റിങ്ങിന് നല്‍കിയിരിക്കുന്നത്. ഡൈനിങ് ഏരിയയിലും ലിവിങ് ഏരിയയിലും ആവശ്യത്തിന് കബോഡുകളും നല്‍കി.

വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ തിരഞ്ഞെടുത്തിരിക്കുന്ന അതേ ലാളിത്യം ഫസ്റ്റ് ഫ്‌ളോറിലെ സൗകര്യങ്ങളിലും സൂക്ഷ്മതയോടെ നിലനിര്‍ത്തിയിരിക്കുന്നു.

കിഡ്‌സ് ബെഡ്‌റൂമിന്റെ ഇന്റീരിയറാണ് എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. സ്റ്റഡി ഏരിയയ്‌ക്കൊപ്പം കുട്ടികളുടെ പഠനസാമഗ്രികളും കളിക്കോപ്പുകളും സൂക്ഷിച്ച് വയ്ക്കുന്നതിന് ഇവിടെ ധാരാളം കബോര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, മറ്റിടങ്ങളില്‍ തുടരുന്ന ലാളിത്യം ഇവിടെയും നിലനിര്‍ത്തിയിരിക്കുന്നു.

ഡൈനിങ് ഏരിയയും കിച്ചനും ഓപ്പണ്‍ ടൈപ്പില്‍ അല്ല നല്‍കിയിരിക്കുന്നതെങ്കിലും അവയ്ക്കിടയില്‍ നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്ന വിധം ഒരു ഓപ്പണിങ് കൊടുത്തിട്ടുണ്ട്. ഇളംനീലനിറമുള്ള കബോഡുകളാണ് അടുക്കളയിലെ പ്രധാന ആകര്‍ഷണം. സാധനങ്ങള്‍ ആവശ്യാനുസരണം ക്രമീകരിക്കുന്നതിനായി ധാരാളം കബോഡുകള്‍ ഇവിടെ നല്‍കിയിരിക്കുന്നു. ഇതിനൊപ്പം തൂവെള്ള നിറമുള്ള `കൊറിയൻ സ്റ്റോൺ കൗണ്ടര്‍ ടോപ്പായി നല്‍കിയത് അടുക്കളയുടെ ഭംഗി വര്‍ധിപ്പിക്കുന്നുണ്ട്.

ഇളംനിറങ്ങളിലുള്ള ടൈലാണ് ഗ്രൗണ്ട് ഫ്‌ളോറിലെയും ഫസ്റ്റ് ഫ്‌ളോറിലെയും തറയില്‍ വിരിച്ചിരിക്കുന്നത്. ഗ്രൈനൈറ്റാണ് സ്റ്റെയർ കേസിന്റെ പടികളിൽ പാകിയിരിക്കുന്നത്. കാസ്റ്റ് അയണും വുഡും ചേർത്താണ് സ്റ്റെയറിന്റെ ഹാന്‍ഡ് റെയിൽ നിർമിച്ചിരിക്കുന്തന്.

Project details

Owner : Adv: Vishnudev & Uma Jalaja
Location : Chempazhanthy, Trivandrum
Principal Architect : Sreekumar R.
Architectural firm : Stria Architects, TC 31/212, near ITIJn., Chackai, Trivandrum – 695024
Ph : 9746237477

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക..................

Content Highlights: kerala home designs, myhome, homeplans, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented