ഒരുതുള്ളി മഴവെള്ളം പാഴാകില്ല, വര്‍ഷംമുഴുവന്‍ സോളാര്‍വൈദ്യുതി; ലാളിത്യത്താല്‍ നിറയുകയാണ് ഈ വീട്


ജെസ്‌ന ജിന്റോ

വര്‍ഷം 15,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്നു. ബാക്കിയുള്ള വെള്ളം വീട്ടിലെ കിണറിലേക്ക് എത്തുന്നവിധവും കൊടുത്തിരിക്കുന്നു. 

കോഴിക്കോട് പാറോപ്പടിയിലുള്ള ബാലകുമാരൻ നായരുടെയും കുടുംബത്തിന്റെയും വീട്‌

പച്ചപ്പ് നിറയുന്ന ചുറ്റുപാടില്‍, പ്രകൃതിയോട് ചേര്‍ന്ന്‌ നില്‍ക്കുകയാണ് കോഴിക്കോട് പാറോപ്പടിയില്‍ പി. ബാലകുമാരന്‍ നായരുടെയും ഭാര്യ നളിനിയുടെയും വീട്. പൂര്‍ണമായും ഇഷ്ടികയിലാണ് ഈ വീടിന്റെ നിര്‍മാണം. പ്ലാസ്റ്ററിക് ഒഴിവാക്കി, അകം ലളിതമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 12 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടിന് 2388 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, മൂന്ന് കിടപ്പുമുറികള്‍, കിച്ചന്‍ എന്നിവയാണ് ഈ ഇരുനിലവീട്ടിലെ പ്രധാന സൗകര്യങ്ങള്‍.

ട്രസ്സ് വര്‍ക്ക് ചെയ്ത് ഓടുപാകിയാണ് വീടിന്റെ പ്രധാന റൂഫിങ് ചെയ്തിരിക്കുന്നത്. കേരളീയ ശൈലിയിലുള്ള ഇരുവശങ്ങളിലേക്കും ചെരിച്ചുള്ള റൂഫിങ് ഒഴിവാക്കി ഒരു വശത്തേക്ക് മാത്രമായി ചെരിച്ചാണ് റൂഫിങ് കൊടുത്തിരിക്കുന്നത്. വീടിന് മുഴുവനായി ഒരൊറ്റ റൂഫ് കൊടുക്കുന്നതിന് പകരം രണ്ടായി തിരിച്ച്, ചെരിച്ച് ഓട് പാകി. 15 ഡിഗ്രി ചെരിവാണ് റൂഫിന് ഉള്ളത്. ഈ രണ്ട് റൂഫുകള്‍ക്കുമിടയില്‍ വാലി കൊടുത്ത് മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു. വര്‍ഷം 15,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ഇതിലൂടെ കഴിയുന്നു. ബാക്കിയുള്ള വെള്ളം വീട്ടിലെ കിണറിലേക്ക് എത്തുന്നവിധവും കൊടുത്തിരിക്കുന്നു.

ഈ റൂഫിനെ സപ്പോര്‍ട്ട് ചെയ്യുന്നതിനായി ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊടുത്തിട്ടുണ്ട്. ഇവിടെ പ്ലാസ്റ്ററിങ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് വീടിന് പഴമയുടെ സൗന്ദര്യം നല്‍കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും സഹായിച്ചു. ഇപ്രകാരം റൂഫിങ് നല്‍കിയതുവഴി സൂര്യപ്രകാശം പരമാവധി ലഭ്യമാകുകയും വീട്ടിലേക്കാവശ്യമായ വൈദ്യുതി ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒരു വര്‍ഷം 5.5 കിലോവാട്ട് സോളാര്‍ വൈദ്യുതിയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇവയ്ക്കിടയിലെ ഭാഗം വീടിനുള്ളിലെ ചൂടുള്ള വായു പുറന്തള്ളുകയും എപ്പോഴും തണുത്തവായു ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇത് വീടിനുള്ളില്‍ എപ്പോഴും സുഖകരമായ കാലാവസ്ഥ ഉറപ്പുവരുത്തുന്നു.

12 സെന്റ് സ്ഥലത്തിന്റെ 40 ശതമാനം മാത്രമാണ് വീടിന്റെ ഫൗണ്ടേഷനുള്ളത്. ഇത് വീടിന് ചുറ്റും ചെടികളും മരങ്ങളും വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. സൂര്യപ്രകാശം പരവമാവധി വീടിനുള്ളില്‍ നിറയ്ക്കുന്ന വിധമാണ് ജനലുകള്‍ നല്‍കിയിരിക്കുന്നത്. ഇതിനായി ഫ്രഞ്ച് വിന്‍ഡോ ആണ് ഭൂരിഭാഗം ഇടങ്ങളിലും കൊടുത്തിരിക്കുന്നത്.

വീടിനകത്തും പുറത്തും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിങ് പരമാവധി ഒഴിവാക്കിയിട്ടുണ്ട്. പകരം വീടിനുള്ളില്‍ ആവശ്യത്തിന് മാത്രം പ്രകാശം നിറയ്ക്കുന്ന വിധമാണ് ലൈറ്റിങ്. പ്രത്യേകമായി വെളിച്ചം വേണ്ടയിടത്ത് മാത്രമായി പോയിന്റ് ലൈറ്റിങ് സംവിധാനമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇവ രണ്ടും ചേരുമ്പോള്‍ വീടിന് റസ്റ്റിക് ലുക്ക് നല്‍കുന്നു.

ഫര്‍ണിച്ചറുകളുടെ കാര്യത്തിലും സമാനമായ ലളിതമായ ഡിസൈന്‍ ആണ് കൊടുത്തിരിക്കുന്നത്. ആഡംബരം തെല്ലുമില്ലാതെയാണ് അവയുടെ ഡിസൈന്‍.

ലിവിങ്, ഡൈനിങ് ഏരിയയും കിച്ചനും ഓപ്പണ്‍ ശൈലിയിലാണ് കൊടുത്തിരിക്കുന്നത്. ഇത് വീടിനുള്ളില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു. ബ്ലൂ കളര്‍ ക്ലോത്ത് കുഷന്യനോട് കൂടിയ സോഫയാണ് ലിവിങ് ഏരിയയെ അലങ്കരിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് ടി.വി. ഏരിയ കൊടുത്തിരിക്കുന്നത്.

ലിവിങ് ഏരിയയുടെ നേരെ എതിര്‍വശത്തായി, കിച്ചനില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്ന വിധമാണ് ഡൈനിങ് ഏരിയയുടെ സ്ഥാനം. തടി കൊണ്ടുള്ള, വളരെ ലളിതമായ ടേബിളും ചെയറുമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ടേബിളിന് ഒരു വശത്ത് മാത്രം കസേരകളും മറുവശത്ത് ബെഞ്ചും കൊടുത്തിരിക്കുന്നു.

ഡിസൈനിങ്ങിലും ഇന്റീരിയറിലും ഇവിടെയുള്ള അതേ രീതിതന്നെയാണ് കിടപ്പുമുറികളിലും പിന്തുടര്‍ന്നിരിക്കുന്നത്. തികച്ചും ലളിതമായ ഡിസൈന്‍ പാറ്റേണ്‍ ആണ് കിടപ്പുമുറിയില്‍ അവലംബിച്ചിരിക്കുന്നത്. കിടപ്പുമുറിയിലെ ഫര്‍ണിച്ചറുകളുടെ ഡിസൈനിലും സ്റ്റോറേജ് സംവിധാനത്തിലും ഈ ലാളിത്യം തുടരുന്നു.

ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ, ആധുനിക ശൈലിയില്‍ ഡിസൈന്‍ ചെയ്തതാണ് അടുക്കള. അതേസമയം, അടുക്കളയുടെ രൂപഭാവത്തിലും ലാളിത്യം പിന്തുടരുന്നു. പുറത്തേക്ക് തള്ളിനില്‍ക്കാത്ത വിധമാണ് വാഡ്രോബുകള്‍ കൊടുത്തിരിക്കുന്നത്. ഇവിടെയും പോയിന്റ് ലൈറ്റിങ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്.

ലെതര്‍ ഫിനിഷിനുള്ള കോട്ടാ സ്‌റ്റോണ്‍ ആണ് വീടിന്റെ ഫ്‌ളോറിങ്ങിന് നല്‍കിയിരിക്കുന്നത്. സിമെന്റ് ബോര്‍ഡും തേക്ക് തടിയും ചേര്‍ത്താണ് ഡോറുകളുടെ നിര്‍മാണം. അലൂമിനിയം സിസ്റ്റം ഉപയോഗപ്പെടുത്തിയാണ് ജനാലകള്‍ ചെയ്തിരിക്കുന്നത്.

പെയിന്റിങ് ഒഴിവാക്കി വീടികനത്തെ ചുമര് ഓക്‌സൈഡ് ഫിനിഷിലാണ് ചെയ്തിരിക്കുന്നത്. ഇത് കാലാകാലങ്ങളോളം നിലനില്‍ക്കുന്നതിനാല്‍, പ്രത്യേകമായ പരിചരണവും മറ്റും ആവശ്യമില്ല. വീട് പെയിന്റടിക്കുകയോ പുട്ടിയിടുകയോ വേണ്ട. ചെലവും കുറവാണ്.

Project details
Owner : P. Balakumaran Nair
Location : Paroppadi, Kozhikode
Architects : Ashwin Vasudevan, Radhika Sukumar
Architecture Firm : Magicline Studio, 1st floor, M.T.I Complex, Kannur Rd, West Hill, Kozhikode, Kerala 673005
Phn: 9446056611

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: new home at paroppadi kozhikode, myhome, home plans, kerala home designs, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented