ഇതാണ് ആ വൈറല്‍ വീട്, നാല് സെന്റില്‍ മൂന്ന് കിടപ്പുമുറികളോട് കൂടിയ ഇരുനില വീട്; ചെലവ് 38 ലക്ഷം


ജെസ്ന ജിന്റോ

പ്രകൃതിദത്തമായ വസ്തുക്കളാണ് വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നവയില്‍ ഭൂരിഭാഗവും.

കോഴിക്കോട് മൂഴിക്കൽ സ്വദേശി ജാവേദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്

കുറഞ്ഞ ചിലവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇരുനില വീട്. ഇതാണ് കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ സ്വദേശിയായ ജാവേദിന്റെയും കുടുംബത്തിന്റെയും പുതിയ വീടിന്റെ വിശേഷണം. 38 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഈ വീടിന് 'എയ്ഷ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അറബിക്കില്‍ 'എയ്ഷ്' എന്നാല്‍ 'കൂട്' എന്നാണര്‍ത്ഥം. 1989 ചതുരശ്ര അടിയില്‍ നാല് 4.1 സെന്റ് സ്ഥലത്ത് നിര്‍മിച്ച വീട്ടില്‍ ചെല്ലുമ്പോള്‍ അമ്പരിപ്പിക്കുന്ന കാഴ്ചകളാണ് സ്വാഗതം ചെയ്യുന്നത്. താഴത്തെ നിലയില്‍ കരിങ്കല്ലില്‍ നിര്‍മിച്ച ചുമരാണ് വീട്ടിലെത്തുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്നത്. ഇത് വീടിന് പുറത്തുനിന്ന് നോക്കുമ്പോൾ റസ്റ്റിക് ഫീല്‍ ലഭിക്കുന്നു.

വളരെ ലളിതമായ ഇന്റീരിയര്‍ വര്‍ക്കുകളാണ് വീടിനുള്ളില്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ വീട് നിര്‍മാണത്തിലെ ചെലവ് ഒരുപരിധിയോളം കുറയ്ക്കാനായി. അടിസ്ഥാനപരമായി ചെയ്യേണ്ട ഇന്റീരിയര്‍ ഡിസൈനിങ് മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന, പരിമിതമായ സ്ഥലത്ത് ഒതുങ്ങിയ ഒരു വീട് എന്നതായിരുന്നു ജാവേദിന്റെയും കുടുംബത്തിന്റെയും പ്രധാന ആവശ്യം. മുന്‍ വശം വീതി കുറഞ്ഞതും പിറകുവശം വീതി കൂടിയതുമായ പ്ലോട്ട് ആയിരുന്നു ഇത്. അതിനാല്‍, ഈ പരിമിതി കൃത്യമായി മനസ്സിലാക്കിയാണ് വീട് ഡിസൈന്‍ ചെയ്തത്.

സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഒരു കിടപ്പുമുറി, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണ് താഴത്തെ നിലയിലെ പ്രധാനസൗകര്യങ്ങള്‍. ഡൈനിങ് ഏരിയയോട് ചേര്‍ന്ന് പാഷിയോ നല്‍കിയിരിക്കുന്നു. ഇവിടെ ഒരു എക്‌സ്‌റ്റേണല്‍ വാഷിങ് ഏരിയയും നല്‍കിയിരിക്കുന്നു.

വിശാലമായ ഡൈനിങ് ഏരിയയാണ് മറ്റൊരു പ്രത്യേകത. ഇവിടെനിന്ന് പാഷിയോ നല്‍കിയത് കൂടാതെ, സ്‌റ്റെയര്‍ ഏരിയയും കൊടുത്തിരിക്കുന്നു.

വളരെ ലളിതമായ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് സ്‌റ്റെയര്‍കേസിന്റെ നിര്‍മാണം. സ്റ്റീല്‍ കൊണ്ടാണ് സ്റ്റെയറിന്റ ഹാന്‍ഡ് റെയ്‌ലിങ് നിര്‍മിച്ചിരിക്കുന്നത്.

സ്‌റ്റെയര്‍ കയറി മുകളില്‍ എത്തുമ്പോള്‍ ഫാമിലി ലിവിങ് ഏരിയയാണ് സ്വാഗതം ചെയ്യുന്നത്. ഇതിനോട് ചേര്‍ന്ന് തന്നെയാണ് സ്റ്റഡി ഏരിയ. ടോയിലറ്റ് അറ്റാച്ചഡായ രണ്ട് കിടപ്പുമുറികളും ഫസ്റ്റ് ഫ്‌ളോറിലുണ്ട്. ഒതുങ്ങിയ രീതിയില്‍ വാഡ്രോബുകള്‍ നല്‍കിയിരിക്കുന്നതിനാല്‍ കിടപ്പുമുറികളെല്ലാം വിശാലമായി തോന്നിപ്പിക്കുന്നു. ഇവയ്ക്ക് പുറമെ ഫസ്റ്റ് ഫ്‌ളോറില്‍ യൂട്ടിലിറ്റി ടെറസ് നല്‍കിയിട്ടുണ്ട്. തുണി അലക്കുന്നതിനും ഉണങ്ങുന്നതിനുമുള്ള സൗകര്യം ഇവിടെയാണ് കൊടുത്തിരിക്കുന്നത്.

ലളിതമായ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഇന്റീരിയര്‍ ചെയ്യണമെന്നുള്ളത് വീട് പണിയുന്നതിന് മുമ്പ് പ്ലാനിങ്ങില്‍ ഉണ്ടായിരുന്നു. ഇത് കൃത്യമായിരുന്നതിനാല്‍ ആഡംബരമായി ഇന്റീരിയര്‍ ചെയ്ത ഫിനിഷ് ഈ വീടിന്റെ അകത്തളത്തിന് ഉണ്ട്. ഇന്‍ബില്‍റ്റ് വാഡ്രോബുകളും കട്ടിലുകളുമാണ് എല്ലാ മുറികളിലും കൊടുത്തിരിക്കുന്നത്.

പ്രകൃതിദത്തമായ വസ്തുക്കളാണ് വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നവയില്‍ ഭൂരിഭാഗവും. ചെങ്കല്ല് കൊണ്ടാണ് വീടിന്റെ ചുമരുകള്‍ കെട്ടിയിരിക്കുന്നത്. വീടിന്റെ അകത്ത് ചില ഇടങ്ങളില്‍ പ്ലാസ്റ്ററിങ് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ ഇഷ്ടിക കൊണ്ടാണ് ചുമര് കെട്ടിയിരിക്കുന്നത്. ഇത് വീടിന്റെ ഉള്ളില്‍ റസ്റ്റിക് ഫീലിങ് നല്‍കുന്നു. മാംഗ്ലൂര്‍ ടൈലും സീലിങ് ടൈലും ഉപയോഗിച്ചാണ് റൂഫിങ് ചെയ്തിരിക്കുന്നത്. ഡബിള്‍ പെര്‍ലിന്‍ ചെയ്തശേഷമാണ് സീലിങ് കൊടുത്തിരിക്കുന്നത്.

ടെറാകോട്ട സ്‌റ്റോണ്‍ ആണ് വീടിന്റെ ഫിളോറിങ്ങിന് മുഴുവനും കൊടുത്തിരിക്കുന്നത്. അതേസമയം, പാഷിയോയില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പാറ്റേണ്‍ ടൈലും നല്‍കി. സിറ്റൗട്ടിലാകട്ടെ ലെതര്‍ ഫിനിഷില്‍ കോട്ടാ സ്‌റ്റോണ്‍ നല്‍കി.

Project details

Owner : Javed
Location : Moozhikal, Kozhikode
Civil Engineer : Sarath M.P.
Architectural Firm : VARA Lines to reality
Ph : 9895858179
Photography : Sanak Surendran

Content Highlights: kerala home designs, myhome, veedu, homeplans, kerala home plan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented