മലപ്പുറം നിലമ്പൂരിൽ ഷൈജുവിന്റേയും മിലിയുടേയും പുതിയ വീട്
വീട് ഒരു സ്വപ്‌നസാക്ഷാത്ക്കാരമാണ്. ചുറ്റും പച്ചപ്പ് നിറയുന്നതും ഏതു ചൂട് കാലത്ത് ശീതളിമ പകരുന്നതുമായ വീട്. വലിയ ഇടനാഴികളും സുഗമമായ വായുസഞ്ചാരമുള്ള, വെളിച്ചം നിറയുന്ന വീട്.
ഐടി ജീവനക്കാരായ ഷൈജുവിനും ഭാര്യ മിലിയ്ക്കും നിലമ്പൂരില്‍ തങ്ങളുടെ തേന്മാവ് എന്ന സ്വപ്‌നഭവനത്തെക്കുറിച്ചുള്ള സങ്കല്‍പം ഇങ്ങനെയൊക്കെയായിരുന്നു.
തേന്മാവ് എന്ന പേര് ഈ വീടിനോട് അത്രമേല്‍ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. വീട് പണി തുടങ്ങുന്നത് തന്നെ ഒരു തേന്മാവ് നട്ടുകൊണ്ടാണ്. വീടിന്റെ നിര്‍മ്മാണത്തിന്റെയൊപ്പമാണ് ആ മരവും വളര്‍ന്നത്. 10 സെന്റില്‍ 2250 സെക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.
പച്ചപ്പും മരങ്ങളും അവരുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് കാണിക്കുന്നതാണ് അഞ്ചുസെന്റില്‍ ഒരുക്കിയിരിക്കുന്ന മിയാവാക്കി വനം. വീടിനോട് ചേര്‍ന്ന് മിയാവാക്കി വേണമെന്നതും അവര്‍ ആര്‍ക്കിടെക്ടിനോട് ആദ്യമേ ആവശ്യം ഉന്നയിച്ചിരുന്നു. ട്രോപ്പിക്കല്‍-ട്രഡീഷണല്‍ ശൈലി സമന്വയിപ്പിച്ചാണ് തേന്മാവെന്ന വീടിന്റെ മനോഹരമായ ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
വാസ്തുശാസ്ത്രപ്രകാരമാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ജനാലകളും വീടിന്റെ പ്രത്യേകതയാണ്. ലാന്‍സ്‌കേപ്പിങ്ങിന് കൃത്യമായ പ്രധാന്യം കൊടുത്തിരുന്നു. നാച്ചുറല്‍ സ്റ്റോണ്‍ ഉപയോഗിച്ച് ശേഷം പേള്‍ ഗ്രാസും ലാന്‍ഡ്‌സ്‌കേപ്പിങ്ങില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കാര്‍ പോര്‍ച്ച് മതിലിനോട് ചേര്‍ത്താണ് പണിഞ്ഞിരിക്കുന്നത്. വീടിനോട് ചേര്‍ത്ത് കാര്‍ പോര്‍ച്ച് പണിയുന്നത് ഇപ്പോള്‍ വളരെ കുറഞ്ഞുവന്നിട്ടുണ്ട്.





+4
ഇരുനിലയുള്ള വീട്ടില്‍ മൂന്ന് ബെഡ്‌റൂമുകള്‍, മൂന്നു ബാത്ത്‌റൂമുകള്‍, സിറ്റൗട്ട്, ഓപ്പണ്‍ കിച്ചണ്‍ കം ഡൈനിങ് , വര്‍ക്ക് ഏരിയ,പൗഡര്‍ റൂം,ലിവിങ് റൂം,യോഗ റൂം,അപ്പര്‍ ലിവിങ് റൂം എന്നിവയാണുള്ളത്. മാസ്റ്റര്‍ ബെഡ്‌റൂം താഴെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഐടി ജീവനക്കാരായ ഇരുവരും വര്‍ക്ക് ഫ്രം ഹോമായാണ് ജോലി ചെയ്യുന്നത്. അതിനായി വീടിനൊരു ഡെക്ക് നല്‍കിയിട്ടുണ്ട്.
ഈ ഡെക്കാണ് ഓഫീസ് സ്‌പെയ്‌സായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പുറത്തെ കാഴ്ചകളും പച്ചപ്പും ആസ്വദിച്ച് ജോലി ചെയ്യുന്നതിന് ഈ ഇടം അവരെ സഹായിക്കുന്നുണ്ട്. വീടിന് നല്‍കിയിരിക്കുന്നതെല്ലാം വലിയ ജനാലകളാണ്. യു.പി.വി.സിയിലാണ് ഇതിന്റെ നിര്‍മ്മാണം. അതിനെല്ലാം ബേ വിന്റോകളും ഇന്‍ബില്‍ട്ടായി നിര്‍മ്മിച്ചിട്ടുണ്ട്.

ബേ വിന്റോകള്‍ ഉള്ളതിനാല്‍ കൂടുതല്‍ ഫര്‍ണീച്ചറുകള്‍ ആവശ്യമായി വരുന്നില്ല. വീടിനുള്ളില്‍ ഫ്‌ളോറിങ്ങിനായി വിട്രിഫൈഡ് ടൈല്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. കുടുംബത്തിനൊരുമിച്ച് സമയം ചിലവഴിയ്ക്കാനുള്ള സൗകര്യങ്ങളോട് കൂടിയാണ് കോര്‍ട്ട് യാഡ് ഒരുക്കിയിരിക്കുന്നത്. ഇതിന് സമീപത്തായി പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമുള്ളയിടം രൂപകല്‍പന ചെയ്തിട്ടുണ്ട്.
പൂജയ്ക്കുള്ളയിടം പുറത്തുനല്‍കുന്നത് വിരളമാണ്. കിഴക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കോര്‍ട്ട് യാഡ് സ്ഥിതി ചെയ്യുന്നത്. ഡൈനിങ്ങ് ഏരിയയും ചേര്‍ന്നുവരുന്ന രീതിയിലാണ് ഓപ്പണ്‍ കിച്ചണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോട് കൂടിയുള്ള അടുക്കളയുടെ ഡിസൈനും മനോഹരമാണ്.
ബയോ ഗ്യാസ് പ്ലാന്റും അടുക്കളയിലേയ്ക്ക് രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നുള്ള വളം മിയാവാക്കിയില്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യമുണ്ട്. മിയാവാക്കി വനം പൂര്‍ണതയിലെത്തുമ്പോള്‍ സീറ്റിങ് അറേഞ്ച്‌മെന്റും ഒരുക്കുന്നതിനുളള പദ്ധതിയുമുണ്ട്. വേരും തടിയുമുപയോഗിച്ചാണ് ഇവിടെ സീറ്റിങ്ങൊരുക്കാനാണ് പ്ലാനൊരുക്കിയിരിക്കുന്നത്.

സമീപത്തായി വര്‍ക്ക് ഏരിയയും നിര്‍മ്മിച്ചിട്ടുണ്ട്. മുകളിലത്തെ നിലയിലേയ്ക്കുള്ള സ്റ്റയര്‍ക്കേസ് തേക്കിന്‍ തടിയില്‍ ടോപ്പിങ് കൊടുത്തുകൊണ്ട് സ്റ്റീലിലാണ് തീര്‍ത്തിരിക്കുന്നത്. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനത്തോടെയാണ് വീടിന്റെ ഡിസൈനൊരുക്കിയിരിക്കുന്നത്. അതുവഴി കിണര്‍ റീചാര്‍ജിങ്ങിനുള്ള സൗകര്യവും ഉണ്ടാക്കിയിട്ടുണ്ട്.
വീടിനുള്ളിലെ ചൂട് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓട് മേഞ്ഞിരിക്കുന്നത്. വീടിന് തണുപ്പ് പകരുന്നതില്‍ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. വീടിന്റെ പ്രധാനഭാഗങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടാണ് കോറിഡോറിന്റെ നിര്‍മ്മാണം. പരമ്പരാഗതശൈലിയെ ചേര്‍ത്തുപിടിക്കുന്നവര്‍ക്ക് മനസ് നിറയ്ക്കുന്നതാണ് ഈ വീട്.
Project details
Client : Mr.Shaiju and Mrs.Mili
Location : Nilambur
Architect : Hariprasad
Construction Consultant - b.i.r.d. ( building industry research development) , Kozhikode , Nilambur
Architecture Firm - b.i.r.d. ( building industry research development) , Kozhikode , Nilambur
Contact number : +91 9447747732 , +91 97394 68484
Content Highlights: kerala home designs, new home at malappuram nilambur , myhome, veedu,tropical home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..