ഇവിടെ ജീവിതം സുന്ദരസുരഭിലമാണ്; പ്രകൃതിയുടെ മടിത്തട്ടില്‍ ഒരുവീട്


ജെസ്ന ജിന്റോ \jesnageorge@mpp.co.in

വീടിനും വീട്ടുകാര്‍ക്കും പരമാവധി സ്വകാര്യത ഉറപ്പുവരുത്തിയാണ് വീടിന്റെ ഡിസൈനിങ്ങും പ്ലാനിങ്ങും.

മലപ്പുറം മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന രാകേഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്

പ്രകൃതിയുടെ മടിത്തട്ടില്‍ ഉറങ്ങുന്ന വീട്. ഇതാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന രാകേഷിന്റെയും കുടുംബത്തിന്റെയും 'വള്ളുവനാട്' എന്നു പേരു നല്‍കിയിരിക്കുന്ന വീടിന് ഏറ്റവും യോജിച്ച വിശേഷണം. വീടിന്റെ മൂന്നുവശങ്ങളിലേക്ക് നീളുന്ന വരാന്ത പ്രകൃതിയിലേക്ക് തുറന്നിരിക്കുന്നു. സദാസമയവും കാറ്റില്‍ ഇളകിയാടിക്കൊണ്ടിരിക്കുന്ന പച്ചപ്പാണ് ഈ വീട്ടിലെത്തുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്നത്.

3100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഇരുനിലകളിലായി പണികഴിപ്പിച്ച വീടിനെ പുറത്തുനിന്ന് അകത്തേക്കുകൂടി നീളുന്ന പച്ചപ്പാണ് വേറിട്ട് നിര്‍ത്തുന്നത്. കോര്‍ട്ട് യാര്‍ഡിലെ പച്ചപ്പ് വീടിനുള്ളില്‍ നിറയ്ക്കുന്ന പോസിറ്റീവ് എനര്‍ജി ഒന്നുവേറെ തന്നെയാണ്.

വീടിനും വീട്ടുകാര്‍ക്കും പരമാവധി സ്വകാര്യത ഉറപ്പുവരുത്തിയാണ് വീടിന്റെ ഡിസൈനിങ്ങും പ്ലാനിങ്ങും. രാകേഷിന്റെ തറവാട്ടില്‍ നിന്നും ഏറെ ദൂരെയായിട്ടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അതിനാല്‍, കുടുംബാംഗങ്ങള്‍ക്കെല്ലാം ഒത്തുകൂടാന്‍ കഴിയുന്നവിധം ധാരാളം ഇടങ്ങള്‍ നല്‍കിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടാതെ ബിസിനസ്‌കാരനായ രാകേഷിന് ധാരാളം മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ ലിവിങ് ഏരിയ പരമാവധി സ്വകാര്യത നിലനിര്‍ത്തിയാണ് കൊടുത്തിരിക്കുന്നത്.

വളരെ ലളിതമായാണ് വീടിന്റെ ഇന്റീരിയര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതേസമയം, ആഡംബരം തോന്നിപ്പിക്കുകയും ചെയ്യും. തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകള്‍ ലാളിത്യം വിളിച്ച് പറയുമ്പോള്‍ ഒപ്പം ക്ലാസിക് ലുക്ക് കൂടി സമ്മാനിക്കുന്നു.

എപ്പോഴും വായുവും സൂര്യപ്രകാശവും നിറയുന്ന അകത്തളമാണ് വീടിന്റെ മറ്റൊരു പ്രത്യേകത. ഇതിന് സഹായിക്കുന്നതാകട്ടെ നീളവും വീതിയും സാധാരണയുള്ളതില്‍നിന്നും കൂടുതലുള്ള ജനാലുകളാണ്. ജനാലകള്‍ക്ക് പുറമെ ലിവിങ് ഏരിയയില്‍ വിശാലമായ ജാളിയും കൊടുത്തിരിക്കുന്നു.

സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, നാല് കിടപ്പുമുറികള്‍, കോര്‍ട്ട് യാര്‍ഡ്, അടുക്കള എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങള്‍.

വീടിന് അടുത്തായി രണ്ട് ക്ഷേത്രങ്ങളുണ്ട്. അതില്‍ ഒന്ന് വീടിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍, ക്ഷേത്രത്തിന്റെ സാന്നിധ്യം വീടിന്റെ ഡിസൈനിങ്ങിനെ വലിയതോതില്‍ സ്വാധീനിച്ചിട്ടുണ്ട്. വീടിന്റെ രണ്ട് വശങ്ങളിലൂടെയും റോഡുകള്‍ കടന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുവശങ്ങളില്‍നിന്നു നോക്കുമ്പോഴും ശ്രദ്ധ കിട്ടുന്നതരത്തിലാണ് വീടിന്റെ എലിവേഷന്‍ തീര്‍ത്തിരിക്കുന്നത്.

ഫാമിലി ലിവിങ് പടിഞ്ഞാറ് ദിക്കിന് അഭിമുഖമായും ഡൈനിങ് ഏരിയ തെക്ക് വശത്തിന് അഭിമുഖമായുമാണ് നല്‍കിയിരിക്കുന്നത്. ഡൈനിങ് ഏരിയയില്‍ താരതമ്യേന വലുപ്പം കൂടിയ ജനലുകളാണ് കൊടുത്തിരിക്കുന്നത്. മഴവെള്ളവും നേരിട്ടുള്ള സൂര്യപ്രകാശവും അകത്തേക്ക് കടക്കാതിരിക്കാന്‍ വലുപ്പമേറിയ ഷെയ്ഡുകള്‍ ഇവിടെ നല്‍കിയിരിക്കുന്നു.

ഫാമിലി ലിവിങ്ങും ഡൈനിങ് ഏരിയും തൊട്ടടുത്തായി സെമി ഓപ്പണ്‍ കണ്‍സെപ്റ്റിലായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇത് വീടകം കൂടുതല്‍ വിശാലമായി തോന്നിപ്പിക്കുന്നു. ഇവയുടെ ഓരോ വശങ്ങളിലായാണ് പാഷിയോയുടെയൊപ്പം കോർട്ട് യാര്‍ഡുകളും നല്‍കിയിരിക്കുന്നത്. ഇതില്‍ ഒരു കോര്‍ട്ട് യാര്‍ഡില്‍ ചെടികളും ബുദ്ധപ്രതിമയും കൊടുത്തിരിക്കുന്നു. യോഗ, ധ്യാനം തുടങ്ങിയവയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. രണ്ടാമത്തെ കോര്‍ട്ട് യാര്‍ഡ് ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഉള്ളത്. കേരളാ ശൈലിയിലുള്ള റൂഫിങ്ങും തടിയില്‍ തീര്‍ത്ത പാനലും തൂണുകളും കിളിവാതില്‍ പോലുള്ള ജനലുമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇവിടെ നില്‍ക്കുമ്പോള്‍ പരമ്പരാഗത ശൈലിയിലുള്ള ദക്ഷിണേന്ത്യന്‍ വീടുകളിലെത്തിയ അനുഭൂതിയാണ് സമ്മാനിക്കുക.

അകത്തളങ്ങളില്‍ ഇന്റീരിയറില്‍ പുലര്‍ത്തിയിരിക്കുന്നതിന് സമാനമായ ലാളിത്യം കിടപ്പുമുറികളിലും പിന്തുടരുന്നു. അതേസമയം, ചില പരമ്പരാഗത ഘടകങ്ങള്‍ കൂടി കൂട്ടിയിണക്കിയാണ് കിടപ്പുമുറിയുടെ ഡിസൈനിങ്.

വളരെ ലളിതമായാണ് സ്റ്റെയര്‍കേസ് കൊടുത്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് സ്‌റ്റെയര്‍ കേറി എത്തുന്നത് നീളമേറിയ ഒരു വരാന്തയിലേക്കാണ്. ഇവിടെ സ്റ്റഡി ഏരിയ കൊടുത്തിരിക്കുന്നു. ഇവിടെനിന്നു വീണ്ടും പടികള്‍ കയറിയാണ് ഫസ്റ്റ് ഫ്‌ളോറിലേക്ക് എത്തുക.

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് വീടിന്റെ ഡിസൈനിങ്ങും നിര്‍മാണവുമെല്ലാം. അതിനായി വെളുത്ത നിറത്തിനൊപ്പം ചുവപ്പും ചേര്‍ത്താണ് വീടിന് തീമൊരുക്കിയിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള ഫര്‍ണിച്ചറുകളും കോട്ട ടൈലുകളുമാണ് നല്കിയിരിക്കുന്നത്. വരാന്തകളില്‍ നല്‍കിയതാകട്ടെ പരമ്പരാഗത ശൈലിയിലുള്ള അത്തന്‍ഗുഡി ടൈലുകള്‍ വിരിച്ചിരിക്കുന്നു.

Project Details

Owner : Rakesh

Location : Manjeri, Malappuram

Architect : Mithun C.B., Arun N.V

Architectural Firm : Yuuga Designs, Unity Womens College road, Chirakkal, Manjeri, Malappuram

Ph : 8943661899

Photo : Turtle Arts Photography

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക......

Content Highlights: kerala home designs, kerala style home, myhome, homeplans, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented