ആഡംബരത്തിനൊപ്പം സൗകര്യവും; കാഴ്ചകളുടെ നിറവസന്തമൊരുക്കി ആറുസെന്റില്‍ ഒരു മാസ് വീട്‌


ജെസ്‌ന ജിന്റോ

ആഡംബരം ഒട്ടും കുറയാതെ, അതേസമയം എല്ലാവിധ സൗകര്യങ്ങളോടും കൂടെയാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

കോഴിക്കോട് ജില്ലയിലെ കോവൂര് സ്ഥിതി ചെയ്യുന്ന അനിൽ അഗസ്റ്റിന്റെയും കുടുംബത്തിന്റെയും വീട്‌

കോഴിക്കോട് ജില്ലയിലെ കോവൂരിന് സമീപമാണ് ഐ.ടി. ഉദ്യോഗസ്ഥനായ അനില്‍ അഗസ്റ്റിന്റെയും കുടുംബത്തിന്റെയും വീട് സ്ഥിതി ചെയ്യുന്നത്. എ.ജെ. വില്ലാസ് എന്ന് പേരിട്ടിരിക്കുന്ന ഈ വീട്ടില്‍ മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്. ആറ് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടിന് 1700 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം.

കാര്‍ പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ, ഓപ്പണ്‍ കിച്ചന്‍, വര്‍ക്ക് ഏരിയ, അറ്റാച്ചഡ് ബാത്ത് റൂമുകളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍, ബാല്‍ക്കണി, അപ്പര്‍ ലിവിങ് എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങള്‍.

ആറ് സെന്റ് സ്ഥലമേ വീടിരിക്കുന്നിടത്ത് ഉള്ളൂവെങ്കിലും മൂന്ന് വലിയ കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മുറ്റത്തുണ്ട്.

ലിവിങ് ഏരിയ ഡബിള്‍ ഹൈറ്റിലാണ് കൊടുത്തിരിക്കുന്നത്. ഇത് വീടിനുള്ളില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു.

തൂവെള്ള നിറമുള്ള പെയിന്റാണ് ചുവരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിന് ഇണങ്ങുന്ന വിധമാണ് വീടിന്റെ ഫര്‍ണിച്ചറുകളും തിരഞ്ഞെടുത്തിരിക്കുന്നത്. വീടിന്റെ ഒരു സ്ഥലം പോലും ഒഴിവാക്കിയിടാതെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന വിധമാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ആഡംബരം ഒട്ടും കുറയാതെ, അതേസമയം എല്ലാവിധ സൗകര്യങ്ങളോടും കൂടെയാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലിവിങ് ഏരിയയെ ഡൈനിങ് ഏരിയയില്‍ നിന്ന് വേര്‍തിരിച്ചാണ് കൊടുത്തിരിക്കുന്നത്. അതേസമയം കിച്ചനും ഡൈനിങ് ഏരിയയും പരസ്പരം ബന്ധിപ്പിച്ച് നല്‍കി. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയതാണ് അടുക്കള. വീടിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് ഗ്രേ തീമിലാണ് അടുക്കള അണിയിച്ചൊരുക്കിയിരിക്കുന്നത്. അടുക്കളയിലെ ഫ്രിഡ്ജും കബോഡുകളും അടുപ്പുമെല്ലാം ഇതേ നിറത്തിലാണ്‌ സെറ്റ് ചെയ്തിരിക്കുന്നത്.

സൗകര്യങ്ങളില്‍ ഒട്ടും പിശുക്ക് കാട്ടാതെയാണ് കിടപ്പുമുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. വിശാലമായാണ് കിടപ്പുമുറികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുറിക്കുള്ളില്‍ വായും വെളിച്ചവും നന്നായി ലഭിക്കുന്ന വിധത്തില്‍ ജനലുകള്‍ നല്‍കിയിരിക്കുന്നു.

ഫസ്റ്റ് ഫ്‌ളോറിലേക്ക് വരുമ്പോള്‍ അപ്പര്‍ ലിവിങ് ഏരിയയില്‍ തന്നെയാണ് സ്റ്റഡി റൂം സെറ്റ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറിലാണ് കിഡ്‌സ് ബെഡ്‌റൂം കൊടുത്തിരിക്കുന്നത്. ഡബിള്‍ ഡെക്കര്‍ കട്ടിലും ഇന്റീരിയര്‍ വര്‍ക്കും ഉള്‍പ്പെടുത്തി വളരെ മനോഹരമായരീതിയിലാണ് കിഡ്‌സ് റൂം ഡിസൈന്‍ ചെയ്തിട്ടുള്ളത്.

വീടിന്റെ മുന്‍വശത്തെ കാഴ്ചകള്‍ ലഭിക്കുന്ന വിധമാണ് ബാല്‍ക്കണി സെറ്റ് ചെയ്തിരിക്കുന്നത്.
വിട്രിഫൈഡ് ടൈലാണ് വീടനകും മുഴുവന്‍ വിരിച്ചിരിക്കുന്നത്. അടുക്കളയിലും ലിവിങ് ഏരിയയിലും വുഡന്‍ ഫിനിഷിനുള്ള വിട്രിഫൈഡ് ടൈലുകള്‍ കൊടുത്തു. ജിപ്‌സം സീലിങ്ങാണ് മുഴുവനും നല്‍കിയിരിക്കുന്നത്. പ്ലൈവുഡിനൊപ്പം വിനീറും ചേര്‍ത്താണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡൈനിങ് ടേബിളും ചെയറുകളും ലിവിങ് ഏരിയയിലെ സോഫയും തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. കിടപ്പുമുറിയിലെ കട്ടിലും വാഡ്രോബുകളും പ്ലൈവുഡിനൊപ്പം വിനീര്‍ കൂടി ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്.

മുറ്റം നാച്ചുറല്‍ സ്റ്റോണും പുല്ലും വിരിച്ച് മനോഹരമാക്കി.

Project details

Owner : Anil Augstine
Location : Kovoor, Kozhikode
Designer : Sajeendran Kommeri
Architectural firm : Koodu, Palayam, Kozhikode
Ph : 9388338833

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക......

Content Highlights: new home at kozhikode kovoor, myhome, homeplans, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented