അകം നിറയുന്ന സൗകര്യങ്ങള്‍, ആരും കൊതിക്കുന്ന ഇന്റീരിയര്‍; കാഴ്ചകളുടെ നിറവസന്തമൊരുക്കി ഒരു വീട്


ജെസ്ന ജോർജ്/jesnageorge@mpp.co.in

വീട് നിര്‍മിക്കാന്‍ സ്ഥലപരിമിതി ഇല്ലാത്തത് വീടിന്റെ നിര്‍മാണത്തെ മുഴുവനായും സ്വാധീനിച്ചിട്ടുണ്ട്.

എറണാകുളം കോടനാടുള്ള വിപിൻ കെ. വിമലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്

ആരും നോക്കി നിന്ന് പോകുന്ന ഇന്റീരിയര്‍. എറണാകുളം കോടനാട് സ്ഥിതി ചെയ്യുന്ന വിപിന്‍ കെ. വിമലിന്റെയും സ്മിതയുടെയും വീട് കാണുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഇക്കാര്യമാണ്. 40 സെന്റ് സ്ഥലത്താണ് 3100 ചതുരശ്ര അടിയില്‍ തീര്‍ത്ത ഈ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. 2022 ഒക്ടോബറിലായിരുന്നു വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ്. 14 മാസം കൊണ്ട് വീടിന്റെ എല്ലാ പണികളും പൂര്‍ത്തിയായി. വിപിന്റെയും സ്മിതയുടെയും സായ എന്ന മകളുടെ പേര് തന്നെയാണ് വീടിനും നല്‍കിയിരിക്കുന്നത്. സമകാലീന ശൈലിയും കേരളശൈലിയും കോര്‍ത്തിണക്കിയാണ് വീടിന്റെ നിര്‍മാണം.

വീട് നിര്‍മിക്കാന്‍ സ്ഥലപരിമിതി ഇല്ലാത്തത് വീടിന്റെ നിര്‍മാണത്തെ മുഴുവനായും സ്വാധീനിച്ചിട്ടുണ്ട്.റോഡില്‍ നിന്ന് ചെറിയൊരു കയറ്റം കയറിയാണ് വീട്ടിലേക്ക് എത്തിച്ചേരുക. നാച്ചുറല്‍ സ്‌റ്റോണ്‍ പാകിയ വിശാലമായ മുറ്റം കടന്നാണ് സിറ്റൗട്ടിലേക്ക് എത്തുക. മുറ്റത്തേക്ക് തുറന്ന് കിടക്കുന്ന സിറ്റൗട്ടും വലുപ്പമേറിയ സിറ്റൗട്ടാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. നീളമേറിയ വരാന്ത പോലെയാണ് സിറ്റൗട്ടിന്റെ ഡിസൈന്‍. ഇടയ്ക്ക് തൂണുകള്‍ കൊടുത്തിരിക്കുന്നത് സിറ്റൗട്ടിന്റെ ഭംഗി ഒന്നുകൂടെ വര്‍ധിപ്പിക്കുന്നു.

സൗകര്യങ്ങളില്‍ ഒട്ടും കുറവ് വരാതെ, അകത്ത് കയറുമ്പോള്‍ ഞെരുങ്ങിയ ഫീല്‍ ഉണ്ടാവാത്ത ഒരു വീട് എന്നതായിരുന്നു വിപിന്റെയും കുടുംബത്തിന്റെയും സ്വപ്‌നം. അത് പൂര്‍ണമായും നിറവേറ്റിയാണ് വീടിന്റെ നിര്‍മാണം. അമിതമായ ഇന്റീരിയര്‍ വര്‍ക്കുകള്‍ ഒഴിവാക്കി ഒരു കൂള്‍ ടോണിലാണ് ഡിസൈനിങ്. അതിനാല്‍ തന്നെ വീടിന്റെ ഭംഗി ഒട്ടും ചോരാതെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട് ഇവിടെ.

സിറ്റൗട്ടില്‍ നിന്ന് നേരെ കയറുന്നത് കോമണ്‍ ലിവിങ് ഏരിയയിലേക്കാണ്. ഇവിടെനിന്ന് ഒരു ചെറിയ ഇടനാഴി കഴിഞ്ഞാണ് ഡൈനിങ് ഏരിയയിലേക്ക് എത്തിച്ചേരുക. ഈ വഴിക്ക് രണ്ട് കിടപ്പുമുറികള്‍ കൊടുത്തിരിക്കുന്നു. സാധാരണ നല്‍കാറുള്ളതില്‍നിന്നും വലുപ്പമേറിയ ഡൈനിങ് ഏരിയയാണ് നല്‍കിയിരിക്കുന്നത്. ഇവിടെ നിന്നും ഫാമിലി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു. വലുപ്പമേറിയ വീടായതിനാല്‍ ഓപ്പണ്‍ ശൈലി വിട്ട് ക്ലോസ്ഡ് ശൈലിയിലാണ് അകത്തളം മുഴുവന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫാമിലി ലിവിങ് ഏരിയയിൽനിന്ന് സ്റ്റെയര്‍ ഏരിയ കൊടുത്തിരിക്കുന്നത്. കോണ്‍ക്രീറ്റ് സ്‌റ്റെയറില്‍ വുഡന്‍, ഗ്ലാസ് ഹാന്‍ഡ് റെയിലിങ് നല്‍കിയിരിക്കുന്നു.

അറ്റാച്ചഡ് ബാത്ത്‌റൂമുകളോട് കൂടിയ നാല് കിടപ്പുമുറികള്‍, ഒരു കോമണ്‍ ടോയ്‌ലറ്റ്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചന്‍ എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങള്‍.

ഈ വീട്ടിലെ എല്ലാ ഫര്‍ണിച്ചറുകളും കസ്റ്റമൈസ്ഡ് ആണ്. പൂര്‍ണമായും ലെതറില്‍ ചെയ്തിരിക്കുന്ന സെറ്റിയാണ് ലിവിങ് ഏരിയയിലെ പ്രധാന ആകര്‍ഷണം. ഫാമിലി ലിവിങ്ങിലാകട്ടെ റിക്ലൈനര്‍ ഫിനിഷിനുള്ള സെറ്റിയാണ് കൊടുത്തിരിക്കുന്നത്.

തികച്ചും ആധുനിക രീതിയുള്ള അടുക്കളയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒതുങ്ങിയ കാബിനുകള്‍ സൗകര്യങ്ങൾ വർധിപ്പിക്കുന്നു.

വീടിന്റെ അകത്തളം മുഴുവനും ടൈല്‍ പാകിയപ്പോള്‍, സിറ്റൗട്ട്, ബാല്‍ക്കണി മുതലായ ഇടങ്ങളില്‍ ഗ്രാനൈറ്റ് നല്‍കി. ബെംഗളൂരുവില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്തതാണ് ഗ്രാനൈറ്റ്.

ജനലുകൾ, വാതിലുകൾ എന്നിവ പൂർണമായും തടിയിലാണ് നിർമിച്ചിരിക്കുന്നത്.

വീട്ടില്‍ നിന്നും അല്‍പം മാറിയാണ് കാര്‍പോര്‍ച്ച് കൊടുത്തിരിക്കുന്നത്. ഒരേ സമയം മൂന്ന് വലിയ കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ കൊടുത്തിരിക്കുന്നു. വീടിന്റെ ഡിസൈനിങ്ങിന് അനുയോജ്യമായ ചെരിഞ്ഞ എലിവേഷനോട് കൂടിയ ഡിസൈന്‍ തന്നെയാണ് കാര്‍പോര്‍ച്ചിനും കൊടുത്തിരിക്കുന്നത്. കാര്‍ പോര്‍ച്ച് സ്‌ട്രെസ് വര്‍ക്ക് ചെയ്ത് ഓടുപാകുകയാണ് ചെയ്തിരിക്കുന്നത്.

Project details

Owner : Vipin K. Vimal & Smitha
Location : Kodanadu, Ernakulam
Architects : Rajesh Rishi, Smitha Varghees
Architectural firm : Heavenest Builders
Website : www.heavenestbuilders.in
Ph : 9037070009, 9961747435


നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക............


Content Highlights: myhome, new home at kodanadu ernakulam, homeplans, kerala home designs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented