മലപ്പുറം കീഴൂപറമ്പിലുള്ള അലി അക്ബറിന്റെയും കുടുംബത്തിന്റെയും വീട്
മലപ്പുറം കീഴുപറമ്പിലാണ് പ്രവാസിയായ അലി അക്ബറിന്റെയും കുടുംബത്തിന്റെയും പുതിയ വീട് സ്ഥിതി ചെയ്യുന്നത്. അധികം ആര്‍ഭാടങ്ങളില്ലാതെ, ഇന്റീരിയറില്‍ മിതത്വം പൂര്‍ണമായും പാലിച്ച് നിര്‍മിച്ചിരിക്കുന്ന വീടാണിത്. അതേസമയം, വീടിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വിശാലമായ മുറികള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. വീട് നിര്‍മിക്കുന്നതിന് മുമ്പ് അലി അക്ബര്‍ ആര്‍ക്കിടെക്‌നോട് ആവശ്യപ്പെട്ട പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.
27 സെന്റ് പ്ലോട്ട് ഏരിയയില്‍ 2750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്.
തികച്ചും സമകാലീന ശൈലിയിലാണ് വീടിന്റെ എലിവേഷനും അകത്തളവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. സമകാലീന ശൈലിയായ ബോക്‌സ് ടൈപ്പിലാണ് എലിവേഷന്‍ ഒരുക്കിയിരിക്കുന്നത്. പുറമെ നിന്ന് അകത്തേക്ക് പ്രവേശിക്കുമ്പോഴും വീടിന്റെ ഡിസൈനിങ്ങിലെല്ലാം സമകാലീനശൈലിയുടെ അംശങ്ങള്‍ കാണാം.
ഓപ്പണ്‍ സിറ്റൗട്ട്, ലിവിങ് ഏരിയ, ലേഡീസ് ലിവിങ് ഏരിയ, കോര്‍ട്ട് യാര്‍ഡ്, ഡൈനിങ്, ബാത്ത് റൂം അറ്റാച്ചഡ് ആയ രണ്ട് കിടപ്പുമുറികള്‍, പ്രയര്‍ റൂം, കിച്ചന്‍ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലെ സൗകര്യങ്ങള്‍.
അപ്പര്‍ യൂട്ടിലിറ്റി ഏരിയ, രണ്ട് കിടപ്പുമുറികള്‍ എന്നിവയാണ് ഫസ്റ്റ് ഫ്‌ളോറിലെ പ്രധാന സൗകര്യങ്ങള്‍.
എല്‍ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത സിറ്റൗട്ടാണ് വീട്ടിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. ഇവിടെനിന്ന് അകത്തേക്ക് കടക്കുമ്പോള്‍ നിറയെ ചെടികള്‍ വെച്ച് അലങ്കരിച്ചിരിക്കുന്ന കോര്‍ട്ട് യാര്‍ഡ് അതിഥികളെ സ്വീകരിക്കുന്നു. ഇത് വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നു. ഇതിന് നേരെ മുകളിലായി സൂര്യപ്രകാശം വീടിനുള്ളിലേക്ക് ലഭിക്കുന്നതിനായി പ്രത്യേകമായ ഒരിടം ഒരുക്കിയിരിക്കുന്നു. കോര്‍ട്ട് യാര്‍ഡിന്റെ ഇടത് വശത്തായി ലിവിങ് ഏരിയയും വലത് വശത്ത് സ്‌റ്റെയര്‍ ഏരിയയും അറേഞ്ച് ചെയ്തിരിക്കുന്നു. സ്‌റ്റെയറിന്റെ താഴെയായി ലേഡീസ് ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.
വിശാലാമായാണ് മാസ്റ്റര്‍ ബെഡ്‌റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിനുള്ളില്‍ സ്റ്റഡി ഏരിയ, വര്‍ക്കിങ് സ്‌പേസ്, സിറ്റിങ് ഏരിയ എന്നിവ നല്‍കിയിരിക്കുന്നു. ഇതിന് പുറമെ നല്കിയ നീളമേറിയ വാഡ്രോബാണ് മാസ്റ്റര്‍ ബെഡ്‌റൂമിനെ മറ്റൊരു പ്രത്യേകത.
.jpg?$p=440708c&f=1x1&w=284&q=0.8)
.jpg?$p=49f2b46&f=1x1&w=284&q=0.8)
.jpg?$p=e1453d4&q=0.8&f=16x10&w=284)
.jpg?$p=4b0d829&q=0.8&f=16x10&w=284)
.jpg?$p=3a3c26a&q=0.8&f=16x10&w=284)
+7
സ്റ്റഡി ഏരിയ, വാഡ്രോബ് എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലെ രണ്ടാമത്തെ കിടപ്പുമുറിയിലെ സൗകര്യങ്ങള്‍. ഇത് ഗസ്റ്റ് ബെഡ്‌റൂമായി ക്രമീകരിച്ചിരിക്കുന്നു.
സൗകര്യങ്ങള്‍ ഒട്ടും കുറയാതെയാണ് കിച്ചന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാധാരണ കണ്ടുവരുന്നത് പോലെ രണ്ട് അടുക്കളയില്ല. പകരം വിശാലമായ അടുക്കളയാണ് സെറ്റ് ചെയ്തിരിക്കുന്നത്. സി ആകൃതിയിലാണ് കിച്ചന്‍ കൗണ്ടര്‍ സെറ്റ് ചെയ്തിരിക്കുന്നത്. കിച്ചനില്‍ തന്നെ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പിറകിലായി സ്റ്റോറേജ് ഏരിയയും കൊടുത്തിരിക്കുന്നു. വിശാലമായ കിച്ചന്‍ ആയതിനാല്‍ ഫിനിഷിങ് വര്‍ക്കുകളെല്ലാം അതിന് ഉതകുന്ന വിധമാണ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ, ഡൈനിങ് ഏരിയയിലേക്ക് കിച്ചനില്‍ നിന്ന് പാന്‍ട്രി ഓപ്പണിങ് നല്‍കിയിരിക്കുന്നു. പ്ലൈവുഡ്, മള്‍ട്ടി വുഡ്, ലാമിനേഷന്‍ എന്നിവയാണ് കിച്ചനിലെ ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്.
തടിയിലും സ്റ്റീലിലുമാണ് സ്‌റ്റെയര്‍ നിര്‍മിച്ചിരിക്കുന്നത്. ഹാന്‍ഡ് റെയിലിന്റെ മുകള്‍ഭാഗം തടിയിലും ശേഷിക്കുന്ന ഭാഗം ഗ്ലാസിനും സെറ്റ് ചെയ്തിരിക്കുന്നു.
ഇളംനിറത്തിലുള്ള ടൈല്‍ ആണ് ഫ്‌ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.
ഗ്രൗണ്ട് ഫ്‌ളോറിലെ കിടപ്പുമുറികളില്‍ ഉപയോഗിച്ചിരിക്കുന്ന കട്ടിലും വാഡ്രോബുകളും പ്ലൈവുഡിനൊപ്പം വെനീറിലുമാണ് എന്നിവയിലാണ് ചെയ്തിരിക്കുന്നത്. അതേസമയം, ഫസ്റ്റ് ഫ്‌ളോറിലെ കട്ടിലുകളും അലമാരകളും തടിയില്‍ നിര്‍മിച്ചു.
ഡൈനിങ് ടേബിള്‍, വാതിലുകള്‍, ജനലുകള്‍ എന്നിവയെല്ലാം മരം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നു.
വീടിന്റെ എല്ലാ മുറികളിലും സീലിങ് ചെയ്തിട്ടുണ്ട്. ജിപ്‌സം, വെനീര്‍ എന്നിവയിലാണ് സീലിങ് ചെയ്തത്. ലിവിങ്, ഡൈനിങ് ഏരിയകളില്‍ ഹാങ്ങിങ് ലൈറ്റുകള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നു. ലിവിങ് ഏരിയ ഡബിള്‍ ഹൈറ്റില്‍ കൊടുത്തത് അകത്തളത്തിന് കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു.
വീടിന്റെ പുറമെയുള്ള ഇന്റീരിയറിലും മിതത്വവും ലാളിത്യവും പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ക്ലാഡിങ് സ്‌റ്റോണുകള്‍ പോലുള്ളവ ഒഴിവാക്കുകയും ചെറിയ പ്രൊജക്ഷനുകള്‍ കൊടുക്കുകയും ചെയ്തു.
Project details
Owner : Ali Akber
Location : Keezhuparamb, Malapuram
Architect : Mujeeb Rahman
Content Highlights: kerala home designs, new home at keezhuparamb malapuram, myhome, homeplans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..