കാസർകോട് നീലേശ്വരത്തുള്ള വേണുഗോപാലൻ വി.വി.യുടെ വീട്
തെങ്ങുകള്‍ നിറഞ്ഞ പറമ്പ്. ചുറ്റിലും മാവും പ്ലാവും ഉള്‍പ്പടെയുള്ള മരങ്ങള്‍. അതിവിശാലമായ മുറ്റം. പച്ചപ്പുല്ല് പിടിപ്പിച്ച ലോണ്‍. ദിവസം മുഴുവന്‍ കടല്‍ക്കാറ്റിന്റെ തണുപ്പ്. കവിതപോലെ സുന്ദരമാണ് കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുള്ള വേണുഗോപാലന്‍ വി.വി.യുടെ വീട്. ബിസിനസ് മേഖലയില്‍ ജോലി ചെയ്ത് ഇപ്പോള്‍ വിശ്രമജീവിതം തുടരുകയാണ് വേണുഗോപാലനും ഭാര്യ ജാനകിയും. മകന്‍ അനീഷ് കുമാറും മകള്‍ അനുപമയും ചേര്‍ന്നാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും പൂര്‍ണമായും കേരള തനിമ നിലനിര്‍ത്തി നിര്‍മിച്ച ഈ വീടിന് ഇന്റീരിയര്‍ വര്‍ക്കുകള്‍ ഉള്‍പ്പടെ 60 ലക്ഷം രൂപയാണ് ചെലവായത്.

35 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 2590 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. കാസര്‍കോടുള്ള ഗ്രീന്‍ഫേണ്‍ സ്റ്റുഡിയോയുടെ നേതൃത്വത്തില്‍ സിവില്‍ എന്‍ജിനീയറും ഡിസൈനറുമായ കൃഷ്ണന്‍ ഉണ്ണിയാണ് വീട് നിര്‍മിച്ച് നല്‍കിയത്. ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത് ഡിസൈനറായ ലയ ആണ്.
വീടിന്റെ റൂഫ് മുഴുവന്‍ ജി.ഐ. പൈപ്പ് ഉപയോഗിച്ച് ട്രസ് വര്‍ക്ക് ചെയ്ത് ഓട് പാകി. വീടിനുള്ളിലെ കോര്‍ട്ട് യാര്‍ഡില്‍നിന്ന് എല്ലാ ഋതുക്കളും അനുഭവിക്കാന്‍ കഴിയുമെന്നതുകൊണ്ട് 'ഋതു' എന്നാണ് വീടിന് നല്‍കിയിരിക്കുന്ന പേര്.

റിട്ടയര്‍മെന്റ് ജീവിതം നന്നായി ആസ്വദിക്കാന്‍ കഴിയണം, പ്രായമായ മാതാപിതാക്കള്‍ ഉള്ളതിനാല്‍ സ്വകാര്യത പരമാവധി കുറച്ച് ഡിസൈന്‍ ചെയ്യുക എന്നിവയാണ് വീട് നിര്‍മിക്കുന്നതിന് മുമ്പ് കൃഷ്ണനുണ്ണിയോട് ആവശ്യപ്പെട്ടത്. ഇത് കൂടാതെ ഓപ്പണ്‍ സ്‌പെയ്‌സ് പരമാവധി ഉള്‍പ്പെടുത്തിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിവിങ് റൂമില്‍ നിന്നാല്‍ പോലും അടുക്കള കാണുന്നവിധത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് വീടിനുള്ളില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു.

2021-ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2022 ജനുവരിയില്‍ പൂര്‍ത്തിയായി.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കോര്‍ട്ട് യാര്‍ഡ്, അറ്റാച്ചഡ് ബാത്ത് റൂമുകളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍, മോഡുലാര്‍ കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണ് വീട്ടിലെ സൗകര്യങ്ങള്‍. ഡബിള്‍ ഹൈറ്റോടു കൂടിയ ഡൈനിങ് ഏരിയ ആണ് മറ്റൊരു പ്രത്യേകത.

സൂര്യപ്രകാശം വീടിനുള്ളില്‍ പരമാവധി ലഭിക്കത്തക്കവിധമാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീട്ടിലുപയോഗിച്ചിരിക്കുന്ന ഫര്‍ണിച്ചറുകളെല്ലാം പരമ്പരാഗത ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹെലിക്കോണിയ, മില്‍ക്ക് ബാംബൂ എന്നിവയാണ് കോര്‍ട്ട് യാര്‍ഡിലെ ചെടികള്‍. ഇവിടെ ഫ്‌ളോറിങ്ങില്‍ കടപ്പ പാകി. ഇടയ്ക്ക് ഉരുളന്‍കല്ലുകള്‍ കൊടുത്തിട്ടുണ്ട്. ക്ലേ ടൈലിനൊപ്പം ഗ്ലാസും ഇടകലര്‍ത്തിയാണ് കോര്‍ട്ട് യാര്‍ഡിലെ റൂഫിങ് ചെയ്തിരിക്കുന്നത്. ഒരു വശം ജാളി ഉപയോഗിച്ച് അടച്ചു. ഇത് വീടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കുന്നു. ഡൈനിങ് ഏരിയയില്‍നിന്നാണ് കോര്‍ട്ട് യാര്‍ഡിലേക്കുള്ള എന്‍ട്രി. ഡൈനിങ് ഏരിയയും അടുക്കളയും ഓപ്പണ്‍ സ്റ്റൈലിലാണ് ഡിസൈന്‍ ചെയ്തത്.

ലിവിങ് ഏരിയ, കിടപ്പുമുറികള്‍, ഡൈനിങ് ഏരിയ എന്നിവടങ്ങളില്‍ ഫ്‌ളോറിങ്ങിന് മാറ്റ് ഫിനിഷ് ടൈല്‍ ആണ് കൊടുത്തിരിക്കുന്നത്. സിറ്റൗട്ട്, വര്‍ക്ക് ഏരിയ, കിച്ചന്‍ എന്നിവടങ്ങളില്‍ റസ്റ്റിക് ടൈലും നല്‍കി. വീട്ടിലെ പ്രായമുള്ളവരെയും കൂടി പരിഗണിച്ചാണ് ഫ്‌ളോറിങ് ഇത്തരത്തില്‍ നല്‍കിയത്.

വീട്ടിലെ എല്ലാ ജനലുകള്‍ക്കും സാധാരണയേതില്‍ കവിഞ്ഞ് വീതിയും നീളവുമുണ്ട്. മാസ്റ്റര്‍ ബെഡ്‌റൂമില്‍ നിന്നും ഗസ്റ്റ് റൂമില്‍നിന്നും കോര്‍ട്ട് യാര്‍ഡിലേക്ക് ജനലുവഴി ഓപ്പണിങ് കൊടുത്തു.

വീടിന്റെ മുന്‍വശത്തെ പ്രധാനവാതില്‍ തേക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. ബെഡ് കനോപി, ജനലുകള്‍, മറ്റ് വാതിലുകള്‍ എന്നിവയെല്ലാം ബര്‍മ അയണ്‍ വുഡിലാണ് നിര്‍മിച്ചിരിക്കുന്നത്.

എല്ലാ കിടപ്പുമുറികളും അറ്റാച്ചഡ് ബാത്ത് റൂമിനൊപ്പം വാര്‍ഡ്രോബ് സൗകര്യങ്ങളും നല്‍കി.

ചെലവ് കുറച്ച ഘടകങ്ങള്‍
കാര്‍പോര്‍ച്ച് വീടിനോട് ചേര്‍ന്ന് നല്‍കാതെ സ്വല്‍പം വിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. കാര്‍പോര്‍ച്ചിന്റെ റൂഫ് ട്രസ് വര്‍ക്ക് ചെയ്ത് റൂഫ് ടൈല്‍ നല്‍കി. പഴയ കൊണ്ടുവരുന്നതിന് പഴയ ടൈലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വീട് ബീച്ചിനോട് അടുത്തായതിനാല്‍ വീട് നിര്‍മാണത്തിന് ആവശ്യമായ മണല്‍ അവിടെന്നും ലഭ്യമായി. ഈ ഘടകങ്ങള്‍ നിര്‍മാണത്തിലെ ചെലവ് കുറയാന്‍ കാരണമായി. വീട് വാര്‍ക്കാതെ ട്രസ് വര്‍ക്ക് ചെയ്തതും നിര്‍മാണത്തില്‍ ചെലവ് കുറയ്ക്കാന്‍ സഹായിച്ചു.

Project Details
Owner: Venugopalan V.V.
Location: Neeleswar, Kasaragode
Total Sq Ft: 2590
Plan&Design: Krishnan Unni, Civil Engineer and desiger
Interior Designer : Laya
Achitectural Firm: Greenfern Studio, Square Nine Mall
opposite new bus stand
Kasaragod
Ph: 9037262062
Website: www.greenfernarchitects
നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക......
Content Highlights: new home at kasaragod neeleshawar, kerala style home design, traditional kerala style home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..