കണ്ണൂരിലെ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്ന സ്മിതയുടെയും കുടുംബത്തിന്റെയും പുതിയ വീട്
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് പ്രവാസിയായ സ്മിതയുടെയും കുടുംബത്തിന്റെയും പുതിയ വീട് സ്ഥിതി ചെയ്യുന്നത്.
പുറമെനിന്ന് നോക്കുമ്പോള്‍ രണ്ട് നിലയെന്ന് കരുതുമെങ്കിലും ഒറ്റനിലയിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിനകം പ്രധാനമായും ഗ്രേ-വൈറ്റ് തീമിലാണ് ഒരുക്കിയിരിക്കുന്നത്. വെളുപ്പ് നിറം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ വീടനകം കൂടുതല്‍ വിശാലമായി തോന്നിപ്പിക്കുന്നു.
1650 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തീര്‍ത്ത വീടിന്റെ ഡിസൈനിങ്, പ്ലാനിങ്, ഇന്റീരിയർ, ലാൻഡ്‌സ്കേപ്പിങ് എന്നിവയടക്കം 51 ലക്ഷം രൂപയാണ് ആകെ ചെലവായത്. 14 സെന്റ് സ്ഥലത്താണ് 'സ്മിതം' എന്ന് പേരിട്ടിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. ഒട്ടും പിശുക്കുകാണിക്കാതെ, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിര്‍മാണം.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, പാഷിയോ, കിച്ചന്‍, വര്‍ക്ക് ഏരിയ, രണ്ട് കിടപ്പുമുറികള്‍, ഒരു കിഡ്‌സ് ബെഡ്‌റൂം എന്നിവയാണ് ഇവിടുത്തെ പ്രധാന സൗകര്യങ്ങള്‍.
അധികം വലുപ്പമില്ലാതെ, അതേസമയം സൗകര്യങ്ങള്‍ കുറയ്ക്കാതെ ചെറിയൊരു കുടുംബത്തിന് താമസിക്കാനുതകുന്ന ഒരു വീട് എന്നതായിരുന്നു സ്മിതയ്ക്കും കുടുംബത്തിനുമുണ്ടായിരുന്ന ഡിമാന്‍ഡ്.
.jpg?$p=4945bce&f=1x1&w=284&q=0.8)
.jpg?$p=63e557e&f=1x1&w=284&q=0.8)
.jpg?$p=fa57143&q=0.8&f=16x10&w=284)
.jpg?$p=663156d&q=0.8&f=16x10&w=284)
.jpg?$p=64536da&q=0.8&f=16x10&w=284)
+17
എല്ലാ മുറികളിലും സീലിങ് ജിപ്‌സം കൊടുത്തപ്പോള്‍ ഫ്‌ളോറിങ്ങിന് മാര്‍ബിളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ടേബിള്‍ സെറ്റ്, ലിവിങ് ഏരിയകളിലെ സോഫാ എന്നിവയുള്‍പ്പടെ ഈ വീട്ടില്‍ ഉപയോഗിച്ചിരിക്കുന്ന മുഴുവന്‍ ഫര്‍ണിച്ചറുകളും കസ്റ്റമൈസ്ഡ് ആണ്. കട്ടില്‍, ബെഡ് മുതലായവ ഇന്റീരിയറില്‍ ഉള്‍പ്പെടുത്തി കസ്റ്റമൈസ്ഡ് ആയിട്ടാണ് ചെയ്തിരിക്കുന്നത്.
മാസ്റ്റര്‍ ബെഡ്‌റൂമില്‍ ബേ വിന്‍ഡോ കൊടുത്തു. ഇതിനൊപ്പം ഒരു സിറ്റിങ് ഏരിയ കൂടി അറേഞ്ച് ചെയ്തിട്ടുണ്ട്. പുറത്തെ കാഴ്ചകള്‍ ആസ്വദിച്ച് വായനയ്ക്കും മറ്റുമുള്ള സൗകര്യമാണിത്. ഇത് കൂടാതെ വാഡ്രോബുകള്‍, ഡ്രസിങ് ഏരിയ, വര്‍ക്കിങ് ടേബിള്‍ എന്നിവയും കിടപ്പുമുറിയില്‍ പ്രധാന സൗകര്യങ്ങളായി നല്‍കി.
ഫാമിലി ലിവിങ് ഏരിയയ്ക്കും ഗസ്റ്റ് ലിവിങ് ഏരിയയ്ക്കും ഇടയിലുള്ള സ്ഥലത്താണ് സ്റ്റെയര്‍ ഏരിയ വരുന്നത്. മുകളിലത്തെ നിലയില്‍ സ്റ്റെയര്‍ റൂം മാത്രമാണ് ഉള്ളത്. വുഡന്‍ സ്റ്റെപ്പില്‍ ജി.ഐ. പൈപ്പ് ഉപയോഗിച്ചുള്ള ഹാന്‍ഡ് റെയില്‍ ആണ് നല്‍കിയിട്ടുള്ളത്.
ഫാമിലി ലിവിങ്ങില്‍ സ്റ്റെയര്‍ ഏരിയയോട് ചേര്‍ന്നാണ് കോര്‍ട്ട് യാര്‍ഡ് നല്‍കിയിരിക്കുന്നത്.
എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കിച്ചന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഐലന്‍ഡ് കിച്ചന്‍ മാതൃകയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. മറ്റ് ഭാഗങ്ങളില്‍ പിന്തുടര്‍ന്ന ഗ്രേ-വൈറ്റ് തീമിലാണ് അടുക്കളയും സെറ്റ് ചെയ്തിരിക്കുന്നത്. അക്രലിക് ഷീറ്റ് ഉപയോഗിച്ചാണ് കിച്ചന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വീടിനൊപ്പം നല്‍കാതെ മുറ്റത്ത് പുറത്തായാണ് കാര്‍പോര്‍ച്ച് ചെയ്തിരിക്കുന്നത്. കാര്‍പോര്‍ച്ചിന് മാത്രമായി ഒന്നരലക്ഷം രൂപയാണ് ചെലവായത്.
Project details
Owner : Smitha
Location : Payyannur, Kannur
Architects : Smitha Varghees, Rajesh Rishi
Architectural firm : Heavenest Builders
Website : www.heavenestbuilders.in
Ph : 9037070009, 9961747435
Content Highlights: kerala home designs, new home at kannur payyanur, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..