കോട്ടയം കടുത്തുരുത്തിയിലുള്ള ഫിലിപ്പിന്റെയും കുടുംബത്തിന്റെയും പുതിയ വീട്
മക്കള്‍ വിദേശത്താണ്. വിശ്രമജീവിതം സുഖകരമാക്കുന്ന തരത്തിലായിരിക്കണം പുതിയ വീട്. ഈ രണ്ട് ഘടകങ്ങളും മുന്നില്‍ കണ്ടാണ് കോട്ടയം കടുത്തുരുത്തി സ്വദേശികളായ ഫിലിപ്പും ഭാര്യ ലിസിയും തങ്ങളുടെ പുതിയ വീടിനെക്കുറിച്ച് ചിന്തിച്ചത്. തങ്ങളുടെ പ്രായവും വീട്ടിലെ സാഹചര്യങ്ങളും പരിഗണിച്ച് ഒരുനില വീട് മതിയെന്നതായിരുന്നു ഇരുവരുടെയും തീരുമാനം. പലതട്ടുകളായി ചെരിച്ച് വാര്‍ത്തശേഷം ഓടുമേഞ്ഞ മേല്‍ക്കൂരയാണ് ഈ വീട് കാണുമ്പോള്‍ ആരെയും ആകര്‍ഷിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസൃതമായാണ് വീടിന്റെ മേല്‍ക്കൂര ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. അതേസമയം, സിറ്റൗട്ട്, കോര്‍ട്ട് യാര്‍ഡ് എന്നിവടങ്ങളിലെല്ലാം വാര്‍പ്പ് ഒഴിവാക്കി ട്രസ് വര്‍ക്ക് ചെയ്ത് ഓട് പാകുകയാണ് ചെയ്തത്.
2550 ചതുരശ്ര അടിയില്‍ തീര്‍ത്ത വീട്ടില്‍ പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, നാല് കിടപ്പുമുറികള്‍, കോര്‍ട്ട് യാര്‍ഡ് എന്നിവയാണ് പ്രധാന സൗകര്യങ്ങള്‍. സെമി ഓപ്പണ്‍ ആയാണ് ഈ വീടിന്റെ അകത്തളം സെറ്റ് ചെയ്തിരിക്കുന്നത്. ഓരോ മുറിക്കും സ്വകാര്യത നിലനിര്‍ത്തിയും അതേസമയം പരസ്പരം ബന്ധിപ്പിച്ചുമാണ് ഇത് ഒരുക്കിയിരിക്കുന്നത്.
പുറംകാഴ്ചകള്‍ ആവോളം ആസ്വദിക്കാന്‍ കഴിയുന്ന വിധമാണ് സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടിന്റെ നിര്‍മാണത്തിലും ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ മേല്‍ക്കൂരയുടെ മെറ്റലില്‍ നിര്‍മിച്ച കഴുക്കോലുകള്‍ താഴേക്ക് നീളത്തില്‍ ഇറക്കി ഇന്‍ബില്‍റ്റ് ഇരിപ്പിടങ്ങളാണ് സിറ്റൗട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ സ്കെയില്‍ വുഡ് എന്ന മെറ്റീരിയലില്‍ വുഡന്‍ ഫിനിഷിങ് നല്‍കിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വകാര്യത പരമാവധി നിലനിര്‍ത്തിയാണ് സിറ്റൗട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിറ്റൗട്ടിലിരിക്കുന്നയാള്ക്ക് പുറമെ റോഡിലൂടെ പോകുന്നവരെ കാണാന്‍ കഴിയുമെങ്കിലും റോഡിലുള്ളവര്‍ക്ക് സിറ്റൗട്ടിലുള്ളവരെ കാണാന്‍ കഴിയില്ല.
മഴവെള്ളം പെയ്തിറങ്ങുന്ന നടുമുറ്റവും ടെറാക്കോട്ട ജാളികളുമാണ് ഈ വീടിന്റെ പ്രധാന പ്രത്യേകതകള്‍. വീടിനുള്ളില്‍ ആവശ്യത്തിന് സൂര്യപ്രകാശവും വായുവും നിറയ്ക്കാന്‍ ഈ ജാളികള്‍ സഹായിക്കുന്നു.
ഡൈനിങ്ങില്‍നിന്ന് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ സ്ലൈഡിങ് ഡോര്‍ കൊടുത്തിട്ടുണ്ട്.
ഇളംനിറത്തില്‍ തിളക്കം കുറഞ്ഞ വിട്രിഫൈഡ് ടൈല്‍ വിരിച്ച് ഫ്ളോറിങ് കൂടുതല്‍ മനോഹരമാക്കി. തേക്കില്‍ നിര്‍മിച്ച കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഡൈനിങ്ങില്‍ നിന്ന് ഷെല്‍ഫ് പാര്‍ട്ടീഷനിങ് ചെയ്താണ് ലിവിങ് ഏരിയയെ വേര്‍തിരിച്ചിരിക്കുന്നത്. ഇവിടെ സ്ഥലം ചുരുക്കി ഉപയോഗിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ടി.വി. യൂണിറ്റും കൊടുത്തിരിക്കുന്നത്.
.jpg?$p=9e5bea9&f=1x1&w=284&q=0.8)
.jpg?$p=b803ae2&f=1x1&w=284&q=0.8)
.jpg?$p=2f245c4&q=0.8&f=16x10&w=284)
.jpg?$p=e7da3d8&q=0.8&f=16x10&w=284)
.jpg?$p=1b5492d&q=0.8&f=16x10&w=284)
+20
ഡൈനിങ്ങില്‍ നിന്ന് നേരിട്ട് ബന്ധിപ്പിച്ചാണ് കിച്ചന് നല്‍കിയിരിക്കുന്നത്. ടെറാക്കോട്ട ജാളിയുടെ തുടര്‍ച്ച ഇവിടെയും കാണാം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ്, ലിവിങ് ഏരിയയുടെ ഒരു വശത്ത് നിന്ന് നീണ്ട ഇടനാഴി കഴിഞ്ഞാണ് കോര്‍ട്ട് യാര്‍ഡിലേക്കുള്ള പ്രവേശനം. ഇതിന്റെ ഒരു വശത്ത് ടെറാക്കോട്ട ജാളി നല്കിയിരിക്കുന്നു.
ഡൈനിങ്ങില്‍ നിന്നും കിടപ്പുമുറിയിലേക്ക് പോകുന്ന വഴിയിലെ ഇടനാഴിയിലുമായി സ്ലൈഡിങ് ഡോറുകള്‍ നല്‍കിയിട്ടുണ്ട്. ഡൈനിങ്ങിലെ സ്ലൈഡിങ് ഡോര്‍ വീടിന്റെ മുന്‍വശത്തെ ഗാര്‍ഡനിലേക്കാണ് തുറക്കുന്നത്. കിടപ്പുമുറിയിലെ ഇടനാഴിയില്‍ നിന്നുള്ള സ്ലൈഡിങ് ഡോറാകട്ടെ വീടിന് പുറക് വശത്തെ ഫ്രൂട്ട് ഗാര്ഡനിലേക്കുമാണ് തുറക്കുന്നത്. മികച്ചൊരു കര്‍ഷകനായ ഫിലിപ്പ് വീടിന് പിന്നിലായി പലതരം പഴങ്ങളുടെ തോട്ടം വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഈ സ്ലൈഡിങ് ഡോര്‍ തുറന്ന് വരുന്നിടത്തെ വരാന്തയിലിരുന്ന ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാനും കഴിയും. ഈ രണ്ട് സ്ലൈഡിങ് ഡോറുകളോടും ചേര്‍ത്ത് ഗ്രില്ല് പിടിപ്പിച്ചിട്ടുണ്ട്. ഇതിന് ലോക്ക് കൂടി നല്കിയിരിക്കുന്നതിനാല് സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ആവശ്യമേയില്ല.
പ്രയര്‍ ഏരിയയുടെ മുകളിലായാണ് സ്കൈലൈറ്റ് ജാളി നല്‍കിയിരിക്കുന്നത്. അതിലൂടെ വീടിനുള്ളിലെ ഹോട്ട് എയര്‍ പുറമേക്ക് പോകുകയും സൂര്യപ്രകാശം ഒഴുകിയെത്തുകയും ചെയ്യുന്നു. ഇത് കൂടാതെ സൂര്യന്റെ ചലനത്തിന് അനുസരിച്ച് വീടനകത്ത് പല പല പാറ്റേണുകള്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഈ ജാളിയിലൂടെ വരുന്ന സൂര്യപ്രകാശം പ്രയര്‍ ഏരിയയെ ഹൈലൈറ്റ് ചെയ്യുന്നു.
ആഡംബരം തീരെയില്ലാതെ, അതേസമയം സൗകര്യങ്ങള്‍ ഒട്ടും കുറയ്ക്കാതെയാണ് കിടപ്പുമുറികള്‍ ഓരോന്നും ഒരുക്കിയിരിക്കുന്നത്. ഇളംനിറങ്ങളാണ് കിടപ്പുമുറിയില്‍ ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ ജനലുകളിലൂടെ ആവശ്യത്തിന് കാറ്റും വെളിച്ചവും മുറികളിലെത്തുന്നു.
ഈ വീട്ടില്‍ നല്‍കിയിരിക്കുന്ന ജനാലകളെല്ലാം യു.പി.വി.സി. സ്ലൈഡിങ് വിന്‍ഡോകളാണ്. അതേസമയം, വാതിലുകളെല്ലാം തടിയില്‍ തീര്‍ത്തിരിക്കുന്നു.
വീടിന്റെ ഒത്തനടുക്കായി ലോണ്‍ഡ്രി സ്പെയ്സ് നല്‍കിയിട്ടുണ്ട്. ഇവിടെ ഡബിള്‍ ഹൈറ്റ് റൂഫിങ് ആണ് കൊടുത്തിരിക്കുന്നത്. ഇവിടേക്ക് എത്തിച്ചേരുന്നത് പുറത്തുകൂടെയും സ്റ്റെയര്‍ നല്കി.
Project details
Owner : Philip Kadaliparambil
Location : Kaduthuruthi, Kottayam
Architect : Joseph Chalissery, Irangalakuda
Content Highlights: new home at kaduthuruthi, myhome, veedu, kerala home designs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..