ഉള്ളിൽ വെർട്ടിക്കൽ ഗാർഡനും അക്വാപോണ്ടും; കൗതുകം നിറച്ച് തലശ്ശേരിയിലെ 'ആയിഷാസ്'


ജെസ്ന ജിന്റോ

ഭൂമിയുടെ ഘടനയ്ക്ക് അനുസരിച്ചാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്

തലശ്ശേരി സൈദാർ പള്ളിയിലുള്ള ഷബീർ കെ.സി.യുടെ വീട്‌

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്ക് അടുത്ത് സൈദാര്‍ പള്ളിയിലാണ് പ്രവാസിയായ ഷബീര്‍ കെ.സി.യുടെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 'ആയിഷാസ്' എന്നു പേര് നല്‍കിയിരിക്കുന്ന ഈ വീട് തികച്ചും സമകാലീന ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 2850 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. 12 സെന്റ് സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ഈ വീട്ടില്‍ 3 കിടപ്പുമുറികളാണ് ഉള്ളത്. 2020 ജൂലായിലാണ് വീടിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങിയത്. 2021 ഡിസംബറില്‍ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് നടത്തി. തലശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യു.സി.ഡി.ഐ. ആര്‍ക്കിടെക്റ്റ്സിന്റെ(We Can Do It Architects) നേതൃത്വത്തില്‍ ആര്‍ക്കിടെക്റ്റായ ജരീര്‍ ഒമര്‍ സമീര്‍ ആണ് ഷബീറിന്റെയും കുടുംബത്തിന്റെയും സ്വപ്നഭവനം പണിതുനല്‍കിയത്.

ഭൂമിയുടെ ഘടനയ്ക്ക് അനുസരിച്ചാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിനാല്‍, കാലാവസ്ഥാ മാറ്റവും കനത്തമഴയുമൊന്നും വീടിന്റെ നിലനില്‍പ്പിനെയും സുരക്ഷയെയും ബാധിക്കുകയില്ലെന്ന് ആര്‍ക്കിടെക്റ്റ് ജരീര്‍ പറയുന്നു.

സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഫാമിലി ലിവിങ്, രണ്ട് കിടപ്പുമുറികള്‍, ഡ്രസ്സിങ് റൂം, കിച്ചന്‍, വര്‍ക്ക് ഏരിയ, സ്റ്റോര്‍ റൂം, രണ്ട് ടോയ്ലറ്റുകള്‍, കുളിമുറി എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങള്‍.

ഒരു കിടപ്പുമുറി, ലിവിങ് ഏരിയ, കോമണ്‍ ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ സൗകര്യങ്ങള്‍. വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് തന്നെ വീട്ടിലെത്തുന്ന അതിഥികൾക്ക് ഇരിക്കാനായി ചെറിയൊരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്.

വളരെ വിശാലമായ കിടപ്പുമുറികളാണ് ഈ വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ കിടപ്പുമുറികളോടും ചേര്‍ന്ന് ബെഡ് സ്പെയ്സിന് പുറമെ ഡ്രസിംഗ് സ്പെയ്സും ടേബിള്‍ സ്പെയ്സും ഒരുക്കിയിരിക്കുന്നു.

വെള്ളനിറമുള്ള മാര്‍ബിളാണ് ഫ്ളോറിങ്ങിന് നല്‍കിയിരിക്കുന്നത്. ഫോര്‍മല്‍, ഫാമിലി ലിവിങ് ഏരിയകളിലാകട്ടെ വുഡന്‍ ഫ്ളോറിങ് ആണ് നല്‍കിയിരിക്കുന്നത്. ഫാമിലി ലിവിങ്ങില്‍ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇടവും നല്‍കിയിട്ടുണ്ട്.

വീടിനുള്ളില്‍ വാഷ്ബേസിന്‍ ഏരിയയ്ക്കും സ്‌റ്റെയര്‍ ഏരിയയ്ക്കും ഇടയിലായി നല്‍കിയിരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് പ്രധാന ആകര്‍ഷണം. സിറ്റൗട്ടില്‍നിന്ന് മെയിന്‍ ഡോര്‍ തുറന്ന് കയറുമ്പോള്‍ ആദ്യമായി നോട്ടം എത്തുന്നത് ഇവിടേക്കാണ്. അതിനാല്‍, കൂടുതല്‍ ശ്രദ്ധ ഇവിടേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നല്‍കിയിരിക്കുന്നത്. ഇവിടെ ഫ്ളോറില്‍ അക്വാപോണ്ട് നല്‍കിയിട്ടുണ്ട്. ചെറിയൊരു കുളം നിര്‍മിച്ച് അതിനുമുകളില്‍ ഗ്ലാസ് വിരിച്ചാണ് അക്വാപോണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനു മുകളിലായി സ്‌കൈ ലൈറ്റ് കൊടുത്തിട്ടുണ്ട്. ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. കൂടാതെ, വീടിനുള്ളില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനും ഇത് സഹായിക്കും. ഡൈനിങ് ഏരിയയില്‍ സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന വിധത്തില്‍ ഡബിള്‍ ഹൈറ്റില്‍ ടഫന്‍ഡ്‌ ഗ്ലാസില്‍ ഓപ്പണിങ് നല്‍കിയിട്ടുണ്ട്. വീടിനുള്ളിലെ താപനില ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്.

വുഡന്‍-മാര്‍ബിള്‍ ഫിനിഷിങ്ങില്‍ സമകാലീന ശൈലിയില്‍ തീര്‍ത്ത സ്റ്റെയര്‍ ഏരിയ ആണ് ഇവിടുത്തെ മുഖ്യആകര്‍ഷണങ്ങളിലൊന്ന്. സ്റ്റെയര്‍ ഏരിയയുടെ ലാന്‍ഡിങ്ങില്‍ ലോങ് സ്റ്റീല്‍ സി.എന്‍.സി. കട്ടിങ് കൊടുത്തിട്ടുണ്ട്. വീട്ടിലെത്തുന്ന അതിഥികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരമൊരു ഡിസൈന്‍ നല്‍കിയിരിക്കുന്നതെന്ന് ആര്‍ക്കിടെക്റ്റ് ജരീര്‍ പറഞ്ഞു.

വീടിന്റെ ഇന്റീരിയറിനാകട്ടെ ലളിതമായ ഡിസൈനിങ്ങാണ് സ്വീകരിച്ചിരിക്കുന്നത്. ദുബായില്‍നിന്നു കൊണ്ടുവന്ന ലൈറ്റുകളാണ് ഇന്റീരിയറിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

തേക്കില്‍ നിര്‍മിച്ചിരിക്കുന്ന ഡൈനിങ് ടേബിളിന്റെ ടോപ്പില്‍ മാര്‍ബിള്‍ സെറ്റ് ചെയ്തിരിക്കുന്നു. അതേസമയം, ലിവിങ് ഏരിയയിലെ ഷോ ടേബിള്‍ മള്‍ട്ടി വുഡ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

ലിവിങ് ഏരിയയില്‍ നേരിട്ട് പ്രവേശിക്കുന്ന രീതിയിലാണ് കിച്ചന്‍ ഉള്ളത്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോടു കൂടിയ മോഡുലാര്‍ കിച്ചനാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കിച്ചനോട് ചേര്‍ന്നു തന്നെയാണ് വര്‍ക്ക് ഏരിയയും സ്‌റ്റോര്‍ റൂമും നല്‍കിയത്. ഇവയ്ക്കിടയില്‍ പ്രത്യേകം വേര്‍തിരിച്ചിട്ടില്ലാത്തത് കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു.

Project details

Owner: Shabeer K.C.

Location, Sydar Palli, Thalassery, Kannur

Architect: Jareer Omar Sameer, Wcdi Architects, Thalassery

Ph: 9447734866

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക...................

Content Highlights: kerala home designs, kerala style home designs, contemporary style home, thalassery sydarpalli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented