പിന്നില്‍ കോര്‍ട്ട് യാഡ്,കാറ്റും വെളിച്ചവും നിറയുന്ന വീട്; മനോഹരം ഈ ഡിസൈന്‍


By സുജിത സുഹാസിനി/sujitha@mpp.co.in

3 min read
Read later
Print
Share

കൊല്ലം മീയണ്ണൂരിലെ ലിജു പിള്ളയുടെയും സുജിഷയുടെയും പുതിയ വീട്‌

കാറ്റും വെളിച്ചവും നിറയുന്ന സുന്ദരമായൊരു വീട്. അധ്യാപകനായ ലിജു പിള്ളയ്ക്കും ബാങ്കുദ്യോഗസ്ഥയായ ഭാര്യ സുജിഷയ്ക്കും തങ്ങളുടെ സ്വപ്നവീടിനെക്കുറിച്ചുള്ള സങ്കല്‍പമതായിരുന്നു.

കൊല്ലത്ത് മീയണ്ണൂരിലാണ് ഇവരുടെ രാംസരസെന്ന പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 18 സെന്റ് സ്ഥലത്ത് 2500 സ്‌ക്വയര്‍ ഫീറ്റില്‍ സമകാലിക ശൈലിയില്‍ മനോഹരമായാണ് ഈ വീടൊരുക്കിയിരിക്കുന്നത്.

ചെറിയ സിറ്റൗട്ട്, വലിപ്പം കുറഞ്ഞ അടുക്കള, വീടിനുള്ളില്‍ നന്നായി വെളിച്ചവും കാറ്റും കടക്കണം എന്നീ ആവശ്യങ്ങളാണ് വീട് നിര്‍മ്മിക്കുന്നതിന് മുന്‍പ് അവര്‍ ആര്‍ക്കിടെക്ടിനോട് ആവശ്യപ്പെട്ടിരുന്നത്. തടിയുടെ ഉപയോഗം പരമാവധി കുറച്ചാണ് ഈ വീട് പണിതിരിക്കുന്നത്.

വീടിനോട് ചേര്‍ത്ത് കാര്‍ പോര്‍ച്ച് പണിയുന്ന പതിവ് രീതിയില്‍ നിന്നും മാറി ഇവിടെ കാര്‍ പോര്‍ച്ച് മാറ്റിയാണ് ഒരുക്കിയിരിക്കുന്നത്. ലാളിത്യമുള്ള ഡിസൈനില്‍ ജി.ഐ.മെറ്റല്‍ ട്യൂബുകളും മെറ്റല്‍ ഷീറ്റുകളും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം.

വീടിനൊപ്പം വിശാലമായ സ്ഥലമുള്ളതിനാല്‍ വൈകുന്നേരങ്ങളിലും അവധിസമയങ്ങളിലും വിശ്രമിക്കാന്‍ മനോഹരമായ ഗസീബോ നിര്‍മ്മിച്ചിട്ടുണ്ട്. ലാന്‍ഡ്സ്‌കേപ്പിങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത് താന്തൂര്‍ സ്റ്റോണുകളാണ്. ആര്‍ട്ടിഫിഷ്യല്‍ ഗ്രാസും ഇവിടെ നല്‍കിയിട്ടുണ്ട്. കൂടാതെ സോഫ്റ്റ്‌സ്‌കേപ്പിങ്ങില്‍ പേള്‍ ബഫല്ലോ ഗ്രാസും ഉപയോഗിച്ചിട്ടുണ്ട്.

റാം സരസിന്റെ എടുത്തുപറയേണ്ട പ്രത്യേകത കോര്‍ട്ട് യാഡ് പിന്നിലാണ് എന്നതാണ്. വീടിന്റെ പിന്‍ഭാഗത്ത് കോര്‍ട്ട് യാഡ് നിര്‍മ്മിക്കുന്നത് സാധാരണമല്ല. വീടിന്റെ പടിഞ്ഞാറ് ഭാഗത്തായി കോര്‍ട്ട് യാഡ് വരുന്നത് പൊതുവേ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കാറുണ്ട്.

പ്രധാനമായും വീടിനുള്ളിലെ ചൂട് കൂടും എന്നതുതന്നെയാണ് കാരണം. അതിവിടെ ക്രിയാത്മകമായാണ് പരിഹരിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറ് മൂലയില്‍ നിന്നും വരുന്ന മണ്‍സൂണ്‍ കാറ്റ് വീടിനുള്ളിലേയ്ക്ക് കടക്കാനായി വലിയ ഓപ്പണിങ് കൊടുത്തിട്ടുണ്ട്.

അതിനൊപ്പം ഇവിടെ വള്ളിച്ചെടികള്‍ വളര്‍ത്തി ചൂടിനെ തടയുകയും ചെയ്തിട്ടുണ്ട്. ഇവിടെ ജാളി വര്‍ക്ക് ചെയ്ത് അവിടെയാണ് വള്ളിച്ചെടികള്‍ വളര്‍ത്തിയിരിക്കുന്നത്.തികഞ്ഞ സമകാലികശൈലിയുടെ സൗന്ദര്യം ചാലിച്ചാണ് വീടിന്റെ ഓരോ ഭാഗവും ഒരുക്കിയിരിക്കുന്നത്.

നാലു ബെഡ് റൂം, നാല് ടോയ്‌ലറ്റ്, ലിവിങ് റൂം , ഡൈനിങ് റൂം,കിച്ചണ്‍,വര്‍ക്ക് ഏരിയ,കോര്‍ട്ട് യാഡ് എന്നിവയാണ് വീടിനുള്ളത്. വീട്ടുകാരുടെ ആവശ്യമനുസരിച്ചാണ് കയറിവരുമ്പോള്‍ ലളിതവും മനോഹരവുമായ സിറ്റൗട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ജോലി തിരക്കിനിടയില്‍ വീട്ടില്‍ ചെലവഴിയ്ക്കുന്ന സമയം കുറവായതിനാല്‍ ചെറിയ സിറ്റൗട്ടാണ് കൂടുതല്‍ അഭികാമ്യമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. ലാപാത്രോ ഫിനിഷ് ഗ്രാനൈറ്റാണ് ഇവിടെയുപയോഗിച്ചിരിക്കുന്നത്. ലിവിങ് റൂമില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യത്തിലാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

വലിയ ജനാല മുറിയിലേയ്ക്ക് വായുസഞ്ചാരവും വെളിച്ചവും സുഗമമായി കിട്ടുന്നതിന് സഹായിക്കുന്നു. ലിവിങ് റൂമിലിരിക്കുമ്പോള്‍ പുറത്തെ കാഴ്ചകളുടെ മനോഹാരിത ആസ്വദിക്കാനും ഇതിനാല്‍ കഴിയും. ടിവി സ്പെയ്സില്‍ ചുമരിന് സിമന്റ് ഫിനിഷ് ടെക്സറ്ററാണ് കൊടുത്തിരിക്കുന്നത് പ്രത്യേകഭംഗി നല്‍കുന്നുണ്ട്.

തൊട്ടടുത്തായി പൂജാമുറിയ്ക്കായും ഒരു ഭാഗം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവിടെനിന്നുള്ള ഇടനാഴി ചെന്നുമുട്ടുന്നത് ഡൈനിങ് കം കിച്ചണിലേയ്ക്കാണ്. ഡൈനിങ് ഏരിയയില്‍ ആറുപേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണൊരുക്കിയിരിക്കുന്നത്.

ഇതിനോട് ചേര്‍ന്നാണ് കോര്‍ട്ട് യാഡ് വരുന്നത്.അതിനോട് ചേര്‍ന്ന് ഇന്‍ബില്‍ട്ടായുള്ള സീറ്റിങും നല്‍കിയിട്ടുണ്ട്. വീട് നിര്‍മ്മാണത്തില്‍ തടിയുടെ ഉപയോഗം കുറച്ചുകൊണ്ട് ജനാലകള്‍ക്കെല്ലാം യു.പി.വി.സിയാണ് ഉപയോഗിച്ചിരിക്കുന്നത്.

അടുക്കള വീട്ടുകാരുടെ ആവശ്യപ്രകാരം തന്നെ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി വലിപ്പം കുറച്ച് , ഓപ്പണ്‍ കിച്ചണായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡബ്ല്യൂ.പി.സിയിലാണ് അടുക്കളയിലെ കബോര്‍ഡുകള്‍ ചെയ്തിരിക്കുന്നത്. വൃത്തിയാക്കുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണ് അടുക്കള ചെറുതാക്കിയത്. അതിനൊപ്പം വര്‍ക്ക് ഏരിയയും സമീപത്തായി വരുന്നുണ്ട്.

ഡൈനിങ്ങിന്റേയും കോര്‍ട്ട് യാഡിന്റേയും സമീപത്തായി രണ്ടു ബെഡ്റൂമുകളാണുള്ളത്. ഇടത് വശത്തൊരു ബെഡ് റൂമും വലത് വശത്ത് ഗസ്റ്റ് ബെഡ്റൂമുമാണുള്ളത്. കൂടാതെ രണ്ട് ബാത്ത്റൂമുകള്‍ കൂടി ഗ്രൗണ്ട് ഫ്ളോറിലുണ്ട്. ഇവിടെനിന്നും മുകളിലത്തെ നിലയിലേയ്ക്കുള്ള സ്റ്റയര്‍കേസ് ചെയ്തിരിക്കുന്നത് മെറ്റല്‍ ഫ്രയിമില്‍ തടിയുപയോഗിച്ചാണ്.

അപ്പര്‍ ലിവിങ് ഏരിയയോട് ചേര്‍ന്ന് കുട്ടികള്‍ക്കായി സ്റ്റഡി ഏരിയയും മനോഹരമായ രീതിയില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയും ഇന്‍ബില്‍റ്റ് സീറ്റിങും ഊഞ്ഞാലും ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയില്‍ രണ്ടു ബെഡ്‌റൂമും അറ്റാച്ച്ഡ് ബാത്ത്‌റൂമൂകളുമുണ്ട്. മാസ്റ്റര്‍ ബെഡ് റൂം മുകളിലാണെന്നുള്ളതും ഈ വീടിന്റെ പ്രത്യേകതയാണ്.

ബേ വിന്‍ഡോയും മുറിയ്ക്ക് പ്രത്യേക ഭംഗി നല്‍കുന്നുണ്ട്. മുറിയിലെ വാര്‍ഡ്രോബുകളും ബെഡും പ്ലൈവുഡിന്റെ മുകളില്‍ വിനിയറും ലാമിനേറ്റ് ഫിനിഷും നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറം കാഴ്ചകള്‍ ആസ്വദിക്കാനും പുസ്തകം വായിക്കാനുമെല്ലാം ഈ ബേ വിന്റോകള്‍ ഉപകാരപ്രദമാകുന്നു.

ബാത്ത്റൂമിലേക്ക് കയറും മുന്‍പ് ചെറിയൊരു ഡ്രസിങ് റൂം ഒരുക്കിയിട്ടുണ്ട്. ബാത്ത്റൂകള്‍ക്ക് എഫ്.ആര്‍.പി. ഡോറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മാറ്റ് ഫിനിഷിങ്ങുള്ള ഒറ്റ പാറ്റേണ്‍ ടൈലാണ് വീട്ടിലാകെ ഫ്‌ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.വീടിന്റെ മനോഹരമായ വാതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് പരമ്പരാഗതരീതിയിലല്ല.

മറിച്ച് പ്ലെവുഡ് വിത്ത് ഫ്ളഷ് ഡോറില്‍ വിനീയര്‍ വെച്ചാണ് വാതിലുകള്‍ തീര്‍ത്തിരിക്കുന്നത്. ആരെയും മോഹിപ്പിക്കുന്ന ഭംഗിയിലും വീടിനുള്ളിലെ ഓരോയിടങ്ങളും പ്രയോജനപ്പെടുത്തുന്ന രീതിയിലുമാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Project details

Owner : :Liju Pillai, Sujisha.
Location : Meyyannur,Kollam
Architect : Roopak J. Naithode
Construction Consultant - Deepak J Naithode
Architecture Firm - Signature Homes, Kollam
Landscape - Dream Garden,Kollam
Photography - Ciril Sas

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: new contemporary style home, kerala home designs, myhome, veedu, home plans

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manjukuttan

2 min

'മഴ ചോരാത്ത, അടച്ചുറപ്പുള്ള വീടായിരുന്നു മനസ്സിൽ, ഇത് അമ്മയ്ക്കുള്ള സ്നേഹസമ്മാനം'

Sep 4, 2021


.

2 min

മിയാവാക്കി വനത്തിന്റെ പച്ചപ്പ് ,വലിയ ഇടനാഴികള്‍ ; ഇത് പരമ്പരാഗതത്തനിമയില്‍ ലാളിത്യം നിറഞ്ഞ വീട്

Apr 4, 2023


new home at perinthalmanna malappuram

2 min

അകത്തുകയറിയാല്‍ ആരും അമ്പരക്കും;  ട്രെന്‍ഡിയാണ് പെരിന്തല്‍മണ്ണയിലെ ഈ 'മണ്‍സൂണ്‍ ബോക്‌സ്'

Jul 29, 2022

Most Commented