കാലത്തിന് യോജിച്ച ഡിസൈന്‍, മോഹിപ്പിക്കുന്ന ഇന്റീരിയര്‍; അഞ്ചര സെന്റില്‍ 2400 ചതുരശ്ര അടിയിലൊരു വീട്


ജെസ്ന ജിന്റോ \jesnageorge@mpp.co.in

പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററിന്റെ കൊച്ചുമകൾ ചാന്തുവിനും ഭര്‍ത്താവ് വിപിനും വേണ്ടിയാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്.

എറണാകുളം കുമ്പളങ്ങിയിൽ പണികഴിപ്പിച്ച വിപിന്റെയും കുടുംബത്തിന്റെയും വീട്

ആരെയും മോഹിപ്പിക്കുന്ന ഇന്റീരിയര്‍. അമിതമായ ആഡംബരമില്ല. പക്ഷേ, മേക്കിങ്ങിലും ഡിസൈനിങ്ങിലും പുലര്‍ത്തിയിരിക്കുന്ന പ്രത്യേകതകള്‍ ഈ വീട്ടിലെത്തുന്ന ആരെയും ആകര്‍ഷിക്കും. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ചര സെന്റ് സ്ഥലത്ത് 2400 ചതുരശ്ര അടിയിലാണ് ഈ മനോഹര വീട് പണി കഴിപ്പിച്ചിരിക്കുന്നത്.

പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററിന്റെ കൊച്ചുമകൾ ചാന്തുവിനും ഭര്‍ത്താവ് വിപിനും വേണ്ടിയാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. അകത്തും പുറത്തും ഡിസൈനിങ്ങില്‍ പൂര്‍ണമായും സമകാലീന ശൈലിയാണ് ഈ ഇരുനിലവീട്ടില്‍ പിന്തുടര്‍ന്നിരിക്കുന്നത്. 2022 ഒക്ടോബറിലായിരുന്നു 'ബെത്‌ലഹേം' എന്നു പേരിട്ടിരിക്കുന്ന ഈ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങുകള്‍.സിറ്റൗട്ട്, ഡ്രോയിങ് റൂം, ഫാമിലി ലിവിങ്, ഗസ്റ്റ് ലിവിങ്, രണ്ട് കിടപ്പുമുറികള്‍, ഡൈനിങ് ഏരിയ, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലെ പ്രധാന സൗകര്യങ്ങള്‍.

വലിയൊരു അപ്പര്‍ ലിവിങ് ഏരിയ, രണ്ട് കിടപ്പുമുറികള്‍, ബാല്‍ക്കണി, യൂട്ടിലിറ്റി ടെറസ് ഏരിയ, സ്റ്റഡി ഏരിയ എന്നിവയാണ് ഫസ്റ്റ് ഫ്‌ളോറിലെ സൗകര്യങ്ങള്‍. ലിവിങ്, ഡൈനിങ് ഏരിയകളിലെ സീറ്റിങ് ആണ് വീടിനകത്തെ പ്രധാന ആകര്‍ഷണം. അത്ര ലളിതമല്ല ഇന്റീരിയര്‍ എങ്കിലും കണ്ണ് മഞ്ഞളിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനിങ് സ്വീകരിച്ചിട്ടില്ലയെന്നതും എടുത്തുപറയേണ്ടതാണ്.

അകത്ത് വായുവും വെളിച്ചവും ആവോളം നിറയ്ക്കുന്നതിന് വിശാലമായ ജനലുകളാണ് കൊടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ പകല്‍ സമയത്ത് ഇവിടെ കൃത്രിമ വെളിച്ചത്തിന്റെ ആവശ്യമേ വരുന്നില്ല. ആവശ്യത്തിന് മാത്രം കൃത്രിമ ലൈറ്റുകളാണ് കൊടുത്തിരിക്കുന്നത്.

ഫോര്‍മല്‍ ലിവിങ്ങിന് ശേഷം പ്രവേശിക്കുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. വിശാലമായാണ് ഡൈനിങ് ഏരിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയില്‍ തന്നെ മറ്റൊരു ലിവിങ് സ്‌പെയ്‌സും കൊടുത്തിട്ടുണ്ട്. ഇവിടെയാണ് ടി.വി. യൂണിറ്റുള്ളത്.

ലിവിങ്, ഡൈനിങ്, അപ്പര്‍ ലിവിങ് ഏരിയകളെ വേറിട്ടുനിര്‍ത്തുന്നതിന് അവിടുത്തെ ഫര്‍ണിച്ചറുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അമിതമായ ആഡംബരമില്ലാതെയാണ് അവ ഓരോന്നും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇളം നിറങ്ങളാണ് ഇരിപ്പിടങ്ങളുടെ കുഷ്യനുകള്‍ക്കും ലിവിങ് ഏരിയകളിലെ സോഫകൾക്കും നല്‍കിയിരിക്കുന്നത്. ഫാബ്രിക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ലെതര്‍ ഫിനിഷിലാണ് സോഫയുടെ മെറ്റീരിയല്‍ നിര്‍മിച്ചിരിക്കുന്നത്. ഫര്‍ണിച്ചറുകളെല്ലാം കസ്റ്റമൈസ്ഡ് ആണ്. അതില്‍ കുറച്ച് ഭാഗങ്ങളില്‍ ഹാര്‍ഡ് വുഡ് ഉപയോഗിച്ചു. ഇറ്റാലിയന്‍ മാര്‍ബിളാണ് ടൈനിങ് ടേബിള്‍ ടോപ് ആയി കൊടുത്തിരിക്കുന്നത്.

ഡൈനിങ് ഏരിയയില്‍ നിന്ന് പാഷിയോ നല്‍കിയിരിക്കുന്നു. ഗ്ലാസ് വിന്‍ഡോയാണ് ഇവയെ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നത്. ഇതിലൂടെ ഡൈനിങ് ഏരിയയിലേക്ക് പകല്‍ സമയത്ത് ആവശ്യമായ സൂര്യപ്രകാശവും ലഭിക്കുന്നു.

സ്റ്റെയര്‍ ഏരിയയോട് ചേര്‍ന്നാണ് വാഷിങ് ഏരിയ കൊടുത്തിരിക്കുന്നത്. ആധുനിക രീതിയിലുള്ള മോഡുലാര്‍ കിച്ചനാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പുറത്തേക്ക് തള്ളിനില്‍ക്കാതെ, ഒതുങ്ങി നില്‍ക്കുന്ന കാബിനുകള്‍ കിച്ചനെ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു.

കിടപ്പുമുറികളെല്ലാം വിശാലമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാബിനുകളും സൂര്യപ്രകാശം നന്നായി ലഭിക്കുന്ന വിധം വലിയ ജനലുകളും ഇവിടെ നല്‍കിയിരിക്കുന്നു. എല്ലാ കിടപ്പുമുറികളിലും ടേബിളും ചെയറും കൊടുത്തിട്ടുണ്ട്.

ഡൈനിങ് ഏരിയയോട് ചേര്‍ന്നാണ് സ്‌റ്റെയര്‍ ഏരിയ നല്‍കിയിരിക്കുന്നത്. ലളിതമായാണ് സ്‌റ്റെയറിന്റെ നിര്‍മാണം. ഇത് കയറി എത്തുന്നത് അപ്പര്‍ ലിവിങ് ഏരിയയിലേക്കാണ്. ഫസ്റ്റ് ഫ്‌ളോറിലേക്ക് എത്തുമ്പോള്‍ അതിവിശാലമായ അപ്പര്‍ ലിവിങ് ഏരിയയാണ് പ്രധാന ആകര്‍ഷണം. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ഒന്നിച്ച് കൂടിയിരുന്ന് ഒത്തുചേരാനും സംസാരിക്കാനുമുള്ള സൗകര്യത്തോടെയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെയും വലിയ ജനലുകള്‍ നല്‍കിയിട്ടുണ്ട്. ഇത് മുറിയ്ക്കുള്ളില്‍ ആവശ്യത്തിന് വായുവും വെളിച്ചവും ഉറപ്പ് വരുത്തുന്നു. ഇവിടെ ഒരു ടി.വി. യൂണിറ്റും കൊടുത്തിട്ടുണ്ട്.

ഇതിനോട് ചേര്‍ന്ന് തന്നെയാണ് സ്റ്റഡി ഏരിയ നല്‍കിയിരിക്കുന്നത്. ഓപ്പണ്‍ ശൈലിയിലാണ് ഇവിടെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെ ഒരു കിടപ്പുമുറിയോട് ചേര്‍ന്ന് പ്രകൃതിദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്ന വിധത്തില്‍ ബാല്‍ക്കണി നല്‍കിയിട്ടുണ്ട്.

വീടിനോട് ചേര്‍ന്ന് തന്നെയാണ് കാര്‍പോര്‍ച്ച് കൊടുത്തിരിക്കുന്നത്.

Project details

Owner : Vipin & Chandu

Location : Kumbalangi, Ernakulam

Designer: Shinto Varghese Kavungal

Architectural firm : Concepts Design Studio, Muttathil Lane Road, Kadavanthra

Ph: 98952 99633

Website : www.conceptsdesignstudio.in

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക......

Content Highlights: new contemporary style home, kerala home designs, myhome, veedu, home plans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented