കൊച്ചിയിലെ തിരക്കുകള്‍ക്ക് വിട; സന്തോഷവും സമാധാനവും നിറയുന്ന സൂപ്പര്‍ വീട്


ജെസ്‌ന ജിന്റോ

ഗ്ലാസില്‍ നിര്‍മിച്ച സ്ലൈഡിങ് വിന്‍ഡോ കൂടി ആകുമ്പോള്‍ പകല്‍ സമയത്ത് ഈ വീട്ടില്‍ ലൈറ്റിടുകയേ വേണ്ട.

കൊച്ചിയിലെ കാക്കനാടുള്ള മനു ജോസഫിന്റെയും കുടുംബത്തിന്റെയും വീട്

കൊച്ചി നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് അകന്ന്, അതേസമയം നഗരജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മിച്ചതാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മനു ജോസഫിന്റെയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭാര്യ ഗ്രേസ് വര്‍ഗീസിന്റെയും വീട്.

കൊച്ചിയുടെ വ്യവസായ കേന്ദ്രമായ കാക്കനാടിനോട് ചേര്‍ന്നുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, കിന്‍ഫ്ര പാര്‍ക്ക് എന്നിവടങ്ങളിലേക്ക് വളരെ വേഗത്തില്‍ ഇവിടെനിന്ന് എത്തിച്ചേരാനാകും.

വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടം, പൂന്തോട്ടം, സ്വന്തമായി കിണര്‍, ഒപ്പം കുടുംബാംഗങ്ങള്‍ ഒന്നിച്ചുകൂടാനുള്ള കോര്‍ട്ട് യാര്‍ഡ് എന്നിവയാണ് വീട് നിര്‍മിക്കുന്നതിന് മുമ്പ് മനുവും കുടുംബവും ആര്‍ക്കിടെക്റ്റിനോട് ആവശ്യപ്പെട്ടിരുന്നു.

സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, മൂന്ന് കിടപ്പുമുറികള്‍, ഒരു സ്റ്റഡി റൂം, ബാല്‍ക്കണി, കോര്‍ട്ട് യാര്‍ഡ്, അടുക്കള എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങള്‍. ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു കിടപ്പുമുറിയാണ് കൊടുത്തിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറിലാകട്ടെ രണ്ട് കിടപ്പുമുറിയും സ്റ്റഡി റൂമും കൊടുത്തിട്ടുണ്ട്. എല്ലാ കിടപ്പുമുറികളും ബാത്ത് റൂം അറ്റാച്ചഡ് ആയിട്ടാണ് നല്‍കിയിരിക്കുന്നത്.

1600 ചതുരശ്ര അടിയാണ് ഈ ഇരുനില വീടിന്റെ ആകെ വിസ്തീര്‍ണം. വളരെ ലളിതമായ ഇന്റീരിയര്‍ വര്‍ക്കുകളാണ് വീടിന്റെ അകത്തളങ്ങളെ മനോഹരമാക്കുന്നത്. തൂണുകളും ചുവരുകളും ഇല്ലാതെയുള്ള സിറ്റൗട്ടാണ് ഈ വീടിന് കൊടുത്തിരിക്കുന്നത്. ഇത് സാധാരണ വീടിനുള്ളില്‍ നല്‍കുന്ന സിറ്റൗട്ടില്‍ നിന്നും വ്യത്യസ്തമായി പുറത്തേക്ക് തള്ളിനില്‍ക്കുന്ന വിധമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എല്ലാ മുറികളിലും വിശാലമായ ജനലുകളാണ് കൊടുത്തിരിക്കുന്നത്. ഒപ്പം ഗ്ലാസില്‍ നിര്‍മിച്ച സ്ലൈഡിങ് വിന്‍ഡോ കൂടി ആകുമ്പോള്‍ പകല്‍ സമയത്ത് ഈ വീട്ടില്‍ ലൈറ്റിടുകയേ വേണ്ട. കിഴക്ക് അഭിമുഖമായി നില്‍ക്കുന്ന വീടിന്റെ കിടപ്പുമുറികളെല്ലാം പടിഞ്ഞാറ് അഭിമുഖമായാണ് ഉള്ളത്. വടക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള പോര്‍ച്ചും കൊടുത്തിരിക്കുന്നു.

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളും ഫര്‍ണിച്ചറുകളുമെല്ലാം പ്രീമിയം ഉത്പന്നങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. തടിയുപയോഗിച്ചാണ് ഫര്‍ണിച്ചറുകള്‍ മുഴുവനും നിര്‍മിച്ചിരിക്കുന്നത്. ടൈലാണ് വീടിന്റെ ഫ്‌ളോറിങ് മുഴുവനും നല്‍കിയിരിക്കുന്നത്.

സ്ഥലപരിമിതി ഏറെയുണ്ടെങ്കിലും അതൊന്നും സൗകര്യങ്ങളില്‍ ബാധിച്ചിട്ടേ ഇല്ല. ചുമരുകള്‍ കെട്ടി വേര്‍തിരിക്കാതെ, പരമാവധി തുറസ്സായ രീതിയിലാണ് വീടിന്റെ അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ അത്രതന്നെ നീളത്തിലുള്ള കോര്‍ട്ട് യാര്‍ഡ് ആണ് വീടിനകത്തെ ഏറ്റവും വലിയ പ്രത്യേകത. ഇത് പുറത്തെ ചുറ്റുമതിലിന് ഒപ്പം വരെ നീളുന്നു. യു.പി.വി.സി. ജനാലകള്‍ തുറന്നുവേണം ലിവിങ് ഏരിയയില്‍ നിന്ന് കോര്‍ട്ട് യാര്‍ഡിലേക്ക് കടക്കാന്‍. കോര്‍ട്ട് യാര്‍ഡിന്റെ വശങ്ങളില്‍ ഗ്രില്‍ പിടിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിലൂടെ വീടനകം എപ്പോഴും സൂര്യപ്രകാശവും വായുവും കൊണ്ട് നിറയുന്നു.

ഫസ്റ്റ് ഫ്‌ളോറിന്റെ പുറംഭിത്തിയില്‍ ഇഷ്ടിക കൊണ്ട് ക്ലാഡിങ് നടത്തിയത് വീടിന്റെ അഴക് വര്‍ധിപ്പിക്കുന്നുണ്ട്.

Project details

Owner : Manu Joseph
location: Kakkanad, Ernakulam
Architecture Firm: Uru Consulting
Website: http://uruconsulting.in/
Design Team: Safder machilakath, Mohamed Shabeeb P, Muhammed Siyad MC, Safwan PM, Emil Eldho, Jaseel Kareem, Irshad Yozuf
Contact: 9895378148

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: contemporary home, myhome, home plans, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented