സ്ഥലപരിമിതി പ്രശ്‌നമേ അല്ല; ഉള്ളില്‍ നിറയെ കൗതുകമൊളിപ്പിച്ച് ഒരു കൊളോണിയല്‍ സ്‌റ്റൈല്‍ വീട്


ജെസ്‌ന ജിന്റോ

ഭാവിയില്‍ ആവശ്യമെങ്കില്‍ ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനുമുള്ള പദ്ധതി മുന്നില്‍ കണ്ടാണ് വീടിന്റെ നിര്‍മാണം.

മലപ്പുറം നിലമ്പൂരിലുള്ള ബൈജുവിന്റെ ഗസ്റ്റ് വീട്‌

650 ചതുരശ്ര അടിയില്‍ അത്യാവശ്യം സൗകര്യങ്ങളോടെ ഒരു വീട്. മലപ്പുറം ജില്ലയിലെ നിലമ്പൂരിന് അടുത്തായാണ് ബിസിനസുകാരായ ബൈജു, രഹന ദമ്പതിമാരുടെ ഈ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹോം എന്ന നിലയ്ക്കാണ് ഈ വീട് പണിതിരിക്കുന്നത്. സ്വന്തം വീടിനോട് ചേര്‍ന്ന് തന്നെയാണ് കൊളോണിയല്‍ ശൈലിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന ഈ വീട് നില്‍ക്കുന്നത്. നിലമ്പൂരിന് സമീപത്തുള്ള ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് ഈ വീടിരിക്കുന്നത്. ഇവിടം സന്ദര്‍ശിക്കുന്നതിനായി ബൈജുവിന്റെ വീട്ടില്‍ മിക്കപ്പോഴും ബന്ധുക്കളുണ്ടാകും. അവരുടെ സ്വകാര്യത ഉറപ്പുവരുത്തി ഒരു വീട് എന്ന ചിന്തയാണ് ഇത്തരമൊരു വീടിന്റെ നിര്‍മാണത്തിലേക്ക് എത്തിച്ചത്.

ചെരിച്ച് ട്രസ് വര്‍ക്ക് ചെയ്ത്, ഫൈബര്‍ സിമന്റ് ബോര്‍ഡും ഫ്‌ളാറ്റ് റൂഫ് ടൈലും കൊണ്ടുള്ള മേല്‍ക്കൂരയും തൂവെള്ള നിറത്തിലുള്ള പെയിന്റും ചുറ്റുമുള്ള പ്രകൃതിരമണീയമായ കാഴ്ചകളും കൂടി ചേരുമ്പോള്‍ ആരുടെയും മനം മയക്കുന്ന ഭംഗിയാണ് വീടിനുള്ളത്. 12 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണത്തിന് ചെലവായത്.

സിറ്റൗട്ട്, ഫോയര്‍ സ്‌പെയ്‌സ്, ഒരു കിടപ്പുമുറി, കോമണ്‍ ടോയ്‌ലറ്റ്, കിച്ചന്‍, മച്ച്, ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങള്‍.

ഫോയര്‍ സ്‌പെയ്‌സ് ലിവിങ് ഏരിയ കൂടിയായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെ ഇരിക്കുന്നതിനായി ഒരു ബെഞ്ച് കൊടുത്തിട്ടുണ്ട്. ഇതിന് നേരെ എതിര്‍വശത്തായി വലിപ്പം കൂടിയ വാതില്‍ നല്‍കിയിരിക്കുന്നു. ഈ വാതില്‍ തുറന്ന് കയറുന്നത് കിടപ്പുമുറിയിലേക്കാണ്. വീട്ടില്‍ അതിഥികള്‍ എത്തുമ്പോള്‍ ഈ വാതില്‍ തുറന്ന് ഹാള്‍ പോലൊരു സൗകര്യം ഉണ്ടാക്കാന്‍ കഴിയും.

ഫോയര്‍ സ്‌പെയ്‌സില്‍ നിന്നാണ് വീട്ടിലെ മറ്റ് ഏരിയകളിലേക്കുള്ള പ്രവേശനം. ആറ്റിക് ശൈലിയിലുള്ള മച്ചില്‍നിന്നും കിടപ്പുമുറിയില്‍ നിന്നും അടുക്കളയില്‍ നിന്നും ഫോയര്‍ ഏരിയയിലേക്ക് നേരിട്ട് എത്താവുന്ന വിധമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മച്ചില്‍ ഇരുന്നാല്‍ താഴെ ഫോയര്‍ സ്‌പെയ്‌സുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയും. മച്ചില്‍ ഒരു ബെഡ് സ്‌പെയ്‌സും ബാല്‍ക്കണിയും കൊടുത്തിട്ടുണ്ട്. വീടിനുള്ളില്‍ പരമാവധി സൂര്യപ്രകാശം എത്തിക്കുന്നതിന് ഈ ഡിസൈന്‍ സഹായിക്കുന്നു. വീടിന്റെ പിറകിലായി വയലും പ്രകൃതിരമണീമായ കാഴ്ചകളുമാണ് ഉള്ളത്. ഇത് നന്നായി ആസ്വദിക്കുന്ന വിധമാണ് ബാല്‍ക്കണി ഒരുക്കിയിരിക്കുന്നത്.

'L' ആകൃതിയിലാണ് കിച്ചന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ധാരാളം കാബിനുകളും ഇവിടെ നല്‍കിയിട്ടുണ്ട്. സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയാണ് അടുക്കളയുടെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. L ആകൃതിയിലുള്ള അടുക്കളയുടെ ഒരു വശം താഴ്ഭാഗം കാബിനുകള്‍ നല്‍കാതെ ഒഴിച്ചിട്ടുണ്ട്. ഇവിടെ ഡൈനിങ് സ്‌പെയ്‌സ് ആയിട്ടും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്.

അടുക്കളയില്‍ നിന്നാണ് കോമണ്‍ ടോയ്‌ലറ്റ് നല്‍കിയിരിക്കുന്നത്. മച്ചിനു മുകളില്‍ താമസിക്കുന്നവര്‍ക്കും കിടപ്പുമുറിയിലുള്ളവര്‍ക്കും ഒരുപോലെ സൗകര്യം ഉറപ്പാക്കുന്നതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്.

വണ്‍ ബൈ വണ്‍ ടൈലാണ് ഫ്‌ളോറിങ്ങിന് കൊടുത്തിരിക്കുന്നത്. ഇതും ഡയഗണല്‍ ആകൃതിയിലാണ് കൊടുത്തിരിക്കുന്നത്. അത് അകത്തളം കൂടുതല്‍ വിശാലമായി തോന്നിപ്പിക്കുന്നു. കിടപ്പുമുറിക്കുള്ളില്‍ തന്നെ രണ്ട് കസേരയും ചെറിയൊരു കോഫീ ടേബിളും കൊടുത്ത് 'ലവ് സീറ്റ്' അറേഞ്ച് ചെയ്തിട്ടുണ്ട്. പഴയൊരു വീട് പൊളിച്ചപ്പോള്‍ ലഭിച്ച വുഡന്‍ ഹാന്‍ഡ് റെയില്‍ പോളിഷ് ചെയ്താണ് സിറ്റൗട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.

Project Details

Owner : Byju
Location : Nilambur, Malappuram
Architect : Mahir Aalam
Architecture firm: Attiks Architecture,567/A27-A36
Tower Seventeen,Calicut Road
Kondotty
Contact : 9496467418

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: budget home, colonial style house, nilambur, myhome, home plan, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented