രണ്ട് പൂമുഖങ്ങൾ, ചെലവ് 15 ലക്ഷം; സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി ഒരു വീട്


ജെസ്ന ജിന്റോ/jesnageorge@mpp.co.in

ചെലവ് കുറച്ച് പണികള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം സൗകര്യങ്ങളില്‍ കുറവ് വരുത്തിയില്ലെന്നതുമാണ് ഈ വീടിനെ ഏറെ പ്രിയപ്പെട്ടതാകുന്നത്.

കോട്ടയം പനമ്പാലത്തുള്ള സലി കെ.ആറിന്റെയും കുടുംബത്തിന്റെയും വീട്

പുഴയില്‍ നിന്നുള്ള കുളിര്‍ കാറ്റുമേറ്റ്, പ്രകൃതിയോട് ഇണങ്ങി നില്‍ക്കുകയാണ് കോട്ടയം പനമ്പാലത്തുള്ള സലിയുടെയും കുടുംബത്തിന്റെയും വീട്. എല്ലാവിധ സൗകര്യങ്ങളോടും കൂടി 3 കിടപ്പുമുറികളുള്ള ഈ വീട് നിര്‍മിക്കാന്‍ ചെലവായത് ആകെ 15 ലക്ഷം രൂപയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ് ഈ വീട്. മീനച്ചിലാറിന്റെ തീരത്തോട് ചേര്‍ന്ന്, പച്ചപ്പില്‍ പുതച്ചുനില്‍ക്കുന്ന വീടിന് ഏറെ ആരാധകരാണ് ഉള്ളത്. ചെലവ് കുറച്ച് പണികള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം സൗകര്യങ്ങളില്‍ കുറവ് വരുത്തിയില്ലെന്നതുമാണ് ഈ വീടിനെ ഏറെ പ്രിയപ്പെട്ടതാകുന്നത്.

ഇവിടെ നിന്നിരുന്ന പഴയ വീട് പൊളിച്ച് മാറ്റിയാണ് പുതിയ വീട് പണിതിരിക്കുന്നത്. പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടമായതിനാല്‍ മഴക്കാലത്ത് വീട്ടില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ടായിരുന്നു. 2018-ലുണ്ടായ വെള്ളപ്പൊക്കത്തില്‍ പഴയ വീട്ടില്‍ വെള്ളം കയറിയിരുന്നു. അതിനാല്‍ ഒന്നരമീറ്റോളം മണ്ണിട്ട് പൊക്കിയാണ് പുതിയ വീടിന് തറയൊരുക്കിയിരിക്കുന്നത്. ഫലത്തില്‍ രണ്ട് മുറ്റമാണ് ഈ വീടിനുള്ളത്. പഴയ വീടിന്റെ മുറ്റത്ത് അതിശക്തമായ മഴയത്ത് വെള്ളം കയറും. എന്നാല്‍, പുതിയ മുറ്റത്തേക്ക് വെള്ളം ഇതുവരെ കടന്നെത്തിയിട്ടില്ല.900 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. രണ്ട് സിറ്റൗട്ടുകളാണ് ഈ വീടിനുള്ളത്. ഒന്ന് പുഴയ്ക്ക് അഭിമുഖമായും രണ്ടാമത്തേത്ത് പ്രധാന റോഡിന് അഭിമുഖമായും. മൂന്ന് കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. അതില്‍ ഒന്ന് മാസ്റ്റര്‍ ബെഡ്‌റൂമാണ്. കൂടാതെ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചന്‍, രണ്ട് ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

കോവിഡ് കാലത്താണ് വീടിന്റെ പണികളെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. വിദേശത്ത് ഇലക്ട്രിക് എന്‍ജിനീയറായ നന്ദു ഈ സമയത്ത് നാട്ടിലേക്ക് തിരികെ വരാന്‍ നോക്കുകയായിരുന്നു. വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴേക്കും കൊറോണ വൈറസ് വ്യാപകമാകുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പണികള്‍ പൂര്‍ത്തിയാകുന്നതിന് കാലതാമസമുണ്ടായി. എന്നാല്‍ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങി എട്ട് മാസങ്ങള്‍ക്കൊണ്ട് പണികള്‍ മുഴുവന്‍ പൂര്‍ത്തിയായി.

വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഴുവനായി നടത്തിയത് സലിയും മകന്‍ നന്ദുവും ചേര്‍ന്നാണ്. കോണ്‍ട്രാക്ടറെയും ആര്‍ക്കിടെക്ടിനെയും പണികള്‍ ഏല്‍പ്പിക്കാതെ വീട് നിര്‍മിച്ചതാണ് ചെലവ് ഇത്രയേറെ ചുരുക്കാനായതെന്ന് നന്ദു പറഞ്ഞു. മുറിയുടെ വലുപ്പവും മറ്റും ക്രമീകരിക്കുന്നതിന് സുഹൃത്തിന്റെ സഹായം തേടിയിരുന്നു. പിന്നെ, നിര്‍മാണത്തിന്റെ ഓരോ ഘട്ടവും അനുയോജ്യരായവരെ കണ്ടെത്തി ജോലികള്‍ ഏല്‍പിച്ചു. നന്ദുവും സലിയും മുന്നില്‍നിന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സലിക്ക് ടൈല്‍ ഇടാന്‍ അറിയാമായിരുന്നതിനാല്‍ അത് മറ്റൊരാളെ ഏല്‍പ്പിക്കേണ്ടിയും വന്നില്ല. ഇവിടെയും ചെലവ് ചുരുക്കാനായി.

അകത്തെ വാതിലുകളെല്ലാം ഫെറോ എന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ചെലവ് കുറയ്ക്കാന്‍ ഇതും കാരണമായി. ജിപ്‌സം ഉപയോഗിച്ചാണ് വീടനകത്തെ സീലിങ് ചെയ്തിരിക്കുന്നത്. റൂഫിങ്ങിന് ഓട് ആണ് നല്‍കിയിരിക്കുന്നത്. പഴയ ഓട് ഉപയോഗിക്കാതെ പുതിയ ഓട് വാങ്ങി പെയിന്റ് ചെയ്താണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. പഴയ ഓട് ഉപയോഗിച്ചാല്‍ വെള്ളം പനച്ചിറങ്ങാന്‍ സാധ്യതയുള്ളത് കൊണ്ടാണ് പുതിയ ഓട് തന്നെ വെച്ചത്. ലൈറ്റിങ്ങും ഇന്റീരിയറുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആഡംബരം തീരെ ഒഴിവാക്കി വളരെ ലളിതമായാണ് ചെയ്തിരിക്കുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നതിനാല്‍ ലൈറ്റിങ് കാര്യങ്ങളെക്കുറിച്ച് തനിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നതായി നന്ദു പറഞ്ഞു. ആവശ്യത്തിനുള്ള ലൈറ്റ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഡൈനിങ് ഏരിയയില്‍ വാം ലൈറ്റും നല്‍കി.

മാഞ്ചിയത്തിന്റെ തടി കൊണ്ടാണ് ലിവിങ് ഏരിയയിലെ സെറ്റിയും ഡൈനിങ് ടേബിളും നിര്‍മിച്ചിരിക്കുന്നത്. അതേസമയം, പ്രധാന വാതിലുകള്‍ ഉള്‍പ്പടെയുള്ള വാതിലുകളും ജനലുകളും പ്ലാവിലും നിര്‍മിച്ചു.

Project Details

Owner : Sali K.R.

Location : Panambalam, Kottayam

Designer : Nandu K.S

Ph : 7736493383

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: budget home, kerala home designs, kerala budget home design, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented