ശിച്ച് മോഹിച്ച് വാങ്ങിയ പുതിയ ഫ്ലാറ്റിലേക്ക് മാറാനായതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയ നടി നമിത പ്രമോദും കുടുംബവും. ഏതാണ്ട് ഒരു വർഷം മുമ്പ് വാങ്ങിച്ച ഫ്ലാറ്റിന്റെ ഇന്റീരിയർ പണികൾ ഒരുമാസം കൊണ്ട് തീർത്ത് കഴിഞ്ഞ ദിവസമാണ് പാലുകാച്ചൽ നടത്തിയത്. കോവിഡ് ഭീതിയും ലോക്ഡൗണും മൂലമുള്ള പ്രശ്നങ്ങൾ കാരണം നമിതയും കുടുംബവും ചേർന്നാണ് പുതിയ വീട്ടിലേക്ക് സാധനങ്ങൾ ഷിഫ്റ്റ് ചെയ്യുന്നത്. തിരക്കുകൾക്കിടയിൽ നമിത പറയുന്നു തന്റെ സ്വപ്നക്കൂടിനെക്കുറിച്ച്...

കൊച്ചിയിലെ ജഡ്ജസ് അവന്യുവിലാണ് പുതിയ ഫ്ലാറ്റ് വാങ്ങിച്ചിരിക്കുന്നത്. നോയൽ ഒക്ടേവ് എന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ 12-ാം നിലയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഒരു മൂന്ന് ബെഡ്റൂം ഫ്ലാറ്റ്. ഏകദേശം ഒരു വർഷമായി ഈ ഫ്ലാറ്റ് വാങ്ങിയിട്ട്.. കുറച്ചു നാൾ മുൻപാണ് ഇന്റീരിയർ ജോലികൾ ചെയ്തത്.. ഒരു മാസം കൊണ്ട് അത് തീർത്തു..റോമി റോക്കി എന്ന ഇന്റീരിയർ ഡിസൈനറെയാണ് പണികൾ ഏൽപിച്ചത്. മുഴുവനായും കസ്റ്റമൈസ്ഡ് രീതിയിലാണ് ഇന്റീരിയർ ചെയ്തത്.

കർക്കിടകത്തിൽ നല്ല കാര്യങ്ങൾ പാടില്ലെന്നല്ലേ അതുകൊണ്ട് കർക്കിടകത്തിന് മുൻപ് മാറണം എന്നുള്ളത് കൊണ്ടാണ് തിരക്കിട്ട് പാലുകാച്ചൽ നടത്തിയത്.കോവിഡ് പ്രശ്നം നിലനിൽക്കുന്നതിനാൽ പുറത്ത് നിന്നുള്ളവരെ അധികം ഷിഫ്റ്റിങ്ങിനു മറ്റും ആശ്രയിക്കാൻ പേടിയുണ്ട്. അതുകൊണ്ട് കൂടുതലും ഞങ്ങൾ തന്നെയാണ് സാധനങ്ങൾ മാറ്റുന്നത്. തിരക്കുപിടിച്ച ഷിഫ്റ്റിങ്ങിനിടെ നമിത പറഞ്ഞു നിർത്തി.

namitha

2036 സ്ക്വയർഫീറ്റിൽ ഒരുക്കിയ ഫ്ലാറ്റിൽ ഓരോ സ്ഥലങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ഇന്റീരിയർ ഒരുക്കിയതെന്ന് പറയുന്നു ഡിസൈനർ റോമി റോക്കി. ഫ്ലാറ്റ് എങ്ങനെയാകണം എന്ന കാര്യത്തിൽ നമിതയ്ക്കും കുടുംബത്തിനും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും പൂർണമായും അവരുടെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഓരോ ഇടവും ഒരുക്കിയതെന്നും റോമി വ്യക്തമാക്കുന്നു.

ഞാൻ ഒരു ഫ്രീലാൻസർ ആണ്.  ഒരു സുഹൃത്ത് വഴിയാണ് നമിതയെ പരിചയപ്പെടുന്നത്. വിക്ടോറിയൻ ശൈലിയിലാണ് ആദ്യം ഇന്റീരിയർ പ്ലാൻ ചെയ്തിരുന്നത്. പിന്നെയാണ് അത് മാറ്റി ഒരു ബീച്ച് സൈഡ് റിസോർട്ട്‌ തീം കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ വീട്ടിൽ വെള്ള നിറമാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ സ്പേസിന് വളരെ ഏറെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. സാധാരണ ഫ്ലാറ്റുകളിൽ ഉപയോഗിക്കുന്ന വുഡ് ഫിനിഷും ഡാർക്ക് നിറങ്ങളും ഇവിടെ ഇല്ല.. അത് വളരെ ഇടുങ്ങിയ പ്രതീതി ഉണ്ടാക്കും വീടുകളിൽ. വളരെ റിലാക്സ്ഡ് ആവാൻ സഹായിക്കുന്ന നിറമാണ് വെള്ള. അതുകൊണ്ട് വെള്ള നിറം തന്നെയണ് കൂടുതലും ഉപയോഗിച്ചത്..പിന്നെ ഗ്രേയുടെ വ്യത്യസ്ത ഷെയ്‌ഡുകൾ ചെറിയ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് കുഷ്യനിലും മറ്റും ...-റോമി പറയുന്നു.

namitha

വീട് എങ്ങനെയാകണം എന്ന കാര്യത്തിൽ നമിതയ്ക്കും കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അമിതമായ ആഢംബരം വേണ്ട, സിമ്പിൾ ആവണം, ഉള്ള സ്പേസ് നല്ല രീതിയിൽ ഉപയോഗയുക്തമാക്കിയ കോസ്റ്റ് എഫക്ടീവ് വീട് എന്നതായിരുന്നു അവരുടെ നിലപാട്...വാർഡ്രോബ്സ്, ബെഡ് കോട്ട് അടുക്കള എന്നിവ എങ്ങനെ ഒരുക്കണം എന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. കളർ തീമിലും അവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.. ഇവിടെ അനാവശ്യ പാർട്ടീഷൻ ഇല്ല, ചുരുകളിൽ കൂടുതൽ ഡെക്കറേഷൻ നൽകിട്ടില്ല

നല്ല എയർ സർക്കുലേഷനുള്ള ഫ്ലാറ്റ് ആണ് ഇത്.. നല്ല നാച്ചുറൽ ലൈറ്റും ലഭിക്കും..ആ ലൈറ്റിനെ തടസപ്പെടുത്തുന്ന രീതിയിൽ ഒന്നും അവിടെ ചെയ്തിട്ടില്ല. മാത്രമല്ല ഈ ഫ്ലാറ്റിന്റെ വലിയൊരു പ്രത്യേകതയെന്തെന്നാൽ ഓരോ വീടിനും ഒരു പൂമുഖം സ്പേസ് കൊടുത്തിട്ടുണ്ട്.. അതുപോലെ തന്നെ ഫ്ലാറ്റ് എന്നത് വിട്ട് ഒരു സാധാരണ വീടിന് എന്താണോ വേണ്ടത് ആ സൗകര്യങ്ങൾ എല്ലാം ഇവിടെ ഉണ്ടായിരുന്നു..

പിന്നെ അവർക്കൊരു പെറ്റ് ഉണ്ട്. അവരുടെ വീട്ടിലെ അംഗം തന്നെയാണ് ആ നായക്കുട്ടി.. വീടിന്റെ കാര്യങ്ങളും മറ്റും ചർച്ച ചെയ്യാൻ നമിതയുടെ വീട്ടിൽ പോയിരുന്ന സമയത്തൊക്കെ പുള്ളിയും ഉണ്ടാകും അവരോടൊപ്പം. അതുകൊണ്ട് തന്നെ നായക്കുട്ടിക്ക് വേണ്ടി ഒരു പ്രത്യേക സ്പേസ് ഇവിടെ ഒരുക്കിയിട്ടില്ല.. മറ്റുള്ള ഫ്ലാറ്റിലൊക്കെ ഒരു പെറ്റ് കോർണർ ഒരുക്കാറുണ്ട്.. ഇവിടെ അങ്ങനെ അല്ല.. അവർക്കൊക്കെ ഏതൊക്കെ സ്പേസ് ഉണ്ടോ അതെല്ലാം കക്ഷിക്കും കൂടി ഉള്ളതാണ്.

Project Details

Location: Kochi

Appartment area - 2036 sq.ft

 Designer - Romy Rockey

Mobile Number- 8891202218
Email- romyrockey22@gmail.com


നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights : Namitha Pramod New Home