ക്ഷ്വറിയസ് എന്ന വാക്കുപോലും ഈ വീടിന്റെ ഇന്റീരിയറില്‍ ഒതുങ്ങിനിന്നെന്നു വരില്ല. തന്റെ വീട് പോലെ ലോകത്ത് മറ്റൊന്ന് ഉണ്ടായിരിക്കരുതെന്ന ഒരു മലയാളിയുടെ സ്വപ്‌നമാണ് കലന്തൂര്‍ വില്ലയെന്ന ഈ വീട്. മാംഗ്ലൂരിലെ ശക്തിനഗറിലാണ് കാസര്‍ഗോഡ് സ്വദേശിയും മിഡിലീസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലന്തൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയും ആയ കലന്തൂരിന്റെ വീട്. നിര്‍മാണ രംഗത്ത് പ്രഗത്ഭരായ കലന്തൂര്‍ കമ്പനിയുടെ കാരണവര്‍ക്ക് സ്വപ്‌ന ഗൃഹം പണികഴിപ്പിക്കാന്‍ ഏറെയൊന്നും വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല.  9000 സ്‌ക്വയര്‍ ഫീറ്റാണ് ഈ വീടിന്റെ വിസ്തീര്‍ണം

 

1
Image credit:kalandoor group

എക്സ്റ്റീരിയറില്‍ യാതൊരു പുതുമയും ഇല്ലാത്ത വീടിന്റെ സിറ്റൗട്ടില്‍ കാലെടുത്തു വയ്ക്കുമ്പോഴെ ആദ്യം കണ്ണിലുടക്കുക ഈയത്തില്‍ പൊതിഞ്ഞ വാതിലാണ്. ഗോള്‍ഡന്‍ ഫിനിഷിങ്ങും ചെറിയ ഡിസൈനുകളുമുള്ള വാതില്‍ കാണുമ്പോള്‍ ചൈനീസ് ആരാധനാലയങ്ങള്‍ ഓര്‍മ്മവരും.

ഇന്റീരിയര്‍ അത്ഭുതങ്ങളുടെ വിസ്മയ ലോകത്തിലേക്കാണ് കലന്തൂര്‍ വില്ല വാതില്‍ തുറന്നിടുന്നത്. കയറിചെല്ലുമ്പോള്‍ ആദ്യം വിസ്മയിപ്പിക്കുന്നത് അക്വേറിയമാണ്. ഗ്രൗണ്ട് ഫ്ളോറിലെ രണ്ട് ലിവിങ്ങ് ഏരിയകളെ തമ്മില്‍ വേര്‍തിരിക്കാനും ഈ അക്വേറിയം ഉപയോഗിപ്പെടുത്തിയിരിക്കുന്നു.

2
സിറ്റൗട്ട്,  Image credit:kalandoor group

ലിവിങ്ങ് ഏരിയയോട് അനുബന്ധമായി മാസ്റ്റര്‍ ഡൈനിങ്ങ് റൂം, മിനി ഡൈനിങ്ങ് റൂം, അടുക്കള, കിടപ്പുമുറി എന്നിവയാണ് ഉള്ളത്. ലിവിങ്ങ് ഏരിയയോട് അനുബന്ധിച്ചും ഒരു ബെഡ്റൂം നല്‍കിയിരിക്കുന്നു. ലിവിങ്ങ് റൂമിനോട് അനുബന്ധിച്ച് ബാല്‍ക്കണിയും ക്രമീകരിച്ചിട്ടുണ്ട്. മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍കെയ്‌സിന്റെ അടിഭാഗം പ്രാര്‍ത്ഥന മുറിക്കായ് നീക്കിവച്ചിരിക്കുന്നു.

Live-published photos and videos via Shootitlive

എത്ര പറഞ്ഞാലും തീരാന്ത വിശേഷങ്ങളാണ് കലന്തൂര്‍ വില്ലയുടെ ഇന്റീരിയറിനുള്ളത്. അരിച്ചു പെറുക്കിയാല്‍ പോലും വെറുതെ കിടക്കുന്ന വീടിന്റെ ചുവരുകള്‍ എവിടെയും കാണില്ല. ബാത്ത് റൂമിന്റെ ചുവരുകള്‍ അടക്കം പ്രത്യേക ക്ലാഡ് ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഡിസൈന്‍ പ്രകാരം ഉള്ള ഉത്പന്നങ്ങള്‍ കട്ട് ചെയ്തത് പ്രത്യേക കണ്ടെയ്നറുകളിലാക്കി മാംഗ്ലൂരിലെത്തിച്ച് യോജിപ്പിച്ചാണ് വീടിന്റെ ചുവരുകള്‍ അടക്കം മനോഹരമാക്കിയിരിക്കുന്നത്.

3
ലിവിങ്ങ് റൂം, Image credit:kalandoor group

വീടിന്റെ സീലിങ്ങില്‍ തൂങ്ങുന്ന വിവിധ രൂപത്തിലും നിറങ്ങളിലുമുള്ള അലങ്കാര ലൈറ്റുകള്‍ ചൈനയില്‍ നിന്നും വരുത്തിയതാണ്. ലൈറ്റുകള്‍ ഫാനായി മാറുന്ന ഡിസൈനിങ്ങ് അത്ഭുതവും കലന്തൂര്‍ വില്ലയില്‍ കാണാം. വാം ലൈറ്റുകളുടെ മനോഹാരിത എന്താണെന്നറിയണമെങ്കില്‍ കലന്തൂര്‍ വില്ലയില്‍ എത്തണം. 

kitchen
കിച്ചണ്‍, Image credit:kalandoor group

കിടപ്പുമുറികളെല്ലാം  ഒന്നിനൊന്നു വ്യത്യസ്ഥമാണ്. സ്വര്‍ണ വര്‍ണത്തില്‍ കുളിച്ചുനില്‍ക്കുന്നതാണ് മാസ്റ്റര്‍ ബെഡ്റൂം. പ്രത്യേക പ്ലാസ്റ്റിക്ക് മെറ്റീരിയലില്‍ തീര്‍ത്ത പാനലുകള്‍ ഗോള്‍ഡന്‍ ഫിനിഷിങ്ങ് നല്‍കിയാണ് ഇന്റീരിയര്‍ ക്രമീകരിച്ചിരിക്കുന്നത്. ചെറിയൊരു ലിവിങ്ങ് ഏരിയയും മാസ്റ്റര്‍ ബെഡ്‌റൂമില്‍ നല്‍കിയിട്ടുണ്ട്. കിടപ്പുമുറിയോട് അനുബന്ധിച്ച് ഡ്രസ്സിങ്ങ് ഏരിയയും നല്‍കിയിട്ടുണ്ട്. 

dining
മിനി ഡൈനിങ്ങ് റൂം, Image credit:kalandoor group  

ഏറ്റവും മോസ്റ്റ് മോഡേണ്‍ ജക്കൂസി സംവിധാനത്തോടെയുള്ള ഷവര്‍ ക്യൂബിക്കിള്‍ ആണ് മാസ്റ്റര്‍ ബെഡ്റൂമിലെ ബാത്ത്റൂമിന്റെ പ്രത്യേകത. മുകള്‍ നിലയിലെ കിഡ്സ് ബെഡ്റൂമിനെ അടിമുടി കുട്ടിറൂമെന്നു വിശേഷിപ്പിക്കാം.ഒരു കാര്‍ട്ടൂണ്‍ റൂം തന്നെയാണ് കലന്തൂര്‍ തന്റെ ഇരട്ടകുട്ടികള്‍ക്കായി നിര്‍മിച്ചിരിക്കുന്നത്.  കോമണ്‍ ലിവിങ്ങ് ഏരിയയ്ക്ക് പുറമെ മറ്റൊരു ബെഡ്റൂമും മാസ്റ്റര്‍ ബെഡ്റൂമിനോട് അനുബന്ധിച്ച് നല്‍കിയിട്ടുണ്ട്. എല്ലാ കിടപ്പുമുറിക്കും പ്രത്യേക ബാല്‍ക്കണിയും..

r
Image credit:kalandoor group

സ്മാര്‍ട്ട് റൂം സാങ്കേതിക വിദ്യയിലാണ്  വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ടച്ച് സ്‌ക്രീന്‍ സ്വിച്ച്ബോര്‍ഡുകളാണ് വീട്ടിലെവിടെയും വെറുതെയൊന്നു തൊട്ടാല്‍ മതി ബള്‍ബും ലൈറ്റും എസിയും പ്രവര്‍ത്തിക്കും. ബെഡും സോഫയും നമ്മുടെ ഇഷ്ടാനുസരണം നിവരും മടങ്ങും. 

q
Image credit:kalandoor group

വീടിന്റെ കര്‍ട്ടന്‍ അടയ്ക്കുന്നതും തുറക്കുന്നതും മുതല്‍ വീട്ടിലെ എസി ഓണാകുന്നത് വരെ റിമോര്‍ട്ടില്‍ നിയന്ത്രിക്കാം. ലോകത്തെവിടെ നിന്നും മൊബൈല്‍ ഫോണ്‍ വഴിയും ഈ വീട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൈപ്പിടിയിലൊതുക്കാം.

p
Image credit:kalandoor group

എക്സ്റ്റീരിയര്‍ മോഡികൂട്ടാന്‍ കലന്തൂരിന് യാതൊരു താല്‍പര്യവുമില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്റീരിയര്‍ ഇത്ര ലക്ഷ്വറിയസ് ആയതും.  

p
Image credit:kalandoor group

സെന്‍സറുകള്‍ ഉപയോഗപ്പെടുത്തിയുള്ള ഓട്ടോമാറ്റിക്ക് സംവിധാനവും  ഈ സ്മാര്‍ട്ട് വീട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്. കാലൊന്ന് എടുത്തുവച്ചാല്‍ സ്റ്റെയര്‍കേസിലെ ലൈറ്റുകള്‍ പ്രകാശിക്കും. കോറിഡോറിലൂടെ നടന്നാലും ലൈറ്റുകള്‍ ഓട്ടോമാറ്റിക്കായി തെളിയും. കെടും. ലൈറ്റുകള്‍ ഓഫാക്കാന്‍ മറന്ന് വൈദ്യുതിയും പാഴാകില്ല. വെറുതെ കൈ വെച്ചാല്‍ വാഷ് ബെയ്സണില്‍ നിന്നും താനെ വെള്ളം വരും. 

n
Image credit:kalandoor group

വില്ലയുടെ മുക്കും മൂലയും പോലും പ്രത്യേകം വരച്ച് ഡിസൈന്‍ ചെയ്തതാണ്. നിലത്ത് വിരിച്ച മാര്‍ബിളില്‍ പോലുമുണ്ട് ഡിസൈനിങ്ങ് സ്പര്‍ശം. ഗ്രൗണ്ട് ഫ്ളോറില്‍ വരെ സൂര്യപ്രകാശം എത്തുന്ന വിധമാണ് വീടിന്റെ റൂഫീങ്ങ് ക്രമീകരിച്ചിരിക്കുന്നത്.

m
Image credit:kalandoor group

സെക്യൂരിറ്റി സിസ്റ്റമാണ് കലന്തൂര്‍ വില്ലയിലെ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.  സി.സി.ടി.വി ക്യാമറകള്‍ വീടിന്റെ നാലുവശത്തും ക്രമീകരിച്ചിരിക്കുന്നു. ഇതുമൂലം ഭൂരിഭാഗം സമയവും വിദേശത്തായ കുടുംബത്തിന് ലോകത്തില്‍ എവിടെ ഇരുന്നും തങ്ങളുടെ വീട് കാണാം.

1
ബെഡ്‌റൂം ,Image credit:kalandoor group
 

കലന്തൂര്‍ വില്ലയില്‍ ഉപയോഗിച്ചിരിക്കുന്ന 90 ശതമാനം ഉത്പന്നങ്ങളും വിദേശ നിര്‍മിതമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള ഇന്റീരിയര്‍ ഉത്പ്പന്നങ്ങള്‍ കലന്തൂര്‍ വില്ലയില്‍ കാണാം. അതിനാല്‍ തന്നെ ഇതൊരു ഇന്റര്‍നാഷണല്‍ വീടാണ്.  

k
ബെഡ്‌റൂം,Image credit:kalandoor group  

 

j
മാസ്റ്റര്‍ ബെഡ്‌റൂം ,Image credit:kalandoor group