കോട്ടയം ചങ്ങനാശ്ശേരിയിലുള്ള ഷിബുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്
വീടിനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട് ഏരിയയുടെ അളവും ആകൃതിയുമൊന്നും വീട് നിര്‍മാണത്തെ ബാധിക്കുന്ന ഘടകമേ അല്ല എന്നതിന്റെ ഉദാഹരമാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള സി.ആര്‍.പി.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ ഷിബുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നീളമേറിയ, അതേസമയം വീതി നന്നേ കുറഞ്ഞ പ്ലോട്ട് ഏരിയയാണ് ഇവര്‍ വീട് വെക്കുന്നതിനായി തിരഞ്ഞെടുത്ത്. 9.5 സെന്റില്‍ നിര്‍മിച്ച വീടിന്റെ ആകെ വിസ്തീര്‍ണം 2600 ചതുരശ്ര അടിയാണ്. 2022 ഏപ്രിലില്‍ ആയിരുന്നു ഗൃഹപ്രവേശനച്ചടങ്ങ്. ചങ്ങനാശ്ശേരിയിലുള്ള പ്ലാനറ്റ് ആര്‍ക്കിടെക്ചറിന്റെ നേതൃത്വത്തില്‍ ഡിസൈനര്‍ അനൂപ് കുമാര്‍ സി.എ.യാണ് വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
നീളം കൂടിയ പ്ലോട്ട് ഏരിയ ആയതിനാല്‍ നീളം അടിസ്ഥാനമാക്കിയുള്ള ഡിസൈന്‍ ആണ് വീടിനുവേണ്ടി തയ്യാറാക്കിയത്. എന്നാല്‍, പുറമെ നിന്ന് ആളുകള്‍ കാണുമ്പോള്‍ ചെറിയൊരു വീടാണെന്ന് അവര്‍ക്ക് തോന്നരുതെന്ന് ഷിബുവിന് ആഗ്രഹമുണ്ടായിരുന്നു.
സിറ്റൗട്ടിന് പകരം എല്‍ ആകൃതിയിലുള്ള വരാന്തയാണ് വീടിന് നല്‍കിയിരിക്കുന്നത്. ഈ വരാന്തയില്‍ നിന്ന് രണ്ട് എന്‍ട്രിയാണ് വീട്ടിലേക്ക് ഉള്ളത്. ഒന്ന് ഡ്രോയിങ് റൂമിലേക്കും മറ്റേത് ഷിബുവിന്റെ ഭാര്യ ഡോ. ആശയുടെ കണ്‍സള്‍ട്ടന്‍സി റൂമിലേക്കുമാണ്. ഇതിനോട് ചേര്‍ന്ന് കോര്‍ട്ട് യാര്‍ഡ് കൊടുത്തിരിക്കുന്നു. ഈ കോര്‍ട്ട് യാര്‍ഡിനെ വെര്‍ട്ടിക്കല്‍ പാര്‍ട്ടീഷന്‍ വെച്ച്, സെമി ഓപ്പണ്‍ ശൈലിയിലാണ് വീടിന്റെ അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡ്രോയിങ് റൂമിനോട് ചേര്‍ന്ന് പ്രയര്‍ ഏരിയയും കൊടുത്തിട്ടുണ്ട്.
ഡ്രോയിങ് റൂം കടന്ന് ചെല്ലുമ്പോള്‍ ഒരു വരാന്തയാണ് ഉള്ളത്. ഈ വരാന്തയുടെ ഇടതുവശത്തായിട്ടാണ് കോര്‍ട്ട് യാര്‍ഡും സ്‌റ്റെയര്‍സ്‌പേസും കൊടുത്തിരിക്കുന്നത്. ഈ വരാന്ത അവസാനിക്കുന്നിടത്ത് ഡൈനിങ് ഏരിയ നല്‍കി. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഒരു കിടപ്പുമുറി തുടങ്ങിയവ ഈ വരാന്തയുമായി ബന്ധിപ്പിച്ചിരിക്കുന്നു. വീടിനുള്ളില്‍ വിശാലത തോന്നിപ്പിക്കുന്നതിന് ഈ വരാന്ത ഒരു ഘടകമായി പ്രവര്‍ത്തിക്കുന്നു. ഇടുങ്ങിയ പ്ലോട്ട് ആയിട്ടുകൂടി വീടിനുള്ളില്‍ അത്തരമൊരു തോന്നല്‍ ഉണ്ടാകുകയേ ഇല്ല. ഡൈനിങ്, ലിവിങ് ഏരിയകള്‍ ചുമര് കെട്ടി വേര്‍തിരിക്കാത്തതും വീടനകം വിശാലമായി തോന്നിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ഇതിനോട് ചേര്‍ന്നാണ് കോഫീ ഏരിയ ഉള്ളത്. ഫാമിലി ലിവിങ് ഏരിയ പോലെയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് വാഷ് ഏരിയ കൊടുത്തു.
.jpg?$p=97caf3c&f=1x1&w=284&q=0.8)
.jpg?$p=24d41f7&f=1x1&w=284&q=0.8)
.jpg?$p=400be31&q=0.8&f=16x10&w=284)
.jpg?$p=59bad30&q=0.8&f=16x10&w=284)
.jpg?$p=f718403&q=0.8&f=16x10&w=284)
+8
സ്റ്റെയര്‍കേസ് ഏരിയയുടെ ഇടയിലായി കോര്‍ട്ട് യാര്‍ഡ് ഏരിയ നല്‍കി നടുവില്‍ ബുദ്ധപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വീടിന്റെ പ്രധാന ആകര്‍ഷണകേന്ദ്രം കൂടിയാണ് ഈ കോര്‍ട്ട് യാര്‍ഡ്. ബുദ്ധപ്രതിമ ഇരിക്കുന്ന സ്ഥാനത്ത് വാട്ടര്‍ ഫൗണ്ടേഷനും കൊടുത്തിട്ടുണ്ട്.
ഡൈനിങ് ഏരിയയില്‍ നിന്ന് കിച്ചനിലേക്ക് പ്രവേശിക്കാം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഡിസൈന്‍ ആണ് അടുക്കളയ്ക്ക് നല്‍കിയിരിക്കുന്നത്. മറൈന്‍ പ്ലൈവുഡ് ലാമിനേറ്റ് ചെയ്താണ് അടുക്കളയുടെ ഇന്റീരിയര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. വെളുത്തനിറമുള്ള ഗ്രാനൈറ്റ് കിച്ചന്‍ ടോപ്പ് ആയി നല്‍കി. അടുക്കളയോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയും കൊടുത്തു.
ഡൈനിങ് ഏരിയയില്‍ നിന്ന് ചെറിയൊരു ഇടനാഴി പോലെ കൊടുത്ത് കിടപ്പുമുറി കൊടുത്തിരിക്കുന്നു. ബാത്ത് റൂം അറ്റാച്ചഡ് ആയ ഈ കിടപ്പുമുറിയില്‍ രണ്ട് സിംഗിള്‍ കോട്ട് കട്ടിലും സ്റ്റഡി ഏരിയയും ക്രമീകരിച്ചിരിക്കുന്നു.
ഫസ്റ്റ് ഫ്‌ളോറിലെ അപ്പര്‍ ലിവിങ് ഏരിയയിലേക്കാണ് സ്റ്റെയര്‍കേസ് ചെന്നെത്തുന്നത്. ടി.വി. യൂണിറ്റ് ഇവിടെയാണ് നല്‍കിയിരിക്കുന്നത്. പ്ലോട്ടിന്റെ പ്രത്യേകത കണക്കിലെടുത്ത് ഫസ്റ്റ് ഫ്‌ളോറിലാണ് മാസ്റ്റര്‍ ബെഡ്‌റൂം ഉള്‍പ്പടെയുള്ള മൂന്ന് കിടപ്പുമുറികള്‍ നല്‍കിയിരിക്കുന്നത്.
അപ്പര്‍ ലിവിങ് ഏരിയയില്‍ നിന്നാണ് മൂന്ന് കിടപ്പുമുറികളിലേക്കുമുള്ള എന്‍ട്രി നല്‍കിയിരിക്കുന്നത്. ഇവിടെനിന്ന് ഓപ്പണ്‍ ടെറസിലേക്കും ആക്‌സസ് കൊടുത്തു. സ്റ്റെയര്‍ ഏരിയയില്‍ മുകളില്‍ ആര്‍.സി.സി. പര്‍ഗോള നല്‍കി ഗ്ലാസ് ഇട്ടിട്ടുണ്ട്. ഇതുവഴി വീടിനുള്ളില്‍ സൂര്യപ്രകാശം നേരിട്ടെത്തുന്നു. ഈ സ്റ്റെയര്‍ ഏരിയയ്ക്ക് സമീപമാണ് ബാല്‍ക്കണിയിലേക്കുള്ള വഴി കൊടുത്തിരിക്കുന്നത്.
.jpg?$p=c053a93&&q=0.8)
വുഡന്‍, ലൈറ്റ് കളര്‍ തീമുകളിലുള്ള വിട്രിഫൈഡ് ടൈല്‍ ആണ് ഫ്‌ളോറിങ് നല്‍കിയത്. മറൈന്‍ പ്ലൈവുഡിലാണ് ഇന്റീരിയര്‍ വര്‍ക്കുകള്‍ പൂര്‍ണമായും ചെയ്തിരിക്കുന്നത്. കബോഡുകള്‍, വാര്‍ഡ്രോബ്, പര്‍ഗോള, വെര്‍ട്ടിക്കല്‍ പാര്‍ട്ടീഷന്‍, വാഷ് ഏരിയ എന്നിവയെല്ലാം മറൈന്‍ പ്ലൈവുഡ് ഫിനിഷിലാണ് കൊടുത്തിരിക്കുന്നത്. വളരെ ലളിതമായ ലൈറ്റിങ് ആണ് വീടിന് നല്‍കിയിരിക്കുന്നത്.
വീടിന്റെ മുറ്റത്താണ് കാര്‍പോര്‍ച്ച് കൊടുത്തിരിക്കുന്നത്. പോര്‍ച്ച് സ്‌ട്രെസ് വര്‍ക്ക് ചെയ്ത് ഓടുപാകി. വീടിന്റെ ഡിസൈനിനോട് ഇണങ്ങി നില്‍ക്കുന്ന ഡിസൈന്‍ തന്നെയാണ് കാര്‍പോര്‍ച്ചിനും കൊടുത്തിരിക്കുന്നത്. മുറ്റത്ത് കയറിച്ചെല്ലുന്ന ഭാഗത്ത് മാത്രം നാച്ചുറല്‍ സ്റ്റോണ്‍ പാകിയിരിക്കുന്നു. ബാക്കിയുള്ള സ്ഥലങ്ങളില്‍ മെറ്റല്‍ ഇട്ടു.
Project details
Owner : Shibu
Location: Changanassery, Kottayam
Designer: Anoop Kumar C.A.
Architectural firm: Planet Architecture, Changanassery
Website: www.planetarchitecture.in
Ph: 9961245604
Content Highlights: kerala home design, kerala home plan, home plan, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..