തിരുവല്ല സ്വദേശി ജേക്കബ് വർഗീസിന്റെ പഴയവീടും പുതുക്കിപണിത വീടും
രണ്ട് ബെഡ്റൂമും ചെറിയൊരു സിറ്റൗട്ടും കിച്ചണും ഉള്ള പരമ്പരാഗത രീതിയില്‍ പണിത ചെറിയ വീട്. എന്നാല്‍, വലിയ ചെലവില്ലാതെ മുഖമൊന്ന് മിനുക്കിയപ്പോള്‍ ഒരു കുടുംബത്തിന് സുഖമായി താമസിക്കാവുന്ന ഏറെ സൗകര്യങ്ങളുള്ള ആധുനിക ഭവനമായി അത് മാറുകയും ചെയ്തു. ഹോം മേക്കോവറിന്റെ ചെലവു കുറഞ്ഞ മാതൃകയാണ് തിരുവല്ല സ്വദേശിയായ ജേക്കബ് വര്‍ഗീസിന്റെ വീട്.
.jpg?$p=430c1f1&&q=0.8)
മുകളില്‍ രണ്ട് കിടപ്പുമുറികളും, ഒരു ബാല്‍ക്കണിയും യൂട്ടിലിറ്റി റൂമും കൂടി വേണം എന്നതായിരുന്നു ജേക്കബിന്റെ ആവശ്യം. ഇതിനായി ആദ്യം താഴത്തെ നിലയില്‍നിന്ന് ഒരു സ്റ്റെയര്‍ സെറ്റ് ചെയ്തു. നിലവിലുള്ള വീടിന് ആകെ വരുത്തിയ പ്രധാന വ്യത്യാസം ഇതായിരുന്നു. മേക്കോവറിനായി മൊത്തം ചെലവായത് ഇരുപത്തൊന്നര ലക്ഷം രൂപയാണ്. അതും ഫര്‍ണിഷിങ് ഉള്‍പ്പടെ. ഫര്‍ണിച്ചറുകളെല്ലാം റെഡിമെയ്ഡ് വാങ്ങുകയാണ് ചെയ്തത്. പുതിയ വീട് ഇരുനിലകളിലായി 2000 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. 6.8 സെന്റ് സ്ഥലത്ത് പരിസ്ഥിതി സൗഹൃദമായാണ് വീടിന്റെ നിര്‍മാണം.
.jpg?$p=2922c1a&&q=0.8)
സ്റ്റെയര്‍ ഫ്ളോറിങ് വുഡന്‍ ഫിനിഷ് ടൈല്‍ നല്‍കി. കൈവിരിയില്‍ ജി.ഐ പൈപ്പ് പാനലുകളും ഒരുക്കി മുകള്‍ ഭാഗം വുഡന്‍ ഫിനിഷ് നല്‍കി ഭംഗിയാക്കി. അടുക്കളയും താഴത്തെ നിലയിലെ ബാത്ത്റൂമുകളും മാറ്റി ആധുനിക രീതിയില്‍ ക്രമീകരിച്ചു. അടുക്കളയില്‍ അലുമിനിയം കാബിനറ്റുകള്‍ ഒരുക്കി, മോഡുലാര്‍ കിച്ചണാക്കി മാറ്റി. ഒപ്പം പഴയ ടൈലുകളും മാറ്റി. താഴെ നിലയിലെ എലവേഷന്‍ പഴയതു തന്നെ നിലനിര്‍ത്തി.
.jpg?$p=79c0b37&&q=0.8)
പഴയവീടിന് അലങ്കാരമായി സിറ്റൗട്ടിലും ജനാലകള്‍ക്കും നല്‍കിയിരുന്ന ആര്‍ച്ച് രൂപം ബാല്‍ക്കെണിയില്‍ ഒരുക്കി. ഡോറുകളും ജനാലകളും ജാക്ക് വുഡിലും അലുമിനിയത്തിലുമാണ് നല്‍കിയിരിക്കുന്നത്. തടിയുടെ ഉപയോഗം കുറയ്ക്കാനും ചെലവുകുറയ്ക്കാനും ഇത് ഏറെ സഹായിച്ചു. വീടിനുള്ളില്‍ ധാരാളം വെളിച്ചം ലഭിക്കുന്നതുപോലെ വലിയ ജനാലകളാണ് മുകള്‍ നിലയിലും ഉള്ളത്.
.jpg?$p=8a7b7b1&&q=0.8)
മുകളില്‍ അറ്റാച്ചഡ് ആയ രണ്ട് കിടപ്പു മുറികള്‍, ഒരു ഹാള്‍, ബാല്‍ക്കണി, ചെറിയ കിച്ചണ്‍, ഡൈനിങ് സ്പേസ്, യൂട്ടിലിറ്റി റൂം എന്നിവ നല്‍കി മറ്റൊരു വീടായി തന്നെ ഉപയോഗിക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
.jpg?$p=a80322e&&q=0.8)
ടെറസ്സിലേക്ക് പോകാനായി പ്രത്യേകം മറ്റൊരു സ്റ്റെയറും നല്കിയിരിക്കുന്നു. മുകളിലേക്കുള്ള സ്റ്റെയറിന് സമീപം ഹാളിന്റെ അരികിലായി ഒരു ചെറിയ പ്രെയര്‍ റൂമും ക്രമീകരിച്ചിട്ടുണ്ട്.
.jpg?$p=1990e2a&&q=0.8)
മുകളിലത്തെ മുറികളിലെല്ലാം മാറ്റ് ഫിനിഷ് ടൈലുകളാണ് നല്‍കിയിരിക്കുന്നത്. വീടിന്റെ ഇന്റീരിയര്‍ മുഴുവനും ഐവറി കളര്‍ നല്‍കി, വീടിനുള്ളില്‍ കൂടുതല്‍ സ്ഥലവും വെളിച്ചവും ഉള്ളതുപോലെ തോന്നുന്നവിധത്തിലാക്കി. പുറംഭാഗം വൈറ്റ് കളറാണ്. പഴയ സിറ്റൗട്ട് അങ്ങനെ തന്നെ നിലനിര്‍ത്തി. ഭിത്തിയില്‍ ചിലഭാഗത്ത് ടെറാകൊട്ട ക്ലാഡിങ് നല്‍കിയിട്ടുണ്ട്. വീടിന് മുമ്പിലെ നടപ്പാതമാത്രം പഴയ ഇന്റര്‍ ലോക്ക് ചെയ്തത് അങ്ങനെ തന്നെ നിലനിര്‍ത്തി, ബാക്കി ഭാഗം മെറ്റലും മണലും വിരിച്ച് പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്തു.
.jpg?$p=298ab5c&&q=0.8)
Project Details
Owner : Jacob Varghese, Erattaplamootil, Thiruvalla
Location: Theepany, Thiruvalla
Plot Area: 6.8 Cent
Area of the House: 2000 Square Feet
Designer: THOUGHTline architecture and interior designers, 9496327132
Content Highlights: kerala home design, renovation of old house, new kerala style home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..