ത്ര മോഡേണായാലും കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയില്‍ പ്രകൃതിയോടിണങ്ങുന്ന വീട് നിര്‍മിക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. അത്തരത്തിലുള്ള വീടാണ്  വയനാട് മാനന്തവാടിക്കടുത്ത് കണിയാരത്ത് വിസ്റ്റ. വീടിന്റെ പേര് പോലെ തന്നെ വയനാടിലെ മരങ്ങള്‍ക്കും പച്ചപ്പിനുമിടയിലൂടെ മനോഹരമായ കാഴ്ചയാണ് ഈ വീട് നല്‍കുന്നത്.

ബിസിനസ്സ് പ്രൊഫഷണലായ എന്‍.എ നൗഷാദും ഭാര്യ ഷീനയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കണ്ണൂര്‍ വുഡ്‌സ് ആന്‍ വാള്‍സ് ആര്‍ക്കിടെറ്റ് ആര്‍.വിജീഷ് അരങ്ങാത്തും ജിന്റോ ജോസഫുമാണ് വീടിന്റെ ഡിസൈനും ഇന്റീരിയറും ചെയ്തിരിക്കുന്നത്. വയനാടിന്റെ ദൃശ്യമനോഹാരിത ആസ്വദിക്കത്തക്ക രീതിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 15 സെന്റ് സ്ഥലത്ത് 3970 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീട് നിര്‍മിക്കുകയെന്നതിലുപരി വീടിന്റെ മുന്‍ വശം മുതല്‍ പുറകിലേക്ക് നീങ്ങുതോറും 7 മീറ്ററോളം ഉയരത്തില്‍ വ്യത്യസമുള്ള ഭൂപ്രദേശമായതിനാല്‍ വീട് നിര്‍മാണം ഒരു വെല്ലുവിളിയായിരുന്നു.

ലാറ്ററൈറ്റ്‌  ക്ലാഡിങ്ങാണ് ഈ വീടിനെ പ്രധാനമായും ആകര്‍ഷകമാക്കുന്നത്.  ഗേറ്റ് മുതല്‍ മറ്റു നിരവധി സ്ഥലങ്ങളിലാണ് ലാറ്ററൈറ്റ്‌  ക്ലാഡിങ്ങ് മനോഹരമാക്കുന്നത്. ബാല്‍ക്കണിയും കാര്‍പോര്‍ച്ചുമാണ് വീടിനെ പുറമെ നിന്ന് തന്നെ ആകര്‍ഷകമാക്കുന്നത്. ഗ്രേ, വൈറ്റ്, വുഡന്‍ എന്നീ നിറങ്ങളാണ് പ്രധാനമായും വീടിന് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ എക്‌സ്റ്റീയറിന് ലൈവ്‌നസ്സ് കൊണ്ട് വരുന്നതിനായി ലാറ്ററൈറ്റ്‌  സ്‌റ്റോണ്‍ ക്ലാഡിങ്ങും ഫണ്ടര്‍ മാക്‌സ് മെറ്റീരിയലുമാണ് ഉപയോഗിച്ചിരിക്കുന്നത്. 

living

കാര്‍ പോര്‍ച്ചില്‍ നിന്ന് ഫാമിലി ലിവിങ് ഏരിയയിലേക്ക് ശ്രദ്ധ നല്‍കുന്നതിനായി പറഗോള ഡിസൈന്‍ നല്‍കിയിട്ടുണ്ട്. വീടിനകത്തേക്ക് കടന്നാല്‍ വലതു വശത്തായാണ് ഫോര്‍മല്‍ ലിവിങ് റൂം. വുഡന്‍ നിറത്തിലാണ് ഫോര്‍മല്‍ ലിവിങ് റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിവിങ് റൂമിലെ ലാറ്ററൈറ്റ്‌  ക്ലാഡിങ് ഉപയോഗിച്ചുള്ള ഫീച്ചര്‍ വാളും ടിവി സ്‌പെയ്‌സിനോടു ചേര്‍ന്ന് ശ്രദ്ധയാകര്‍ഷിക്കും വിധമുള്ള ചെറിയ ഗ്ലാസ് സ്റ്റാന്റുമാണ് പ്രധാന ആകര്‍ഷകങ്ങള്‍. ഫോര്‍മല്‍ ലിവിങില്‍ നിന്ന് ഇടതുവശത്തായാണ് ഫാമിലി ലിവിങ്. ഫാമിലി ലിവിങില്‍ നിന്നാണ് കാര്‍ പോര്‍ച്ചിലേക്ക് ശ്രദ്ധയാകര്‍ഷിക്കും വിധമുള്ള പർഗോള നല്‍കിയിരിക്കുന്നത്. 

kitchen

വീട്ടിലെ പ്രധാന ഭാഗമായ അടുക്കള സി ആകൃതിയില്‍ ലൈറ്റ്, ഗ്രേ നിറങ്ങളിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാധാരണ അടുക്കളകളില്‍ കാണുന്ന ജനലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അടുക്കള ജനല്‍. ജനലിന്റെ സ്ഥാനത്ത് വലിയ ഗ്ലാസ് കൊണ്ടുള്ള ജാലകമാണ് നല്‍കിയിരിക്കുന്നത്. ഈ ഗ്ലാസ് അടുക്കളയില്‍ നിന്ന് പുറത്തേക്കുള്ള കാഴ്ചകളെ മനോഹരമാക്കുന്നു.

balcony

വീടിന്റെ മുകളില്‍ ഫാമിലി ഗാതറിംങ് സ്‌പോട്ട് എന്ന രീതിയിലാണ് വീടിന്റെ ബാല്‍ക്കണി ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് ഉപയോഗിച്ചിരിക്കുന്ന അതേ ലാന്‍ഡ്‌സ്‌ക്കേപ്പ് തന്നെയാണ് ബാല്‍ക്കണിയിലും നല്‍കിയിരിക്കുന്നത്.

content highlight: contemporary home in wayana