കണ്ണൂര്‍ കൂത്തുപറമ്പിനു സമീപം കൈതേരിയിലാണ് പ്രവാസി ഷഫീക്ക് എം.കെ.യുടെ 'ഡോമോസൈൽ ഓണ്‍ ഹെഡ്ജ്' എന്നു പേരിട്ടിരിക്കുന്ന പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 2019-ല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് 2021 സെപ്റ്റംബര്‍ 23-ന് ആയിരുന്നു.

ഫ്രഞ്ച് ഭാഷയില്‍ ഡോമോസൈൽ എന്ന വാക്കിന്റെ അര്‍ത്ഥം വീട് എന്നാണ്. 

തട്ട് രൂപത്തിലാണ് വീടിരിക്കുന്ന സ്ഥലം ഉള്ളത്. അതിനാല്‍ വീടും തട്ട് രൂപത്തില്‍ ഉണ്ടാക്കുകയായിരുന്നു. തട്ടുപോലുള്ള സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് നിരപ്പായ സ്ഥലത്ത് വീട് വെക്കാമായിരുന്നു. എന്നാല്‍, ഭൂമിയുടെ ഘടനയില്‍ മാറ്റമുണ്ടാക്കാതെ തട്ടുകള്‍ അതേപടി നിലനിര്‍ത്തി വീട് നിര്‍മിക്കണമെന്നാണ് ഷഫീക്ക് ആര്‍ക്കിടെക്റ്റായ ജരീര്‍ ഒമര്‍ സമീറിന് നല്‍കിയ നിര്‍ദേശം. മണ്ണ് നീക്കം ചെയ്ത് വീടുവെച്ചാല്‍ ഭാവിയില്‍ ഇടിഞ്ഞ് അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അപ്രകാരം ചെയ്തത്.

cellurar foor

താഴത്തെ നില സെല്ലുലാര്‍ ഫ്‌ളോറായും മുകളിലത്തെ നില ഗ്രൗണ്ട് ഫ്‌ളോറുമായാണ് നിലനിര്‍ത്തിയിരിക്കുന്നത്. വീടിന്റെ ഡിസൈന്‍ ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ വീട്ടുകാരുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പുവരുത്താന്‍ കഴിയും. മാത്രമല്ല, സെല്ലുലാര്‍ ഫ്‌ളോറില്‍ വീട്ടിലെത്തുന്ന അതിഥികളുടെ സ്വകാര്യതയും സൂക്ഷിക്കാന്‍ കഴിയും. 

ജരീറിന്റെ നേതൃത്വത്തിലുള്ള തലശ്ശേരിയിലെ ഡബ്ല്യു.സി.ഡി.ഐ. ആര്‍ക്കിടെക്റ്റ്‌സാണ് ഈ വീട് നിര്‍മിച്ചത്. നാലര സെന്റിലാണ് നാലു കിടപ്പുമുറികളുള്ള ഈ വീടിന്റെ നിര്‍മാണം. ഡിസൈനിങ്, ലാന്‍സ് സ്‌കേപ്പിങ്, ഇന്റീരിയര്‍, കണ്‍ട്രക്ഷന്‍, ഫര്‍ണിച്ചര്‍ എന്നിവയടക്കം 55 ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിന് ആകെ ചെലവായത്. 1900 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം.

family living

സെല്ലുലാര്‍ ഫ്‌ളോറില്‍ സിറ്റൗട്ട്, ഗസ്റ്റ് റൂമും ഗസ്റ്റ് ലിവിങ് ഏരിയയും ഒരു കോമണ്‍ ടോയ്‌ലറ്റുമാണ് ഉള്ളത്. ഗ്രൗണ്ട് ഫ്‌ളോറിലാകട്ടെ മൂന്ന് കിടപ്പുമുറികള്‍, രണ്ട് അറ്റാച്ചഡ് ടോയ്‌ലറ്റുകള്‍, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണ് ഉള്ളത്.

നിറ്റ്‌കോയുടെ ടെറാകോട്ട ഫിനിഷിങ് ഉള്ള ടൈലുകളാണ് ഫ്‌ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. പഴയ തറവാട് വീടുകളുടെ ഫീല്‍ കിട്ടുന്നതിന് ഓറഞ്ച്, ഗ്രേ ഷെയ്ഡുകളിലുള്ള ടൈലുകളാണ് കൊടുത്തിരിക്കുന്നത്.

ഫര്‍ണിച്ചറുകളെല്ലാം തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. മഹാഗണിയാണ് ഇതിനായി ഉപയോഗിച്ചത്.

ചെരിഞ്ഞ റൂഫിങ്ങാണ് വീടിന് നല്‍കിയിരിക്കുന്നത്. പഴയ ഓട് ഉപയോഗിച്ചാണ് റൂഫിങ്. പഴയ ഓട് വാങ്ങി വൃത്തിയാക്കി പെയിന്റ് അടിച്ചശേഷം ഉപയോഗിക്കുകയായിരുന്നു.

ground floor

സെല്ലുലാര്‍ ഫ്‌ളോറിലെ ലിവിങ് റൂമില്‍നിന്നും ഗ്രൗണ്ട് ഫ്‌ളോറിലെ ലിവിങ്ങിലേക്ക് എത്തുമ്പോള്‍ അവയ്ക്കിടയില്‍ ഡബിള്‍ ഹൈറ്റ് സ്‌പേസ് ഉണ്ട്. ചെരിച്ചുള്ള റൂഫിങ്ങും റൂഫിന് കൂടുതല്‍ ഓട് പാകിയതും ഡബിള്‍ ഹൈറ്റ് സ്‌പേസും വീടിനുള്ളിലെ ചൂട് കുറച്ച് നിലനിര്‍ത്താന്‍ സഹായിക്കുന്നു. 

സെല്ലുലാര്‍ ഫ്‌ളോറില്‍ സിറ്റൗട്ട്, ഫോമല്‍ ലിവിങ് ഏരിയ, ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു ബെഡ് റൂം, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവടങ്ങളിള്‍ റൂഫിങ്ങിന് ഓട് ആണ് ഉപയോഗിച്ചിരിക്കുന്നത്. ബാക്കി ഭാഗങ്ങളെല്ലാം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. 

സ്‌റ്റെയര്‍കേസില്‍ ലെപോട്ര ഗ്രാനൈറ്റാണ് നല്‍കിയിരിക്കുന്നത്. ഹാന്‍ഡ് റെയ്ല്‍ തടിയിലും ഗ്ലാസിലുമാണ് നിര്‍മിച്ചിരിക്കുന്നത്. 

ഗ്രൗണ്ട് ഫ്‌ളോറില്‍ വാഷ് ഏരിയയോട് ചേര്‍ന്ന് ചെറിയൊരു കോര്‍ട്ട് യാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവിടെ ഗ്ലാസ് റൂഫിങ് നല്‍കി ഓപ്പണ്‍ ടു സ്‌കൈ സ്‌പേസ് ആണ് കൊടുത്തിരിക്കുന്നത്. 

ഗ്രൗണ്ട് ഫ്‌ളോറില്‍ ഉല്ലാസത്തിനും മറ്റുമായി പാഷിയോ ഏരിയ നല്‍കിയിട്ടുണ്ട്. ഡൈനിങ് ഏരിയയില്‍നിന്നും ലിവിങ് ഏരിയയില്‍നിന്നും എന്‍ട്രി ലഭിക്കത്തക്കവിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. 

kitchen

ഡൈനിങ് ഏരിയയുടെ വലതുവശത്ത് വാഷിങ് ഏരിയയുടെ സമീപം ജാളി കൊടുത്തിരിക്കുന്നു. ഇത് മുറിക്കുള്ളില്‍ തടസ്സമില്ലാതെയുള്ള വായു സഞ്ചാരം ഉറപ്പുവരുത്തുന്നു. 

ഗ്രൗണ്ട് ഫ്‌ളോറില്‍ സിറ്റൗട്ട് ഏരിയ നല്കിയിട്ടുണ്ട്. ഇത് ഓപ്പണ്‍ സ്‌പേസ് ആയി നല്‍കുന്നതിന് പകരം ഗ്ലാസ് കൊണ്ട് മറച്ചിരിക്കുന്നു. ഇത് ഗ്രൗണ്ട് ഫ്‌ളോറില്‍ ആവശ്യത്തിന് വെളിച്ചം ഉറപ്പുവരുത്തുന്നു.

Project details

Owner: Shafeek M.K.

Location: Kaitheri, Kuthuparamba, Kannur

Architect: Jareer Omar Sameer, Wcdi Architects, Thalassery

Ph: 9447734866

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content highlights: home plan, new kerala home designs, kannur kaitheri, condor plot