കൊറോണക്കാലത്തെ പ്രതിസന്ധികള്‍ കടന്ന് ഉയര്‍ന്ന വീട്


അനു സോളമന്‍

ലിവിങ്ങില്‍ നിന്ന് ഡൈനിങ്ങിലേക്ക് കടക്കുമ്പോള്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നത് ഒരു വുഡന്‍ ഡ്രോയറിന് മുകളിലുള്ള വെള്ള ബുദ്ധപ്രതിമയാണ്. പച്ചപ്പാണ് ഇതിന്റെ ബാക്ക്ഗ്രൗണ്ട് കളര്‍

ചിത്രങ്ങൾ: അജീബ് കൊമാച്ചി

കോഴിക്കോട് എരഞ്ഞിക്കലിലെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമാണ് സ്വസ്ഥിക് എന്ന ഈ വീട്. കൊറോണക്കാലത്ത് ആ പ്രതിസന്ധികളെയൊക്കെ മറികടന്നാണ് ഈ മനോഹരമായ വീടിന്റെ പിറവി. ഖത്തറില്‍ ജോലി ചെയ്യുന്ന വീട്ടുടമസ്ഥന്‍ സുജിത്ത് നായര്‍ തന്റെ സ്വപ്ന ഭവനം ഡിസൈന്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത് സജീന്ദ്രന്‍ കൊമ്മേരിയെ ആയിരുന്നു. സുജിത്തിന്റെ ഭാര്യ അനുഷയും രണ്ട് മക്കളും അച്ഛനുമാണ് കുടുംബാംഗങ്ങള്‍. വീട്ടുകാരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് സജീന്ദ്രന്‍ വീട് ഡിസൈന്‍ ചെയ്തത്.

home

15 സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കുറച്ചുസ്ഥലം കൃഷിക്ക് വേണ്ടി ഒഴിച്ചിട്ട് മധ്യഭാഗത്തായിട്ടാണ് വീടിന്റെ സ്ഥാനം. 3000 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ ഇരുനില വീടിന്റെ ദര്‍ശനം കിഴക്കോട്ടാണ്. തൂവെള്ള നിറമാണ് ഈ വീടിന്റെ തീം കളര്‍.

home
സുജിത്ത് നായരും കുടുംബവും

കാര്‍പോര്‍ച്ച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അപ്പര്‍ ലിവിങ്, ബാല്‍ക്കണി, പൂജാമുറി, അറ്റാച്ചഡ് ബാത്ത്റൂം ഉള്ള നാല് ബെഡ്റൂമുകള്‍, ഓപ്പണ്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ, ഒരു കോമണ്‍ ടോയ്ലറ്റ് എന്നിവയെല്ലാം ഈ ഇരുനില വീട്ടില്‍ ഒരുക്കിയിരിക്കുന്നു.

ഓപ്പണ്‍ സിറ്റ്ഔട്ടില്‍ നിന്നും നേരെ പ്രവേശിക്കുന്നത് ലിവിങ് റൂമിലേക്കാണ്. ഓപ്പണ്‍ രീതിയിലാണ് വീടിന്റെ നിര്‍മ്മാണം. വിശാലമാണ് വീടിന്റെ അകത്തളങ്ങള്‍. വാതിലുകളോ ആര്‍ച്ചുകളോ ഇല്ലാതെ വെര്‍ട്ടിക്കല്‍ വുഡന്‍ ഷെല്‍ഫുകള്‍ മനോഹരമായി ക്രമീകരിച്ചാണ് ലിവിങ്ങിനെയും ഡൈനിങ്ങിനെയുമൊക്കെ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നത്.

home

ലിവിങ് റൂമിന്റെ വലതുഭാഗത്താണ് ടി.വി. യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിന് വുഡന്‍ ഫിനിഷ് നല്‍കിയിട്ടുണ്ട്. ഇടതുഭാഗത്താണ് ഇരിപ്പിടങ്ങള്‍. ഇളം കറുപ്പ് നിറത്തിലുള്ള സോഫ സെറ്റാണ് ഇവിടെ. അളവിന് അനുസരിച്ച് പറഞ്ഞ് നിര്‍മ്മിച്ചവയാണ് ഇവ. ഇതിനു മുന്നിലായി ട്രയാംഗിള്‍ ഷേപ്പില്‍ ഒരു ചെറിയ ടേബിളും ഉണ്ട്. വീടിന്റെ പ്രധാന ഫ്ളോറിങ് മുഴുവന്‍ വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ്. എന്നാല്‍ ഇരിപ്പിടങ്ങളുടെ ഏരിയയിലെ ഫ്ളോറിങ്ങിന് വുഡന്‍ നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലിവിങ് റൂമിനോട് ചേര്‍ന്ന് ബുക്ക് ഷെല്‍ഫ് സഹിതം ഒരു റീഡിങ് റൂമും സജ്ജമാക്കിയിട്ടുണ്ട്. കസേരയും ഇവിടെയുണ്ട്. ഇതിന് അടുത്തായിട്ടാണ് പൂജാമുറിയും തയ്യാറാക്കിയിരിക്കുന്നത്. വോള്‍പേപ്പര്‍, ചെങ്കല്‍ ഡിസൈനില്‍ ഉള്ളതാണ് പൂജാമുറിയുടെ ചുമരുകള്‍. വുഡന്‍ ക്ലാഡിങ്ങും ചെയ്തിരിക്കുന്നു. ദൈവങ്ങളുടെ ഫോട്ടോകള്‍ വയ്ക്കാന്‍ കൊച്ചുകൊച്ചു സിംഗിള്‍ റാക്കുകളും സെറ്റ് ചെയ്തിട്ടുണ്ട്. കൊത്തുപണിയുള്ള വാതിലാണ് ഇവിടെ. ഡബിള്‍ ഹൈറ്റിലാണ് പൂജാമുറി. വീട്ടിലെ ജനലുകളും വാതിലുകളുമെല്ലാം തേക്ക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Home

ലിവിങ്ങില്‍ നിന്ന് ഡൈനിങ്ങിലേക്ക് കടക്കുമ്പോള്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നത് ഒരു വുഡന്‍ ഡ്രോയറിന് മുകളിലുള്ള വെള്ള ബുദ്ധപ്രതിമയാണ്. പച്ചപ്പാണ് ഇതിന്റെ ബാക്ക്ഗ്രൗണ്ട് കളര്‍. ഡൈനിങ്ങിനോട്് ചേര്‍ന്നാണ് ഫാമിലി ലിവിങ്. പച്ചപ്പിന്റെ കുളിര്‍മ നല്‍കുന്ന ചെറിയൊരു കോര്‍ട്യാര്‍ഡും ഇവിടെയുണ്ട്. ഇവിടെ ഇളം നിറത്തിലുള്ള രണ്ട് ഇരിപ്പിടങ്ങളും സെറ്റ് ചെയ്തിട്ടുണ്ട്. ചുമരിന്റെ ഒരു വശം വോള്‍പേപ്പറും മറ്റൊരു വശം സ്റ്റോണ്‍ ക്ലാഡിങ്ങും ചെയ്തിട്ടുണ്ട്. ഡബിള്‍ ഹൈറ്റാണ് ഇവിടം.

വുഡിലും ടഫന്‍ഡ് ഗ്ലാസിലുമാണ് ഡൈനിങ് ടേബിള്‍. ഇവിടെ എട്ടുപേര്‍ക്ക് ഇരിക്കാം. വുഡന്‍ ഫ്രെയിമില്‍ ലെതര്‍ സീറ്റിങ്ങോട് കൂടിയതാണ് ഡൈനിങ്ങ് ടേബിളിന്റെ കസേരകള്‍. ഹാന്‍ഡ് വാഷ് ഏരിയയും ഇതിനോട് ചേര്‍ന്നാണ്. കോര്‍ട്യാര്‍ഡിനോട് ചേര്‍ന്നുള്ള ഡൈനിങ്ങിന്റെ ഏരിയയിലാണ് ഷെല്‍ഫിന്റെ സ്ഥാനം.

home

ഡൈനിങ് ഹാളിനോട് ചേര്‍ന്നാണ് ഓപ്പണ്‍ കിച്ചണ്‍. മോഡുലാര്‍ കിച്ചണ്‍ അടക്കം ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. വുഡന്‍ ഡിസൈനിലുള്ള ഫ്ളോര്‍ ടൈലുകളാണ് ഇവിടെ. ഇളം നിറങ്ങളാണ് ഹൈലൈറ്റ്. ഡൈനിങ് ഹാളിന്റെയും ഓപ്പണ്‍ കിച്ചണിന്റെയും ഇടയിലായി ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും ഒരുക്കിയിട്ടുണ്ട്. മനോഹരമായ ലൈറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഡൈനിങ് ഏരിയയില്‍ നിന്നാണ് മുകളിലേക്കുള്ള സ്റ്റെയര്‍കേസ്. വുഡന്‍ ഫിനിഷ് കൈവരികളും ടഫന്‍ഡ് ഗ്ലാസ് വശങ്ങളുമാണ് സ്റ്റെയര്‍കേസിനുള്ളത്. സ്റ്റെയര്‍കേസിന്റെ താഴെയുള്ള ഭാഗം ഒഴിഞ്ഞുകിടക്കാതെ അയേണിങ് ഏരിയയാക്കി മാറ്റിയിട്ടുണ്ട്.

താഴെയും മുകളിലും രണ്ട് കിടപ്പുമുറികള്‍ വീതമാണുള്ളത്. എല്ലാ ബെഡ്റൂമുകള്‍ക്കും ഒരുവശം വോള്‍പേപ്പര്‍ ഒട്ടിച്ച് വ്യത്യസ്തമായ ഒരു ലുക്ക് നല്‍കിയിട്ടുണ്ട്. മറ്റൊരു ഭാഗത്ത് വുഡന്‍ വാഡ്രോബുകളുമുണ്ട്. മീഡിയം സൈസ് കണ്ണാടിയും ഈ വാഡ്രോബില്‍ സെറ്റ് ചെയ്തിട്ടുണ്ട്. ലൈറ്റ് നിറങ്ങളിലുള്ള വോള്‍- ഫ്‌ളോര്‍ ടൈലുകളാണ് ബാത്ത്റൂമിലുള്ളത്.

home

സ്റ്റെയര്‍കേസിലൂടെ മുകളിലേക്ക് കയറുമ്പോള്‍ അപ്പര്‍ ലിവിങ്ങിലേക്കാണ് കടക്കുന്നത്. താഴെയുള്ളതുപോലെ അളവെടുത്ത് പ്രത്യേകം നിര്‍മ്മിച്ച ഇളംനിറത്തിലുള്ള സോഫയാണ് ഇവിടെയും. ഇവിടെ ഒരു മാസ്റ്റര്‍ ബെഡ്റൂമും ഒരു കിഡ്സ് ബെഡ്റൂമും ആണുളളത്. ഇവിടെ ഒരു ഹോംതിയറ്ററും സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചെയിനില്‍ കോര്‍ത്ത ഒരു വുഡന്‍ ഊഞ്ഞാലുമുണ്ട്്. പുറത്തേക്കുള്ള വിശാലമായ കാഴ്ചയ്ക്ക് വിശാലമായ ബാല്‍ക്കണിയുണ്ട്. ബാല്‍ക്കണിയുടെ വശങ്ങള്‍ക്ക് ടഫന്‍ഡ് ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്.

home

വീടിനുള്ളില്‍ വെളിച്ചം വിതറുന്നത് കണ്‍സീല്‍ഡ് രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി. ലൈറ്റുകളാണ്. ഇവയ്ക്കൊപ്പം ഡിസൈനര്‍ ലൈറ്റുകളും ഹൈലൈറ്റായി നല്‍കിയിട്ടുണ്ട്. സീലിങ്ങില്‍ വുഡന്‍ ഫിനിഷ് ക്ലാഡിങ്ങുകള്‍ നല്‍കിയത് ഇരട്ടി ഭംഗി നല്‍കാനും സഹായിച്ചു. ലൈറ്റുകളും ക്ലാഡിങ്ങുകളും വുഡന്‍-വൈറ്റ് തീം നിറങ്ങളും വീടിനെ ഒരു ശ്രദ്ധാകേന്ദ്രമാക്കുകയാണ്.

പ്ലൈവുഡും തേക്കിന്റെ വെനീറും ഉപയോഗിച്ചാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ഒന്നര മാസം കൊണ്ടാണ് ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത് തീര്‍ത്തത്.

home

വീടിന് പുറത്തേക്കിറങ്ങിയാല്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്. മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന തുളസിത്തറയും കിണറും. വീടിന്റെ മുന്‍വശത്താണ് കിണര്‍. അതിനാല്‍ നല്ലൊരു ലുക്ക് കിട്ടാന്‍ വേണ്ടി കിണറിന്റെ ചുറ്റുമതിലിന് വുഡന്‍ ഫിനിഷ് നല്‍കി. സിമന്റില്‍ നിര്‍മ്മിച്ച കരിങ്കല്ലിന്റെ ഫിനിഷ് നല്‍കിയിരിക്കുകയാണ് തുളസിത്തറയ്ക്ക്.

home

മുറ്റത്തിന്റെ നിരപ്പായ ഭാഗത്ത് വിരിച്ചിരിക്കുന്നത് ബാംഗ്ലൂര്‍ സ്റ്റോണ്‍ ആണ്. ഇവയ്ക്ക് ഇടയിലുള്ള ഭാഗത്ത് പുല്ല് വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അല്പം ചെരിവുള്ള ഭാഗത്ത് ഒരു ഗ്രിപ്പ് കിട്ടാനായി കോബിള്‍ സ്റ്റോണ്‍ ആണ് ഇട്ടത്.

മുറ്റത്തിന്റെ ഒരുവശത്ത് ഒഴിവുസമയങ്ങളില്‍ ഇരിക്കാനായി ഇരിപ്പിടങ്ങള്‍ ഒരുക്കി. സിമന്റില്‍ ചെയ്ത മൂന്ന് ഇരിപ്പിടങ്ങള്‍ക്കും ഒരു ടേബിളിനും വുഡന്‍ ഫിനിഷാണ് നല്‍കിയത്.

home

ചെങ്കല്ലില്‍ പണിത് സിമന്റ് ഫിനിഷ് ചെയ്തിരിക്കുന്ന കോംപൗണ്ട് വോളിനെ ഭംഗിയാക്കുന്നത് ഗേറ്റ് ആണ്. വണ്ടര്‍ മാക്സ് ഉപയോഗിച്ചാണ് ഗേറ്റിന്റെ നിര്‍മ്മാണം. വുഡന്‍ ഫിനിഷ് പോലെ തോന്നിപ്പിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ലോക്ഡൗണ്‍, കോവിഡ് വ്യാപനം തുടങ്ങിയ പ്രശ്നങ്ങള്‍ വീടുപണിയെ ചെറിയ തോതില്‍ തടസ്സപ്പെടുത്തിയെങ്കിലും വലിയ പ്രശ്നങ്ങളൊന്നും കൂടാതെ സുജിത്തിനും കുടുംബത്തിനും 2021 പുതുവര്‍ഷത്തില്‍ തന്നെ സ്വപ്നം കണ്ട പോലെയൊരു വീട് സ്വന്തമാക്കാനായി.

Owner: Sujith Nair
Location: Eranjikkal Kozhikode
Area: 3000 Square Feet
Designer: Sajeendran Kommeri
Sajeendran Kommeri's Koodu, Kozhikode
Year of Completion: January 2021

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: home plan design nature friendly budget house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented